Widgets Magazine
10
Jun / 2026
Wednesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...


ഇന്ത്യക്കാർക്കും ആശ്വാസം... ട്രംപിന്റെ മനസ് മാറുന്നു, ഇറാനുമായുളള യുദ്ധത്തിൽ ജാഗ്രത പാലിക്കണം': നെതന്യാഹുവിന് മുന്നറിയിപ്പ് നൽകി ട്രംപ്, ട്രംപിന് കനത്ത തിരിച്ചടി; എച്ച്-1ബി വീസകൾക്ക് അധിക ഫീസ് ചുമത്തിയ ഉത്തരവ് റദ്ദാക്കി യുഎസ് കോടതി


തമിഴ്‌നാട്ടില്‍ തമിഴ് ചിത്രങ്ങള്‍ക്കായുള്ള ഷോ ടൈം കൂട്ടി സര്‍ക്കാര്‍... പുതിയ തമിഴ് ചിത്രങ്ങള്‍ക്ക് ആദ്യത്തെ ഏഴ് ദിവസം അഞ്ച് ഷോകള്‍ വീതം നടത്താം


ഏറ്റവും കൂടുതൽ ദിനങ്ങൾ പ്രധാനമന്ത്രി പദവിയിലിരുന്ന ജവഹർലാൽ നെഹ്റുവിന്റെ റെക്കോർഡ് നരേന്ദ്രമോദി നാളെ മറികടക്കും...


പുതിയ ഗൃഹയോഗവും മികച്ച ദാമ്പത്യ ഒത്തൊരുമയും! മിഥുനം രാശിക്കാർക്ക് ഇന്ന് മഹാഭാഗ്യം!

'ആ സ്ത്രീയ്ക്ക് ഒപ്പം ജീവിച്ചു കൊണ്ടാണ് അജിത്ത് അനുപമയുമായി പ്രണയം നടിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും അനുപമ ഗര്‍ഭിണിയാകുന്നതും. അത്തരമൊരാള്‍ ചെയ്ത ചെറ്റത്തരത്തിന് അവന്‍ ദളിതനായതിന്റെ പേരില്‍ അവന്റെ ദളിത് സ്വത്വത്തില്‍ കെട്ടി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തെമ്മാടിത്തരമാണ്...' വൈറലായി മാധ്യമപ്രവര്‍ത്തകന്‍ പികെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ്

01 DECEMBER 2021 01:20 PM IST
മലയാളി വാര്‍ത്ത

More Stories...

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല് 14 ജില്ലകളിലെയും വിലയിരുത്തല്‍ റിപ്പോര്‍ട്ട് ഇരുവരും തള്ളിയതോടെ സിപിഎമ്മില്‍ പിളര്‍പ്പിന് സാധ്യതയേറി. ഇരുവരും ഏകാധിപതികളായി പാര്‍ട്ടിയെ കുടുംബവകയാക്കി മാറ്റിയെന്നും ജനം പിണറായിയെയും ഗോവിന്ദനെയും വെറുക്കുകയാണെന്നുമാണ് ലോക്കല്‍ കമ്മിറ്റി മുതലുള്ള റിപ്പോര്‍ട്ടുകള്‍. നേതൃമാറ്റം വേണമെന്ന് കീഴ്ഘടകങ്ങളി

