നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്ന് അമ്മ പ്രേമകുമാരി.... ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്..പൊട്ടിക്കരഞ്ഞ് ഇരുവരും..ഇനിയുള്ള മണിക്കൂർ..

നിമിഷപ്രിയയുടെ ജീവന്റെ വിലയായിരുന്നു ഇക്കഴിഞ്ഞ മണിക്കൂറുകൾ , അതിനു വേണ്ടി കഷ്ട്ടപെട്ടവർക്ക് ഒരു ആശ്വാസ വാർത്തയായിരുന്നു ഇന്ന് ലഭിച്ചത് . ഇപ്പോഴിതാ ഈ വാർത്ത വന്നതിന് പിന്നാലെ പ്രതികരിച്ചരിക്കുകയാണ് അമ്മയും ഭർത്താവും . മകള്‍ നിമിഷപ്രിയയുടെ വധശിക്ഷ മാറ്റിവച്ചതില്‍ ആശ്വാസമെന്നും നന്ദി പറയാന്‍ ഈ ജീവിതം മതിയാകില്ലെന്നും അമ്മ പ്രേമകുമാരി. ദൈവം തന്നെ കൈവിടില്ലെന്ന് ഉറച്ച വിശ്വാസമുണ്ടെന്നും നിമിഷപ്രിയയുടെ കൈ പിടിച്ച് നാട്ടിലേക്ക് വരുമെന്നും അവര്‍ പ്രതികരിച്ചു.
യെമന്‍ തലസ്ഥാനമായ ഏഡനിലാണ് നിമിഷപ്രിയയുടെ അമ്മ ഉള്ളത്. സനയിലെ ജയിലില്‍ നിമിഷപ്രിയയും.വധശിക്ഷ മാറ്റിവച്ചെന്നതില്‍ വലിയ സന്തോഷവും ആശ്വാസവുമുണ്ടെന്ന് നിമിഷപ്രിയയുടെ ഭര്‍ത്താവ് ടോമി പ്രതികരിച്ചു. എല്ലാം ഭംഗിയായി വരുമെന്നാണ് ഉറച്ച വിശ്വാസമെന്നും കൂട്ടായ പ്രവര്‍ത്തനത്തിന്റെയും പ്രാര്‍ഥനയുടെയും ഫലമാണിതെന്നും അദ്ദേഹം പ്രതികരിച്ചു. കഠിനപ്രയത്‌നത്തിനുള്ള പരിണിതഫലമാണിത്. ഇനിയും കുറേയേറെ കാര്യങ്ങള്‍ ചെയ്ത് തീര്‍ക്കാനുണ്ട്. ഒരുപാട് പരിമിതികള്‍ ഉണ്ടെങ്കിലും എല്ലാവരും ഒരുപാട് കഷ്ടപ്പെടുന്നുണ്ട്.
എല്ലാം ഭംഗിയായി നടന്ന് നിമിഷ പ്രിയ നാട്ടിലെത്തുമെന്ന് തനിക്ക് നൂറ് ശതമാനം വിശ്വാസമുണ്ടെന്നും ടോമി മാധ്യമങ്ങളോട് പ്രതികരിച്ചു. മറ്റുള്ള രാജ്യങ്ങളിലേതുപോലെ യെമനില്‍ ഇടപെടാനാകില്ല. അതാണ് അവ്യക്തതകള്‍ നിലനില്‍ക്കാന്‍ കാരണം. എങ്കിലും നിമിഷ പ്രിയയെ രക്ഷിക്കാന്‍ ഏതറ്റംവരെയും പോകാന്‍ പലരുമുണ്ട്. എല്ലാ കടമ്പകളും കടന്ന് നല്ല ഫലമുണ്ടാകുമെന്ന് പ്രതീക്ഷയുണ്ടെന്നും ടോമി പറഞ്ഞു.ഇന്ത്യന്‍ ഉദ്യോഗസ്ഥര്‍ നിരന്തരം നടത്തിയ നീക്കങ്ങള്‍ക്ക് ശേഷമാണ് തീരുമാനമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഇറക്കിയവാര്‍ത്താകുറിപ്പില്‍ അറിയിച്ചു.
