കടയ്ക്കാവൂരിലെ കടകളിലെ അസ്ഥിവാരം തോണ്ടി കള്ളൻ, തൊടാൻ പോലീസിനും പേടി

തിരുവനന്തപുരം ചിറയിൻകീഴ് കടയ്ക്കാവൂരിനടുത്ത് പ്രവർത്തിച്ച് വരുന്ന മൂന്നോളം കടകളിൽ കള്ളൻ കയറി. പോലീസിൽ പരാതി നൽകിയിട്ടും നടപടിയില്ല.
സിസിടിവി ദൃശ്യങ്ങളടക്കം തെളിവായി നൽകി പരാതി നൽകിയിട്ടും കടക്കാരുടെ പരാതി യാതെരു നടപടിയും പോലീസിന്റെ ഭാഗത്ത് നിന്ന് ഇല്ലാതായതോടെ നാട്ടുകാർ ആകെ അസ്വസ്ഥരാണ്.
ആയുധവും മുഖം മൂടിയും വച്ച് രാത്രി കളവിനിറങ്ങിയ കള്ളൻ കടകളിൽ ഉണ്ടായിരുന്ന മുഴുവൻ പണവും മോഷ്ടിച്ചതായാണ് കടക്കാർ പറയുന്നത്. പോലീസ് സ്റ്റേഷന്റെ മൂക്കിൻ തുമ്പിൽ നടന്ന മോഷണമായിരുന്നിട്ട് പോലും നടപടി വൈകുന്നതിനാൽ ജനം അസ്വസ്ഥരാണ്.
https://www.facebook.com/Malayalivartha