പാറമടയില്‍ രണ്ടു പേരെ മരിച്ച നിലയില്‍ കണ്ടെത്തി, പ്രദേശവാസികളായ യുവാക്കളുടെ മൃതദേഹങ്ങളെന്ന് നിഗമനം, മൃതദേഹങ്ങൾ പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചു

തൊടുപുഴ വണ്ണപ്പുറത്ത് രണ്ട് പേരെ പാറമടയില്‍ മരിച്ച നിലയില്‍ കണ്ടെത്തി. ഒടിയപാറ കക്കാട് ഉള്ള പാറമടക്കുളത്തിലാണ് രണ്ടു പേര്‍ മുങ്ങിമരിച്ചത്. ഇവരെ തിരിച്ചറിഞ്ഞിട്ടില്ല. ഏകദേശം മുപ്പത് വയസ് തോന്നിക്കുന്ന രണ്ട് പേരുടെ മൃതദേഹമാണ് കണ്ടെത്തിയിരിക്കുന്നതെന്നാണ് വിവരം. കമിഴ്ന്ന നിലയിലാണ് മൃതദേഹങ്ങൾ കിടക്കുന്നത്.
ഇവർ പ്രദേശവാസികൾ തന്നെയാണെന്നാണ് ലഭിക്കുന്ന വിവരം.പക്ഷേ ഇവർ ആരാണെന്ന കാര്യത്തിൽ വ്യക്തത വന്നിട്ടില്ല. ഈ പ്രദേശത്ത് നിന്ന് രണ്ട് യുവാക്കളെ കാണാതായ വിവരവുമുണ്ട് ഇവർ തന്നെയാണോ ഇതെന്നും പരിശോധിച്ച് വരികയാണ്. മൃതദേഹം പുറത്തെടുക്കാനുള്ള ശ്രമം ആരംഭിച്ചിച്ചുണ്ട്.
ഇത് പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന പാറമടയാണ്. എന്നാൽ കഴിഞ്ഞ രണ്ട് ദിവസമായി പ്രദേശത്ത് കനത്ത മഴ നിൽക്കുന്നതിനാൽ പ്രവർത്തിച്ചിരുന്നില്ല. ഫയർഫോഴ്സ് എത്തി ആദ്യ ഘട്ട പരിശോധനയിൽ . മൃതദേഹത്തിന് രണ്ട് ദിവസത്തെ പഴക്കമുണ്ടെന്നാണ് അറിയിച്ചിരിക്കുന്നത്. അപകടം സംബന്ധിച്ച് ഇതുവരേയും വ്യക്തതവന്നിട്ടില്ല.
കുളക്കാനിറങ്ങിയപ്പോൾ അപകടം സംഭവിച്ചതാണോയെന്നും സംശയിക്കുന്നുണ്ട്. കാരണം ഇവരുടെ വസ്ത്രങ്ങളും മറ്റും കരയിൽ കണ്ടെത്തിയിട്ടുണ്ട്. മൃതദേഹം പുറത്തെടുത്ത ശേഷം തൊടുപുഴയിൽ എത്തിച്ച് പോസ്റ്റുമോർട്ടം നടപടികൾക്ക് ശേഷം മരണ സംബന്ധിച്ച് വരുമെന്നാണ് പോലീസും നാട്ടുകാരും പ്രതീക്ഷിക്കുന്നത്. എന്തായാലും പോലീസ് സംഭവസ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