ജയില്‍ ഉദ്യോഗസ്ഥരുമായും പ്രോസിക്യൂട്ടറുമായും നിരന്തരം ബന്ധപ്പെടുകയായിരുന്നുവെന്ന് കേന്ദ്രം പറയുന്നു. എന്നാല്‍ കുടുംബം വധശിക്ഷ മാറ്റിവയ്ക്കുന്നതിനോട് യോജിച്ചിട്ടില്ലെന്നാണ് വിവരം. കേസ് അവസാനിച്ചിട്ടില്ലെന്ന് വ്യക്തമാക്കിയ കേന്ദ്ര സര്‍ക്കാര്‍ യെമന്‍ അധികൃതര്‍ കേസ് മാറ്റിവയ്ക്കാന്‍ മാത്രമാണ് സമ്മതിച്ചിരിക്കുന്നതെന്നും അറിയിച്ചു.കേരളവും ഗവർണറും കേന്ദ്രവും എല്ലാവരും ഇടപെട്ട് തങ്ങളാൽ കഴിയുന്നതൊക്കെ ചെയ്തു ,പക്ഷെ അതിനെല്ലാം ഒരു പരിമിതി ഉണ്ടായിരുന്നു.തലാ ലിന്റ കുടുംബം ചർച്ചക്ക് പോലും തയ്യാറായിരുന്നില്ല,
എന്നാൽ ചാണ്ടി ഉമ്മന്റെ അഭ്യർത്ഥനയിലൂടെ ലോക മുസ്ലിം പണ്ഡിതരിൽ അറിയപ്പെടുന്ന ഒരാളും ഇന്ത്യൻ ഗ്രാന്റ് മുഫിതിയുമായ സുൽത്വാനുൽ ഉലമ കാന്തപുരം Apഅബൂബക്കർ മുസ്ല്യാർ തന്റെ സ്നേഹിതനും ലോക പണ്ഡിതനും യമൻ സ്വദേശിയും യമനികളുടെ പ്രിയങ്കരനും ആദരണീയനുമായ ഉമർ ബ്നു ഹഫീസുമായി ബന്ധപെട്ട് അദ്ദേഹം തലാ ലിന്റെ കുടുംബത്തോട് അഭ്യർത്ഥിച്ചതനുസരിച്ച് (ഉമർ ബ്നു ഹഫീസിന്റെ അഭ്യർത്ഥന യമനികൾക്ക് തള്ളി കളയാൻ കഴിയില്ല)
തലാ ലിന്റെ കുടുംബം ചർച്ചക്ക് തയ്യാറാവുകയും ദിയാ ധനം വാങ്ങി നിമി ഷ പ്രിയക്ക് മാപ്പ് നൽകിയേക്കാവുന്ന അവസ്ഥയിലേക്ക് എത്തുകയും ചെയ്തിരിക്കുന്നു. ഇതിൽ മറ്റുള്ളവർക്കെല്ലാം പരിമിതികൾ ഉണ്ടായപ്പോൾ കാന്തപുരം ഉസ്താദ് തന്റെ സ്നേഹിതനിലൂടെനടത്തിയ ഇടപെടൽ തന്നെയാണ് ഫലം കണ്ടത് എന്നതിൽ തർക്കമില്ല. നിരവധി കമന്റുകളാണ് ഇപ്പോൾ കാന്തപുരത്തിന്റെ ഇടപെടലിനെ പ്രശംസിച്ചു കൊണ്ട് ഇരിക്കുന്നത് . താത്കാലികമാണെങ്കിലും ആശ്വാസത്തിന് കാന്തപുരത്തിന് നന്ദി, നന്ദി കാന്തപുരം ഉസ്താദ്, കാന്തപുരം ഉസ്താദിനും ഇതിന്റെ ഒപ്പം പ്രവർത്തിക്കുന്ന എല്ലാവർക്കും നന്ദി,
നമുക്ക് എല്ലാവരും പരസ്പരം സഹായങ്ങൾ വേണം അത് ഒരുത്തനും നശിപ്പിക്കാൻ ശ്രമിക്കുന്നവരെ കേരള ജനത ഒറ്റപ്പെടുത്തണം കാന്തപുരത്തിന്നു ആരോഗ്യം ആയുസ് കൊടുക്കട്ടെ, എന്നൊക്കെയാണ് കമന്റുകൾ . വ
https://www.facebook.com/Malayalivartha