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു

അമ്മയറിയാതെ കുഞ്ഞിനെ ദത്ത് നല്‍കിയ വിഷയത്തില്‍ പലതരത്തിലുള്ള പരാമർശങ്ങളാണ് ഉയര്ന്നുവന്നത്. ഇപ്പോഴിതാ ഈ വിഷയത്തിൽ പ്രതികരണവുമായി മാധ്യമപ്രവര്‍ത്തകന്‍ പികെ സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഏറെ ചര്‍ച്ചയാകുകയാണ്. ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തില്‍ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണെന്ന് സുരേഷ് കുമാര്‍ കുറിക്കുന്നു. പ്രണയം, വിവാഹം - വിവാഹ മോചനം, ലൈംഗികത, വിവാഹപൂര്‍വ ലൈംഗികത, വിവാഹേതര ലൈംഗികത, ഗേ, ലെസ്ബിയന്‍ ഇതൊക്കെ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് എന്ന് അംഗീകരിക്കുമ്പോഴും അനുപമ - അജിത്ത് വിവാദത്തില്‍ ലവലേശം അവരെ പിന്തുണയ്ക്കാനില്ലെന്ന് സുരേഷ് കുമാര്‍ കൂട്ടിച്ചേര്‍ക്കുകയുണ്ടായി.


സുരേഷ് കുമാറിന്റെ ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ്ണരൂപം;

പട്ടികജാതിക്കാര്‍ക്കെതിരായ അക്രമത്തിലും കേരളം നമ്പര്‍ വണ്‍: നാഷണല്‍ ക്രൈം ബ്യുറോയുടെ കണക്കുകള്‍ നിരത്തി പട്ടികജാതി മോര്‍ച്ച ചെറ്റത്തരം കാണിച്ചിട്ട് അത് ദളിത് സ്വത്വത്തില്‍ കൊണ്ടുപോയി കെട്ടി ന്യായവാദം ചമയ്ക്കുന്നത് ഊളത്തരമാണ്… അനുപമ - അജിത്ത് വിഷയങ്ങളില്‍ മാധ്യമ - നവ മാധ്യമങ്ങളില്‍ പല വാര്‍ത്തകളും സമരാഘോഷങ്ങളും കണ്ടിട്ടും ഇതുവരെ പ്രതികരിക്കാതിരുന്നത് അവഗണിച്ച്‌ ഒഴിവാക്കേണ്ട വിഷയം എന്ന നിലയില്‍ കണ്ടതുകൊണ്ടാണ്… പ്രണയം, വിവാഹം - വിവാഹ മോചനം, ലൈംഗികത, വിവാഹപൂര്‍വ ലൈംഗികത, വിവാഹേതര ലൈംഗികത, ഗേ, ലെസ്ബിയന്‍ ഇതൊക്കെ ഓരോ വ്യക്തിയുടെയും സ്വാതന്ത്ര്യമാണ് എന്ന് അംഗീകരിക്കുമ്ബോഴും അനുപമ - അജിത്ത് വിവാദത്തില്‍ ലവലേശം അവരെ പിന്തുണയ്ക്കാനില്ല..

ഈ വിഷയത്തില്‍ അനുപമയുടെ അച്ഛന്‍ ജയചന്ദ്രനൊപ്പം മാത്രമാണ് .. അത് അയാള്‍ CPIM പ്രവര്‍ത്തകനായതു കൊണ്ടോ മണമറഞ്ഞ പ്രമുഖ CPM നേതാവിന്റെ മകനായതു കൊണ്ടോ അല്ല. രണ്ട് പെണ്‍മക്കളുടെ പിതാവായ അദ്ദേഹം മക്കളുടെ നല്ല ഭാവിക്കായി എടുത്ത നിലപാടിനോടുളള ഐക്യപ്പെടല്‍ ആണ്. ഈ വിവാദങ്ങളുടെ തുടക്കത്തില്‍ വളരെ യാദൃശ്ചികമായിട്ടാണ് ജയചന്ദ്രനെ നേരില്‍ കണ്ടത്. റിട്ടയേര്‍ഡ് ADGP ജയരാജ് സാറിനെ കാണാന്‍ വേണ്ടി പോയപ്പോള്‍ സാറുമായുള്ള സംഭാഷണത്തിനിടയില്‍ സാറിന്റെ അയല്‍വാസിയായ ജയചന്ദ്രന്റെ മകളുടെ വിഷയം കടന്നുവന്നു. അവിടന്ന് മടങ്ങുമ്പോള്‍ ജയചന്ദ്രനെ കൂടി കണ്ട് സംസാരിച്ചു. നിറകണ്ണുകളുമായി സംസാരിച്ച ജയചന്രന്റെ മുഖം മറക്കാന്‍ കഴിയില്ല.

