ഇന്ത്യാക്കാര്‍ക്കിത് അഭിമാനനിമിഷം... ശുഭാംശു ശുക്‌ളയും സംഘവും ഭൂമിയില്‍ തിരിച്ചെത്തി

ശുഭാംശു ശുക്‌ള ഭൂമിയില്‍ തിരിച്ചെത്തി. 18 ദിവസം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ കഴിഞ്ഞശേഷമാണ് മടങ്ങിയെത്തിയത്. അമേരിക്കയില്‍ പസഫിക് സമുദ്രത്തിലെ തിരമാലകളിലേക്കാണ് ഇന്നലെ വൈകുന്നേരം 3.01ന് ശുഭാംശുവിനെയും മറ്റു മൂന്നുപേരെയും വഹിച്ചുകൊണ്ടുള്ള ഗ്രേസ് ഡ്രാഗണ്‍ പേടകം വന്നിറങ്ങിയത്.
ഇതോടെ ബഹിരാകാശനിലയം സന്ദര്‍ശിച്ച ആദ്യ ഇന്ത്യന്‍ ഗഗനചാരിയായി ശുഭാംശു ചരിത്രത്തില്‍ ഇടംനേടുകയും ചെയ്യും. ലോകമെമ്പാടുമുള്ള ഇന്ത്യക്കാര്‍ ആ ധന്യമുഹൂര്‍ത്തത്തിന്റെ ദൃശ്യങ്ങള്‍ തല്‍സമയം വീക്ഷിച്ച് അഭിമാനഭരിതരായി കടലില്‍ നിന്ന് വീണ്ടെടുത്ത പേടകം കപ്പലിലേക്ക് മാറ്റിയതോടെ, വാതായനങ്ങള്‍ തുറന്ന് ശുഭാംശു പുറത്തേക്കെത്തി.
പുഞ്ചിരി തൂകി കൈകള്‍ വീശി ലോകത്തെ അഭിവാദ്യം ചെയ്യുകയായിരുന്നു. ഹെലികോപ്ടറില്‍ കരയിലേക്കു വന്ന സംഘം ഹൂസ്റ്റണിലുള്ള നാസയുടെ ജോണ്‍സണ്‍ സ്‌പെയ്‌സ് സെന്റിലെ പോസ്റ്റ് സ്‌പെയ്‌സ് ട്രീറ്റ്‌മെന്റ് കേന്ദ്രത്തിലേക്ക് യാത്രയായി. അമേരിക്കന്‍ ആസ്ട്രനോട്ട് പെഗ്ഗി വിറ്റ്‌സണ്‍, പോളണ്ട് സ്വദേശി സ്ലാവോസ് ഉസ്‌നാന്‍സ്‌കി, ഹംഗറിയില്‍ നിന്നുള്ള ടിബോര്‍ കാപു എന്നീ സഹയാത്രികരും കൂടെയുണ്ട്.വിവിധ കായിക പരിശീലനങ്ങളിലൂടെ ഭൂമിയിലെ അന്തരീക്ഷവുമായി പൊരുത്തപ്പെടുകയും ശാരീരിക ക്ഷമത വീണ്ടെടുക്കുകയും ചെയ്തശേഷം ഇന്ത്യയില്‍ തിരിച്ചെത്തും. ശുഭാംശുവിനെ പരിചരിക്കാനാി ഐ.എസ്.ആര്‍.ഒയുടെ മെഡിക്കല്‍ സംഘവും അമേരിക്കയിലുണ്ട്.
അതേസമയം രാകേഷ് ശര്‍മ്മയ്ക്കു ശേഷം ബഹിരാകാശ യാത്ര നടത്തുന്ന ആദ്യഇന്ത്യക്കാരനും ബഹിരാകാശത്ത് ഏറ്റവും കൂടുതല്‍ കാലം ചെലവഴിച്ച ഇന്ത്യക്കാരനുമാണ് ശുഭാംശു ശുക്ല.
ജൂണ്‍ 26ന് ആക്‌സിയം 4 മിഷിന്റെ ഭാഗമായാണ് ബഹിരാകാശനിലയത്തിലെത്തിയത്. ഇന്ത്യയുടെ ഗഗന്‍യാന്‍ ദൗത്യത്തിന്റെ മുന്നൊരുക്കത്തിനായുള്ള ഈ യാത്രയ്ക്കായി ഭാരതസര്‍ക്കാര്‍ 550കോടിരൂപയാണ് ആക്‌സിയം സ്‌പേസിന് നല്‍കിയത്. ജൂണ്‍ 26നാണ് സംഘം അന്താരാഷ്ട്ര ബഹിരാകാശ നിലയത്തിലെത്തിയത്.
കേരളത്തില്‍ നിന്ന് കൊണ്ടുപോയ ആറ് വിത്തിനങ്ങളുടെ പരീക്ഷണമടക്കം ലക്ഷ്യമിട്ട 60 പരീക്ഷണങ്ങളും പൂര്‍ത്തിയാക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha