സംസ്ഥാനത്ത് വീണ്ടും നിപ്പ സ്ഥിരീകരിച്ചു

പാലക്കാട് ചങ്ങലീരിയില്‍ നിപ്പ ബാധിച്ചു മരിച്ച വ്യക്തിയുടെ മകന് നിപ്പ രോഗബാധ സ്ഥിരീകരിച്ചത്. മഞ്ചേരി മെഡിക്കല്‍ കോളജില്‍ നടത്തിയ പരിശോധയിലാണ് നിപ്പ കണ്ടെത്തിയത്. പാലക്കാട് മെഡിക്കല്‍ കോളേജില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയില്‍ കഴിയുകയാണ്. ഹൈറിസ്‌ക് കാറ്റഗറിയില്‍ നിരീക്ഷണത്തിലായിരുന്നു ഇദ്ദേഹം.
മുപ്പത്തിരമണ്ടുകാരനായ മകനാണ് അച്ഛന്‍ അവശനായി ആശുപത്രിയില്‍ കഴിഞ്ഞ സമയത്ത് ഒപ്പമുണ്ടായിരുന്നത്. പാലക്കാട് നിപ്പ രോഗം ഇത് മൂന്നാമത്തെയാള്‍ക്കാണ് ബാധിക്കുന്നത്. ഒരു യുവതിക്കാണ് ആദ്യം രോഗം സ്ഥിരീകരിച്ചത്. ഇവര്‍ ചികിത്സയില്‍ കഴിയുന്നതിനിടെയാണ് 58കാരന്‍ നിപ്പ ബാധിച്ച് മരിച്ചത്. ജില്ലയിലാകെ 347 പേര്‍ നിരീക്ഷണത്തിലാണ്.
https://www.facebook.com/Malayalivartha