പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ കടക്കെണിയില്‍ മുക്കിക്കൊല്ലുകയാണെന്ന് രമേശ് ചെന്നിത്തല

പിണറായി സര്‍ക്കാര്‍ സംസ്ഥാനത്തെ കടക്കെണിയില്‍ മുക്കിക്കൊല്ലുകയാണെന്നും അധികാരത്തിലേറിയ ശേഷം ഒന്നരലക്ഷം കോടിയുടെ അധിക കടമാണ് വരുത്തിയിരിക്കുന്നതെന്നും രമേശ് ചെന്നിത്തല പറഞ്ഞു. ബില്‍ഡിംഗ് ആന്‍ഡ് റോഡ് വര്‍ക്കേഴ്‌സ് ഫെഡറേഷന്‍ (ഐ.എന്‍.ടി.യു.സി) സംഘടിപ്പിച്ച പട്ടിണിസമരവും ഏകദിന ഉപവാസവും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.
തൊഴിലാളികള്‍ക്ക് അര്‍ഹതപ്പെട്ട ആനുകൂല്യങ്ങളും പെന്‍ഷനും നല്‍കാതെ ക്ഷേമനിധിബോര്‍ഡുകളില്‍ നിന്ന് കോടികള്‍ വകമാറ്റി ചെലവഴിക്കുകയാണെന്നും സെസ് ഇനത്തില്‍ പിരിച്ചെടുക്കാനുള്ള1,300 കോടിയോളം രൂപ വാങ്ങാതെ വന്‍കിടക്കാര്‍ക്ക് ഒത്താശ ചെയ്യുകയാണ് പിണറായി സര്‍ക്കാരെന്നും ചെന്നിത്തല ആരോപണം ഉയര്‍ത്തുന്നു.
https://www.facebook.com/Malayalivartha