ഞാനും രണ്ട് പെണ്‍ മക്കളുടെ പിതാവാണ്.. ജയചന്ദ്രന്‍ നേരിട്ടതുപോലെ ഒരു ദുര്യോഗം ഒരു പിതാവിനും സംഭവിക്കരുത്… ജയചന്ദ്രന്റേത് ദുരഭിമാനത്തിന്റെ പ്രശ്നമായിരുന്നില്ല. മറിച്ച്‌ മകളുടെ ഭാവി ഇരുളടയുന്നതിന്റെ പ്രശ്നങ്ങള്‍ ആയിരുന്നു.. എല്ലാവരും ജയചന്ദ്രനെ ക്രൂരനായ പിതാവായി ചിത്രീകരിച്ച്‌ വേട്ടയാടുമ്ബോള്‍ വിവാഹം കഴിപ്പിച്ചയച്ച മൂത്ത മകള്‍ അനുഭവിക്കുന്ന പ്രയാസങ്ങള്‍ ആരെങ്കിലും ചിന്തിച്ചിട്ടുണ്ടോ ? താന്‍ തെറ്റൊന്നും ചെയ്തിട്ടില്ലെന്നും തന്റെ കുടുംബത്തെ വലിയൊരു അപമാനത്തില്‍ നിന്ന് രക്ഷിക്കാനാണ് ശ്രമിച്ചതെന്നും കുഞ്ഞിനെ ദത്ത് നല്‍കിയത് അനുപമയുടെ സമ്മതത്തോടെ ആണെന്നും ജയചന്ദ്രന്‍ വ്യക്തമാക്കിയിരുന്നു. അനുപമയ്ക്ക് മികച്ച വിദ്യാഭ്യാസം നല്‍കിയിരുന്നു. ഏറെ സ്നേഹവും ലാളനയും പിന്തുണയും നല്‍കിയാണ് മകളെ വളര്‍ത്തിയത്. ഡിഗ്രി അവസാന വര്‍ഷ വേളയിലാണ് മകള്‍ അജിത്തുമായി പ്രണയത്തിലാകുന്നത്.

ഏതു വെല്ലുവിളികളെയും നേരിടാന്‍ ഏറെ സ്വാതന്ത്യത്തോടെയും ധൈര്യത്തോടെയുമാണ് മകളെ വളര്‍ത്തിയത്. പ്രണയ ബന്ധത്തെക്കുറിച്ച്‌ അറിഞ്ഞിട്ടും അനുപമയെ കോളേജിലേക്ക് വിട്ടിരുന്നു. അവള്‍ തെറ്റൊന്നും ചെയ്യില്ലെന്ന് തനിക്ക് ഉറപ്പായിരുന്നു… അജിത്തിനെക്കുറിച്ച്‌ അന്വേഷിച്ചപ്പോള്‍ ഞെട്ടിക്കുന്ന വിവരങ്ങളാണ് അറിഞ്ഞത്. അജിത്ത് വിവാഹിതന്‍ ആയിരുന്നു. അജിത്തിന്റെ ആദ്യ ഭാര്യയും മുമ്പ് വിവാഹിതയായിരുന്നു. അവരുടെ കുടുംബ ജീവിതം തകര്‍ത്താണ് അജിത്ത് നസിയയുമായി ബന്ധം സ്ഥാപിച്ചത്. പിന്നീട് തന്റെ മകളുമായും അജിത്ത് പ്രണയം നടിച്ചു. ഇക്കാര്യങ്ങളെല്ലാം മകളെ അറിയിച്ചതാണ്. എന്നാല്‍ അവള്‍ അതൊന്നും കേള്‍ക്കാന്‍ തയ്യറായില്ല. മൂത്ത മകളുടെ വിവാഹത്തിന് മാസങ്ങള്‍ക്ക് മുമ്ബാണ് അനുപമ ഗര്‍ഭിണിയാണെന്ന വിവരം അറിഞ്ഞത്…

