വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകം..? സംശയങ്ങൾ ഉയർത്തുന്ന നിതീഷിന്റെ നീക്കം! ആ ഫ്ലാറ്റിനുള്ളിൽ വേലക്കാരി കണ്ട കാഴ്ച...

വിപഞ്ചികയുടെ മരണത്തിന് പിന്നിൽ ദുരൂഹതയുണ്ടെന്ന് ആരോപിച്ച് കുടുംബം ഹൈക്കോടതിയെ സമീപിച്ചു. വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം കൊലപാതകമെന്നാണ് കുടുംബം കരുതുന്നത്. ശൈലജയുടെ മാതൃ സഹോദരിയാണ് ശൈലജയുടെ അഭാവത്തിൽ ഹൈക്കോടതിയിൽ ഹർജി നൽകിയത്. മരിക്കുന്നതിന് കുറച്ചു ദിവസങ്ങൾക്കു മുൻപ് ഇത്തരത്തിൽ പീഡനത്തെ കുറിച്ചും ശാരീരിക പ്രശ്നങ്ങളെക്കുറിച്ചും കുടുംബത്തോട് പറഞ്ഞിരുന്നു. തന്റെ അനുവാദമില്ലാതെ നാല്പത് പവന്റെ സ്വർണം ഭർത്താവ് എടുത്തുകൊണ്ടുപോയി എന്ന് അടക്കമുള്ള കാര്യങ്ങൾ പറഞ്ഞിരുന്നു. ഭീഷണികളും പ്രശ്നങ്ങളും ഉണ്ടായി...
വിപഞ്ചികയുടെയും മകളുടെയും സംസ്ക്കാരം ഷാർജയിൽ വച്ച നടത്താനാണ് അവർ ശ്രമിക്കുന്നത്. തങ്ങളുടെ രക്തബന്ധം എന്ന നിലയിൽ മകളെ അവസാനമായി കാണാൻ ആഗ്രഹമുണ്ട്. നാട്ടിലെത്തിച്ച് സംസ്ക്കാര ചടങ്ങുകൾ നടത്തണമെന്നാണ് ആഗ്രഹിക്കുന്നത്. ഇതിനായി ഹൈക്കോടതി ഇടപെടണം എന്നാണ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഹർജിയിൽ പ്രധാനമായും പറയുന്നത്, വിപഞ്ചികയുടെയും കുഞ്ഞിന്റെയും മരണം ഭർതൃവീട്ടിലെ ശാരീരിക മാനസിക പീഡനങ്ങളെ തുടർന്നാണ്. മരിക്കുന്നതിന് ദിവസങ്ങൾക്ക് മുമ്പ് വിപഞ്ചിക ഫോണിൽ വിളിക്കുകയും നേരിട്ട പീഡനങ്ങളെക്കുറിച്ചും ശാരീരിക ബുദ്ധിമുട്ടുകളെക്കുറിച്ചും പറഞ്ഞിരുന്നു. തന്റെ അനുവാദമില്ലാതെ, തന്നോട് പറയുക പോലും ചെയ്യാതെ 40 പവന്റെ ആഭരണങ്ങൾ ഭർത്താവ് എടുത്തുകൊണ്ടുപോയെന്നും പറഞ്ഞിരുന്നു. വിപഞ്ചിക കടുത്ത ശാരീരിക പീഡനങ്ങൾക്കിരയായി എന്ന് കുടുംബത്തിന് ബോധ്യമുണ്ടായിരുന്നു. ഭർതൃവീട്ടിൽ നിന്ന് അത്തരത്തിലുള്ള ഭീഷണികളുമുണ്ടായിരുന്നു.
