കുറുക്കൻമൂലയിൽ പ്രദേശവാസികളും വനപാലകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കത്തിയെടുക്കാന്‍ ശ്രമിച്ച വനപാലകനെതിരെ നടപടി; ഹുസ്സൈന്‍ കല്‍പ്പൂരിനെതിരെ മാനന്തവാടി പൊലീസ് കേസെടുത്തു

കുറുക്കൻമൂലയിൽ പ്രദേശവാസികളും വനപാലകരും തമ്മിലുണ്ടായ സംഘര്‍ഷത്തിനിടെ കത്തിയെടുക്കാന്‍ ശ്രമിച്ച വനപാലകനെതിരെ നടപടി. കടുവ ട്രാക്കിങ് ടീം അംഗമായ ഹുസ്സൈന്‍ കല്‍പ്പൂരിനെതിരെ മാനന്തവാടി പൊലീസാണ് കേസെടുത്തത്.
പ്രദേശവാസികളും വനപാലകരും തമ്മില്‍ കഴിഞ്ഞ ദിവസം സംഘര്‍ഷമുണ്ടായപ്പോള്‍ ഹുസ്സൈന്‍ അരയില്‍ കരുതിയ കത്തിയെടുക്കാന്‍ ശ്രമിക്കുന്നതിന്റെ ദൃശ്യങ്ങള്‍ പുറത്ത് വന്നതോടെ സംഭവം ഏറെ വിവാദമായിരുന്നു. ഇതിന് പിന്നാലെ പണിയ കോളനിയിലെ അഖില്‍ കൃഷ്ണയുടെ പരാതിയിലാണ് പൊലീസ് ഹുസ്സൈന്‍ കല്‍പ്പൂരിനെതിരെ കേസെടുത്തിരിക്കുന്നത്.
വനപാലകസംഘവും നാട്ടുകാരുമായി സംഘര്‍ഷമുണ്ടായ സംഭവത്തില്‍ വനംവകുപ്പ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍്റെ പരാതിയില്‍ നഗരസഭ കൗണ്‍സിലര്‍ വിപിന്‍ വേണുഗോപാലിനെതിരെ പൊലീസ് കേസെടുത്തിരുന്നു. ഇതില്‍ പ്രതിഷേധിച്ച് മാനന്തവാടി ഫോറസ്റ്റ് ഓഫീസ് ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ ഉപരോധിച്ചിരുന്നു.
അതേസമയം കുറുക്കന്മൂലയിലെ പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപം കടുവയുടെ കാല്‍പാടുകള്‍ ഇന്നും കണ്ടെത്തി. പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന് സമീപമുള്ള വനമേഖലയിലേക്കാണ് കടുവ കടന്നത്. ഉടന്‍ തന്നെ വനം വകുപ്പ് ഉദ്യോഗസ്ഥര്‍ പരിസരമാകെ വളഞ്ഞ് തെരച്ചില്‍ നടത്തിയെങ്കിലും കടുവയെ കണ്ടെത്താനായില്ല. ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്‍, ഉത്തരമേഖല സിസിഎഫ് എന്നിവര്‍ സ്ഥലത്ത് ക്യാമ്ബ് ചെയ്യുന്നുണ്ട്. ഇരുപത് ദിവസമായി ജനവാസ മേഖലയില്‍ ഭീതി പരത്തി ചുറ്റിനടക്കുന്ന കടുവയെ പിടിക്കാനാവത്തതില്‍ പ്രദേശത്ത് വലിയ ജനരോഷം നിലനില്‍ക്കുന്നുണ്ട്.
https://www.facebook.com/Malayalivartha