ഈ സാഹചര്യത്തില്‍ ഒരച്ഛനും കുടുംബനാഥനുമെന്ന നിലയില്‍ നിങ്ങള്‍ പൂര്‍ണമായും തകര്‍ന്നുപോകില്ലേ? എല്ലാ ധൈര്യവും സംഭരിച്ച്‌ ഈ പ്രതിസന്ധിയെ അതിജീവിക്കാനാണ് താന്‍ ശ്രമിച്ചത്. കാര്യങ്ങളെല്ലാം ഞങ്ങള്‍ അറിയുമ്ബോള്‍ അനുപമ എട്ടുമാസം ഗര്‍ഭിണിയായിരുന്നു. അന്നവളെ പരിചരിക്കാന്‍ ആരുമുണ്ടായിരുന്നില്ല. ആസമയത്ത് ഇപ്പറയുന്ന അജിത്തും എവിടെയായിരുന്നു? ഇക്കാര്യങ്ങളെല്ലാം പുറത്തറിഞ്ഞിരുന്നെങ്കില്‍ നിശ്ചയിച്ച്‌ ഉറപ്പിച്ച മൂത്ത മകളുടെ വിവാഹം നടക്കില്ലായിരുന്നു. അന്ന് കുഞ്ഞിനെ പരിപാലിക്കാവുന്ന സ്ഥിതിയിലല്ലായിരുന്നു അനുപമ. മുന്നില്‍ മറ്റു വഴികളൊന്നുമില്ലാത്തതിനാല്‍ കുഞ്ഞിനെ ശിശുക്ഷേമ സമിതില്‍ ഏല്‍പ്പിക്കാമെന്ന് പ്രസവത്തിന് മുമ്ബേ തന്നെ ഞങ്ങള്‍ കൂട്ടായി തീരുമാനിച്ചിരുന്നു. വിവാഹ ബന്ധത്തിലൂടെയല്ലാതെ ഒരു കുഞ്ഞിനെ പ്രസവിച്ച നാണക്കേട് ഒഴിവാക്കാന്‍ അനുപമയും ആഗ്രഹിച്ചിരുന്നു…

യുവാക്കളുടെ മരണത്തിനു പിന്നില്‍ വ്യാജമദ്യമല്ല, മറ്റെന്തോ രാസവസ്തു : മരണത്തില്‍ ദുരൂഹത പ്രസവിച്ച്‌ രണ്ട് ദിവസങ്ങള്‍ക്ക് ശേഷം ഒക്ടോബര്‍ 22ന് രാത്രിയാണ് ഭാര്യയേയും കൂട്ടി കുഞ്ഞിനെ അമ്മത്തൊട്ടിലിലേക്ക് കൈമാറിയത്. ഇതിനുശേഷം എല്ലാം ശാന്തമായി. കയ്പേറിയ ഭൂതകാലം മറന്ന് എല്ലാവരും സന്തോഷിച്ചു. ഇതിനിടെ മൂത്ത മകളുടെ കല്യാണവും കഴിഞ്ഞു… പിന്നീട് 2021 ഏപ്രിലിലാണ് അനുപമ കുട്ടിയെ ആവശ്യപ്പെട്ട് തന്റെ അടുക്കലെത്തിയത്. കുഞ്ഞിനെ തിരികേ വേണമെങ്കില്‍ ശിശുക്ഷേമ സമിതിയെ സമീപിക്കാനാണ് മകളോട് പറഞ്ഞത്. ഇതിനുശേഷമാണ് അജിത്തും അനുപമയും വീണ്ടും ബന്ധപ്പെട്ടിരുന്നുവെന്ന കാര്യവും അറിഞ്ഞത്. ആ സമയത്താണ് അജിത്ത് നസിയയുമായി വിവാഹ മോചനം നേടിയത്. മകളെ സഹായിക്കുക മാത്രമേ ചെയ്തിട്ടുള്ളു. കുട്ടിയെ തിരികെ വാങ്ങുന്നതിനെ ഒരിക്കലും എതിര്‍ത്തിട്ടില്ല. കുഞ്ഞിനെ തിരികെ കൊടുക്കരുതെന്ന് ഞാന്‍ ആരോടെങ്കിലും പറഞ്ഞോ? കുഞ്ഞിനെ നല്‍കാനുള്ള അവളുടെ തീരുമാനത്തെ ഞാന്‍ പിന്തുണച്ചു. ഇപ്പോള്‍ കുഞ്ഞിനെ തിരികെ വേണമെങ്കില്‍ അത് തടയാന്‍ ഞാന്‍ ആരാണ്? ഇത് നിയമപരവും വകുപ്പുതലത്തിലുമുള്ള പ്രശ്നമാണ്. ഇതില്‍ എനിക്ക് പങ്കില്ല. വിവാദത്തിലേക്ക് തന്നെ വലിച്ചിട്ടതിന്റെ കാരണമെന്താണെന്ന് അറിയില്ല.