വിപഞ്ചികയുടെ മരണം ആത്മഹത്യയെന്ന് കരുതുന്നില്ലെന്നും കൊലപാതകത്തിനുള്ള സാധ്യതകളുണ്ടെന്നും കുടുംബം ആരോപിക്കുന്നു. കുഞ്ഞിനെ കൊലപ്പെടുത്തി വിപഞ്ചിക ആത്മഹത്യ ചെയ്തു എന്ന വിവരമാണ് ഇപ്പോൾ പുറത്തുവരുന്നത്. യുഎഇ അധികൃതരിൽ നിന്ന് കൂടുതൽ വിവരങ്ങളൊന്നും ലഭിക്കുന്നില്ല. ഭർതൃവീട്ടുകാർ മൃതദേഹം അവിടെ സംസ്കരിക്കാനുള്ള നീക്കങ്ങൾ നടത്തിവരികയാണ്. പക്ഷേ തങ്ങൾക്ക് മകളെ അവസാനമായി കാണണമെന്നും സംസ്കാര ചടങ്ങുകൾ നാട്ടിൽ നടത്തണമെന്നും ആഗ്രഹമുണ്ട്. അതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്നതിൽ ഹൈക്കോടതി ഇടപെടണമെന്നും കുടുംബം ആവശ്യപ്പെടുന്നു. കേസ് ക്രൈംബ്രാഞ്ചിന് വിട്ടേക്കുമെന്ന സൂചന കഴിഞ്ഞ ദിവസം പുറത്ത് വന്നിരുന്നു. വിപഞ്ചികയുടെ ഭര്‍ത്താവ് നിതീഷ്,ഭര്‍തൃ പിതാവ്, സഹോദരി എന്നിവര്‍ക്കെതിരെ കുണ്ടറ പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തിരുന്നു. ഗാര്‍ഹിക പീഡനം, സ്ത്രീധന പീഡനം തുടങ്ങിയ വകുപ്പുകളാണ് ചുമത്തിയത്. വിപഞ്ചികയും മകള്‍ വൈഭവിയും ഷാര്‍ജയിൽ മരിച്ചതിൽ സംശയങ്ങളുണ്ടെന്ന് ആണ് കേന്ദ്ര മന്ത്രി സുരേഷ് ഗോപി പ്രതികരിച്ചത്. ഇന്ത്യൻ പൗരന് കിട്ടേണ്ട എല്ലാ നീതിയും ന്യായവും അവർക്ക് കിട്ടണം.
ഷാർജയിലെ നിയമം അനുസരിച്ച് മൃതദേഹം ഭർത്താവിന് വിട്ടുകൊടുക്കും. ഇന്ത്യൻ നിയമ വ്യവസ്ഥയിലൂടെ അത് തടയാനുള്ള ശ്രമം നടത്തുകയാണ്. ഇന്ന് ഹൈക്കോടതിയിൽ നിന്ന് ഇക്കാര്യത്തിൽ തീരുമാനം ഉണ്ടാകും. വിപഞ്ചികയുടെ മരണത്തിൽ ഒരുപാട് സംശയങ്ങള്‍ ബാക്കിയുണ്ടെന്നും ഷാർജ കോൺസലേറ്റ് ജനറലിന് സംശയങ്ങൾ സംബന്ധിച്ചുള്ള കാര്യങ്ങൾ അറിയില്ലായിരുന്നുവെന്നും സുരേഷ് ഗോപി പറഞ്ഞു. മരണത്തിലെ സംശയങ്ങളും ദുരൂഹതകളും കോൺസലേറ്റ് ജനറലിനെ അറിയിച്ചിട്ടുണ്ടെന്നും കാര്യങ്ങൾ ബോധ്യപ്പെടുത്തിയപ്പോഴാണ് കുട്ടിയുടെ സംസ്കാരം തടഞ്ഞതെന്നും സുരേഷ് ഗോപി പറഞ്ഞു.
ഫോറൻസിക് റിപ്പോർട്ട് കിട്ടാതെ വിപഞ്ചികയുടെ മൃതദേഹം കൊടുക്കില്ലെന്ന് കോൺസലേറ്റ് ജനറൽ അറിയിച്ചു. ഫോറൻസിക് റിപ്പോർട്ട് കിട്ടാൻ അവിടെ ആരോ സമ്മർദ്ദം ചെലുത്തുന്നുണ്ട്. വിപഞ്ചികയുടെ അമ്മ അവിടെയെത്തിയത് തുടർനടപടികൾക്ക് ഗുണം ചെയ്യും. അപ്പുറത്തെ വശത്ത് നിന്ന് സംസ്കാരത്തിലടക്കം തിരക്കുകൂട്ടുന്നത് കാണുമ്പോൾ സംശയം കൂടുകയാണ്. ഷാർജ സർക്കാർ കരുണയും ദയയുമുള്ളവരാണ്. വിപഞ്ചികയുടെ ഒരുപാട് ശബ്ദസന്ദേശങ്ങളടക്കം കുടുംബം അയച്ചു നൽകിയിട്ടുണ്ട്.
https://www.facebook.com/Malayalivartha