പോളിടെക്നിക് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി; മരണത്തിൽ ദുരൂഹതയാരോപിച്ച് കുടുംബം രംഗത്ത്

കണ്ണൂര്‍ ഗവ. പോളിടെക്നിക് വിദ്യാര്‍ഥിയെ ഹോസ്റ്റലില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. നരയംകുളം തണ്ടപ്പുറത്തെ തച്ചറോത്ത് ശശിയുടെ മകന് അശ്വന്തി(20)നെയാണ് ബുധനാഴ്ച രാവിലെ ഹോസ്റ്റല്‍ മുറിയില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. മൂന്നാം വര്‍ഷ ഇലക്ട്രോണിക് വിദ്യാര്‍ഥിയാണ്. രാവിലെ അശ്വന്തിനെ മുറിയില്‍ കാണാത്തതിനാല്‍ സഹപാഠികള്‍ നടത്തിയ അന്വേഷണത്തില്‍ മറ്റൊരു മുറിയില്‍ ഫാനില്‍ തൂങ്ങിയ നിലയില്‍ കണ്ടെത്തിയെന്നാണ് പോളിടെക്നിക് അധികൃതര്‍ പറയുന്നത്. മരണത്തില്‍ ദുരൂഹത ആരോപിച്ച് ബന്ധുക്കള്‍ എടക്കാട് പൊലീസില്‍ പരാതി നല്കി. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജില്‍ പോസ്റ്റുമോര്‍ട്ടം നടത്തി വ്യാഴാഴ്ച ഉച്ചക്ക് ശേഷം വീട്ടുവളപ്പില്‍ സംസ്കരിക്കും. മാതാവ്: സീമ. സഹോദരി: അശ്വതി (വിദ്യാര്‍ഥിനി എന്‍.എന്‍ കക്കാട് ഹയര്‍ സെക്കന്‍ഡറി സ്ക്കൂള് അവിടനല്ലൂര്‍).
https://www.facebook.com/Malayalivartha