അനുപമ തന്റെ മകളാണ്. എല്ലാത്തിനുപരിയായ ഞങ്ങള്‍ അവളെ സ്നേഹിക്കുകയും ലാളിക്കുകയും ചെയ്തു. എന്റെ കഷ്ടപ്പാടുകള്‍ നിങ്ങള്‍ അനുഭവിക്കുമ്ബോള്‍ മാത്രമേ മനസിലാകു - അദ്ദേഹം പറഞ്ഞു…. ഈ നിലപാടുകളില്‍ എന്തായിരുന്നു തെറ്റ് ? പ്രായപൂര്‍ത്തിയായ അനുപമയും അജിത്തും പ്രസവമെടുക്കലും കുഞ്ഞിന്റെ പരിപാലനവും ഒക്കെ അനുപമയുടെ വയസായ മാതാപിതാക്കളുടെ ചിലവില്‍ നടത്തിയെടുത്തു. പ്രായപൂര്‍ത്തിയായ വ്യക്തികള്‍ സ്വതന്ത്രരാണ്. അത് അച്ഛനായാലും മകളായാലും. കൊച്ചിനെ നോക്കേണ്ട ചുമതല അവര്‍ക്കാരുന്നു. അനുപമ ഗര്‍ഭിണിയായി എന്നറിഞ്ഞ അജിത്ത് അനുപമയെ അനുപമയുടെ വീട്ടില്‍ നിന്ന് കൂട്ടിക്കൊണ്ടു പോയി സംരക്ഷിച്ച്‌ സ്വന്തം ചിലവില്‍ പ്രസവവും പ്രസവാനന്തര ശുശ്രൂഷയും നടത്തി അമ്മയെയും കുഞ്ഞിനെയും സംരക്ഷിക്കണമായിരുന്നു.. .


ഞാന്‍ വയറ്റിലുണ്ടാക്കും പെണ്ണിന്റെ അപ്പന്‍ പേറെടുക്കണം കൊച്ചിനും തള്ളക്കും ചിലവിന് കൊടുക്കണം എന്നാരുന്നു ആ നിഷ്കളങ്കന്റെ ആറ്റിറ്റ്യൂഡ് … അനുപമയുടെ അവസ്ഥ അനുപമയെ പിന്തുണയ്ക്കുന്നവരുടെ മകള്‍ക്കോ, സഹോദരിയ്ക്കോ മറ്റ് ബന്ധുക്കള്‍ക്കോ ഉണ്ടായാല്‍ അവര്‍ എന്ത് നിലപാട് സ്വീകരിക്കുമായിരുന്നു. ? ഇരട്ടത്താപ്പുകളുടെ അപ്പോസ്തലന്‍മാര്‍ ആയി മാറും.. ഏതൊരു രക്ഷിതാവും സ്വന്തം മക്കള്‍ക്ക് മികച്ച വിദ്യാഭ്യാസം നല്‍കി നല്ല കരിയര്‍ നേടി നല്ല നിലയില്‍ ജീവിച്ച്‌ കാണണമെന്ന് ആഗ്രഹിക്കുന്നവര്‍ ആണ്. അജിത് - അനുപമ വിഷയത്തില്‍ ഒരു പാട് ഇരകള്‍ ഉണ്ട്.. ജയചന്ദ്രനും ഭാര്യയും അവരുടെ മൂത്ത മകള്‍, അതിനെല്ലാം മേലെ അജിത്ത് വിവാഹ മോചനം നേടിയ അജിത്തിന്റെ മുന്‍ ഭാര്യ…

