സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് സ. എളമരം കരീമിനെ സസ്‌പെൻഡ് ചെയ്‌തത് സഭാ ചട്ടം ലംഘിച്ച്. സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തി എന്നാരോപിച്ച് രാജ്യസഭ പുറത്തിറക്കിയ പട്ടികയില്‍ സ. എളമരം കരീമിന്റെ പേരില്ല;പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ ധർണ തുടരുകയാണെന്ന് എംഎൽഎ ഐ ബി സതീഷ്

സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് സ. എളമരം കരീമിനെ സസ്‌പെൻഡ് ചെയ്‌തത് സഭാ ചട്ടം ലംഘിച്ച്. സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തി എന്നാരോപിച്ച് രാജ്യസഭ പുറത്തിറക്കിയ പട്ടികയില്‍ സ. എളമരം കരീമിന്റെ പേരില്ലെന്ന് എംഎൽഎ ഐ ബി സതീഷ്.
അദ്ദേഹത്തിന്റെ വാക്കുകൾ ഇങ്ങനെ; സിപിഐ എം രാജ്യസഭാ കക്ഷിനേതാവ് സ. എളമരം കരീമിനെ സസ്‌പെൻഡ് ചെയ്‌തത് സഭാ ചട്ടം ലംഘിച്ച്. സഭാനടപടികൾ തുടർച്ചയായി തടസ്സപ്പെടുത്തി എന്നാരോപിച്ച് രാജ്യസഭ പുറത്തിറക്കിയ പട്ടികയില്‍
സ. എളമരം കരീമിന്റെ പേരില്ല. ആഗസ്‌ത് 11ലെ രാജ്യസഭാ ബുള്ളറ്റിനില്‍ 33 എംപിമാരുടെ പേരിലാണ് ‘കുറ്റം’ ആരോപിക്കുന്നത്. നിർണായക ബില്ലുകൾ അവതരിപ്പിക്കാനിരിക്കെ സിപിഐ എം രാജ്യസഭാ കക്ഷി നേതാവിനെ മാറ്റിനിർത്താനുള്ള ബിജെപി സർക്കാരിന്റെ രാഷ്ട്രീയ നീക്കമാണിത്.
ആഗസ്‌ത് 11 ലെ രാജ്യസഭ ബുള്ളറ്റിനിൽ ഇടതുപക്ഷ എംപിമാരായ സ. കെ സോമപ്രസാദ്, സ. ജോൺ ബ്രിട്ടാസ്, സ. വി ശിവദാസൻ, സ. ബിനോയ് വിശ്വം എന്നിവരുടെ പേരുണ്ട്. എംപിമാരെ സസ്‌പെൻഡ് ചെയ്‌തതിനെതിരെ സഭയ്ക്കകത്തും പുറത്തും പ്രതിപക്ഷം പ്രതിഷേധം തുടരുകയാണ്. പാർലമെന്റിലെ ഗാന്ധി പ്രതിമയ്‌ക്ക് മുന്നിൽ സസ്‌പെൻഡ് ചെയ്യപ്പെട്ട എംപിമാരുടെ ധർണ തുടരുകയാണ്.
https://www.facebook.com/Malayalivartha

