മറ്റൊരു വ്യക്തിയുടെ ഭാര്യയും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയുമായിരുന്ന സ്ത്രീയെ ആ ബന്ധത്തില്‍ നിന്ന് ഒഴിവാക്കിയെടുത്ത് വിവാഹം കഴിച്ച്‌ വര്‍ഷങ്ങളായി ഭാര്യാ- ഭര്‍ത്താക്കന്‍മാര്‍ ആയി ജീവിച്ചവര്‍ ആണ് അജിത്ത് .. ഇപ്പോള്‍ ഭീഷണിപ്പെടുത്തിയും ഉപദ്രവിച്ചും ആ സ്ത്രീയുമായുള്ള വിവാഹ ബന്ധം ഒഴിവാക്കിയെടുത്തു. എന്നിട്ട് പുതിയ മേച്ചില്‍പ്പുറം തേടിപ്പോയി… അജിത്ത് കൈവിട്ട വീട്ടുകാരും ബന്ധുക്കളും മുന്നേ കൈയൊഴിഞ്ഞ ആ സ്ത്രീയുടെ മുന്നോട്ടുള്ള ജീവിതം ഇനി എങ്ങിനെ ആയിരിക്കും… ? മുസ്ലിം സ്ത്രീ ആ കെട്ടുപാടുകളില്‍ നിന്നാണ് ഹിന്ദുവായ അജിത്തിനെ പുനര്‍ വിവാഹം ചെയ്തത്. അതോടെ കുടുംബ - സ്വന്തബന്ധങ്ങള്‍ അറ്റു.. ഉപയോഗിച്ച്‌ മടുത്ത് കഴിഞ്ഞപ്പോള്‍ അജിത്ത് നിഷ്ക്കരുണം വലിച്ചെറിയപ്പെട്ട ആ സ്ത്രീയുടെ പ്രശ്നങ്ങള്‍ എന്തേ ആര്‍ക്കും വിഷയമാകുന്നില്ല.. ?

പ്രണയം നടിച്ച്‌ ലൈംഗികതയ്ക്കായി അജിത്ത് ഒരുക്കിയ നാടകത്തിലെ ഒരു ഇരയാണ് അനുപമ… ആദ്യ ഭാര്യയുടെ യൗവ്വനം അവസാനിക്കാറായപ്പോള്‍ പുതിയ യുവതിയെ വരുതിയിലാക്കിയ ആളാണ് അജിത്ത്.. അതും മറ്റൊരുത്തന്റെ ഭാര്യയും അയാളുടെ കുഞ്ഞുങ്ങളുടെ അമ്മയുമായ സ്ത്രീയെ ആ വിവാഹ ബന്ധം വേര്‍പ്പെടുത്തിച്ച്‌ പുനര്‍വിവാഹം കഴിക്കുകയായിരുന്നു. എന്നിട്ടിപ്പോള്‍ ആ സ്ത്രീയെ ഭീഷണിപ്പെടുത്തിയും അക്രമിച്ചും വിവാഹ മോചനം നേടിയതിന് ശേഷം അനുപമയ്ക്ക് ഒപ്പം ജീവിക്കുന്നു. ആദ്യ വിവാഹ ബന്ധം നിലനില്‍ക്കേ, ആ സ്ത്രീയ്ക്ക് ഒപ്പം ജീവിച്ചു കൊണ്ടാണ് അജിത്ത് അനുപമയുമായി പ്രണയം നടിക്കുന്നതും ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നതും അനുപമ ഗര്‍ഭിണിയാകുന്നതും. അത്തരമൊരാള്‍ ചെയ്ത ചെറ്റത്തരത്തിന് അവന്‍ ദളിതനായതിന്റെ പേരില്‍ അവന്റെ ദളിത് സ്വത്വത്തില്‍ കെട്ടി ന്യായീകരിക്കാന്‍ ശ്രമിക്കുന്നത് തെമ്മാടിത്തരമാണ് .. ദളിതരാരും അന്തസ്സ് കെട്ട അസാന്മാര്‍ഗ്ഗിക രീതിയില്‍ ജീവിക്കുന്നവരല്ല..

 

പിന്‍കുറി : അനുപമയുടെ അച്ഛന്‍ അന്തരിച്ച പ്രമുഖ CPIM നേതാവിന്റെ മകനും CPM ന്റെ പ്രാദേശിക നേതാവായതു കൊണ്ട് മാത്രമാണ് മാധ്യമങ്ങളും അമാനവ - അനാക്രി - പോമോ - ചില ദലിത് സ്വത്വവാദികളും മൗദൂദികളും അനുപമയെ പിന്തുണക്കാനും ഏറ്റെടുക്കാനും ആഘോഷിക്കാനും രംഗത്ത് വന്നത്… മാധ്യമങ്ങള്‍ മത്സരിച്ച്‌ വാര്‍ത്തകള്‍ നല്‍കി ഉഴുതു മറിച്ചിട്ടും ഇതൊന്നും കേരളത്തിന്റെ മഹാ ഭൂരിപക്ഷത്തിന്റെയും ഒരു പരിഗണനാ വിഷയം പോലുമായില്ല… മാധ്യമങ്ങള്‍ പ്രചരിപ്പിക്കുന്നതനുസരിച്ച്‌ കാര്യങ്ങള്‍ നടക്കുമായിരുന്നു എങ്കില്‍ പിണറായി വിജയന്‍ ഒരിക്കലും കേരളത്തിന്റെ മുഖ്യമന്ത്രിയേ ആകില്ലായിരുന്നു.. 2020 ജൂലൈ മുതല്‍ നിയമസഭാ വോട്ടെടുപ്പ് കഴിയുന്നതു വരെ മാധ്യമങ്ങള്‍ പടച്ചുവിട്ട വാര്‍ത്തകള്‍ ജനങ്ങള്‍ മുഖവിലയ്ക്ക് എടുത്തിരുന്നു എങ്കില്‍ പിണറായി വിജയന്‍ ഇന്ന് പ്രതിപക്ഷ നേതാവായി ഇരിക്കുമായിരുന്നു… അനുപമ വിഷയത്തില്‍ കേരളത്തിന്റെ ബഹുഭൂരിപക്ഷം ജനങ്ങളും അനുപമയുടെ അച്ഛന്‍ ജയചന്ദ്രന് ഒപ്പമാണ്… പ്രത്യേകിച്ച്‌ പെണ്‍മക്കള്‍ ഉള്ള അച്ഛനമ്മമാര്‍..

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

എന്‍എച്ചില്‍ വണ്‍വേ തെറ്റിച്ചോടിച്ച് സംഭവത്തില്‍ ജീവനക്കാര്‍ക്കെതിരെ നടപടിയുമായി കെഎസ്ആര്‍ടിസി  (2 hours ago)

പിണറായും ഗോവിന്ദനും സിപിഎമ്മിന് പുറത്താകും കേരളത്തില്‍ സിപിഎം രണ്ടായി പിളരുന്നു പിണറായി വിജയനും എംവി ഗോവിന്ദനുമാണ് ഇലക്ഷന്‍ തോല്‍വിക്കു കാരണമെന്നും ഇരുവരും മാറാതെ പാര്‍ട്ടി രക്ഷപ്പെട്ടില്ലെന്നുമുല്ല്  (2 hours ago)

ചുഴറ്റി എറിഞ്ഞ് മിന്നൽ ചുഴി സ്കൂൾ കെട്ടിടം തകർന്നു ഒരു മണിക്കൂറിൽ തൃശൂരിൽ സംഭവിച്ചത്..കൊടും മഴ വരുന്നു  (3 hours ago)

വീണയുടെ വാടക വീട് ഒഴിഞ്ഞ് പിണറായി പട്ടി റോബിനും കമലയുമായി ഇറങ്ങി..! ഒരുത്തനെയും കാണണ്ട..!  (3 hours ago)

ദുബായിൽ വൻ അപകടം പ്രവാസികൾ മരിച്ചു...! അതീവ ജാഗ്രത; അടിയന്തിര മുന്നറിയിപ്പുകളിൽ സൗദിയിൽ  (3 hours ago)

യുദ്ധത്തിന്റെ നിഴലിൽ ലോകകപ്പ്... അമേരിക്കയിൽ മഹാമാമാങ്കത്തിന് തുടക്കം  (3 hours ago)

അമ്പമ്പോ...ചൂട് 50ഡിഗ്രിക്ക് മുകളിൽ ! വേനൽ താങ്ങാനാകാതെ പ്രവാസികൾ.. ചേർത്തണച്ച് യു എ ഇ.. ഉച്ചസമയത്ത് ജോലി എടുക്കേണ്ട !! പുറം ജോലി നിരോധനം  (3 hours ago)

ഇന്ത്യക്കാർക്ക് വരാം.... അനുമതി തന്ന് ഈ രാജ്യം പുതുക്കിയ തൊഴിൽ നിയമം പ്രാബല്യത്തിൽ വന്നു .... വെറും10 രാജ്യങ്ങൾക്ക് മാത്രം അനുമതി  (3 hours ago)

എണ്ണിക്കൊണ്ട് രണ്ടാഴ്ച !! I R G C ചത്തൊടുങ്ങുന്നു; ചെങ്കടലില്‍ പൊങ്ങി ഹൂതികള്‍ നെതന്യാഹുവിന്റെ കൊലവിളി !!  (4 hours ago)

വിശാഖപട്ടണത്ത് സ്റ്റീല്‍ ഫാക്ടറിയില്‍ പൊട്ടിത്തെറി  (7 hours ago)

നാളെ നടത്താനിരുന്ന രണ്ടാം വര്‍ഷ എംസിഎ, എസ് വണ്‍ സപ്ലിമെന്ററി പരീക്ഷ മാറ്റിവെച്ചു  (7 hours ago)

ജയില്‍ പരിഷ്‌കരണത്തിന് നടപടികള്‍ തുടങ്ങുമെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല  (7 hours ago)

ഇന്ന് കേരളത്തിലും മാഹിയിലും ഒറ്റപ്പെട്ട അതിശക്തമായ മഴയ്ക്ക് സാദ്ധ്യത  (8 hours ago)

മരണാനന്തര ചടങ്ങുകള്‍ക്കിടയില്‍ അംഗീകാരമില്ലാത്ത ഓണ്‍ലൈന്‍ മാദ്ധ്യമങ്ങളുടെ തള്ളിക്കയറ്റത്തിനെതിരെ പാലക്കാട് എംഎല്‍എ രമേഷ് പിഷാരടി  (8 hours ago)

പരിസ്ഥിതി പ്രവർത്തകനും യുക്തിവാദിയും ഇടതുപക്ഷ ചിന്തകനുമായ പി.പി. സുമനൻ അന്തരിച്ചു...  (11 hours ago)

Malayali Vartha Recommends