ഉടമ അമേരിക്കയിൽ ക്യാൻസർ ചികിത്സയിൽ ,ഡോറയുടെ തിരുവനന്തപുരത്തെ വീട് സ്വംന്തം പേരിലാക്കി മെറിന്റെ തട്ടിപ്പ് എല്ലാം വെളിച്ചത്തായതിങ്ങനെ

അമേരിക്കയിൽ സ്ഥിരതാമസമായ മലയാളിയുടെ തിരുവനന്തപുരത്തെ വീട് തട്ടിയെടുത്ത സംഭവത്തിൽ വൻ ദുരൂഹത. നിലവിൽ മ്യൂസിയം സ്വദേശിനിയായ ഡോറ അസറിയ ക്രിപ്സിന്റെ പേരിലുള്ള ഏകദേശം ഒന്നര കോടി രൂപ വിലവരുന്ന വീട്ടും സ്ഥലവും വ്യാജരേഖയിലൂടെ തട്ടിയെടുത്തു എന്നതിന്റെ അടിസ്ഥാനത്തിൽ കൊല്ലം അലയമണ്‍ മണക്കാട് പുതുപറമ്പ് ചീട്ടില്‍ മെറിന്‍ ജേക്കബ് (27), വട്ടപ്പാറ മരുതൂര്‍ പാലയ്ക്കാട് വസന്ത (76) എന്നിവരെ പൊലീസ് അറസ്റ്റ് ചെയ്തിരിക്കുകയാണ്.
എന്നാൽ ഇവർ രണ്ട് പേർ മാത്രം വിചാരിച്ചാൽ നടത്താൻ പറ്റുന്ന ഒരു തട്ടിപ്പല്ല ഇതെന്നതാണ് സത്യം. നമ്മുടെ രാജ്യത്ത് നിയമ സംവിധാനത്തെ എല്ലാം തന്നെ കബളിപ്പിച്ച് കൊണ്ട് വലിയൊരു സംഘം തന്നെ ഇതിന് പിറകിൽ പ്രവർത്തിക്കുന്നു എന്നുള്ളതാണ് ഈ കേസ് വിരൽ ചൂണ്ടുന്നത്. കാരണം 45 വർഷം മുമ്പ് നാട്ടിൽ വന്ന് തിരിച്ച് പോയ ഡോറയുടെ രൂപ സാദൃശ്യമുള്ള ഒരാളെ കണ്ടെത്തുന്നത് മുതൽ വീടും സ്ഥലവും മറ്റൊരാളിലേക്ക് എഴുതി വയ്ക്കുന്നത് വരെ ഉള്ള നിയമ നടപടികളിൽ ഒന്നിൽ പോലും പിടിക്കപ്പെടാതെ ഈ സാധാരണക്കാരായ രണ്ട് സ്ത്രീകൾ പ്രവർത്തിച്ചു എങ്കിൽ അതിന് പിന്നിൽ വലിയൊരു മാസ്റ്റർ പ്ലാൻ തന്നെ ഉണ്ടാകുമെന്നത് ഉറപ്പ്.
നിലവിൽ അറസ്റ്റ് ചെയ്ത സ്ത്രീകളെ കാര്യമായൊന്ന് ചോദ്യം ചെയ്താൽ ഒരു വ്യക്ത വരാനുള്ള സാധ്യതയുണ്ട്. എന്തായാലും കേസന്വേഷണം തുടരുന്നു എന്നാണ് വിവരം. നാലു കോടിക്ക് മുകളിൽ വില വരുന്ന വീടും പറമ്പും ആധാർക്കാർഡ് ആധാരം പോലുള്ള രേഖകൾ വ്യാജമായി ഉണ്ടാക്കിയാണ് അറസ്റ്റിലായവർ ഒന്നര കോടി രൂപയ്ക്ക് വിറ്റതെന്നാണ് നിലവിൽ പുറത്ത് വരുന്ന വിവരം.
ഡോറയുടെ വളര്‍ത്തുമകളെന്ന വ്യാജേന മെറിന്റെ പേരില്‍ ശാസ്തമംഗലം റജിസ്ട്രാര്‍ ഓഫിസില്‍ വസ്തു രേഖപ്പെടുത്തുകയായിരുന്നു. സംഭവത്തില്‍ തുടര്‍അന്വേഷണത്തിന്റെ ഭാഗമായി കൂടുതല്‍ പ്രതികള്‍ക്കെതിരെ നടപടി സ്വീകരിക്കാനാണ് നീക്കം. ഡോറയുടെ കെയര്‍ടേക്കര്‍ ഇടവേളയ്ക്ക് ശേഷം കരം അടയ്ക്കാനെത്തിയപ്പോഴാണ് സ്ഥിതി മനസ്സിലാകുന്നത്. ഉടനെ പരാതി നല്‍കിയതിനെ തുടര്‍ന്ന് പൊലീസ് അന്വേഷണം ആരംഭിക്കുകയും, സിസിടിവി ദൃശ്യങ്ങള്‍, ആധാര്‍ വിവരങ്ങള്‍, വിരലടയാള പരിശോധന എന്നിവയുടെ അടിസ്ഥാനത്തില്‍ പ്രതികളെ പിടികൂടുകയായിരുന്നു.
വ്യാജ ആധാര്‍ കാര്‍ഡ് ഉള്‍പ്പെടെ തയ്യാറാക്കി മെറിന്‍ സംഘത്തിന്റെ ഭാഗമാകുകയായിരുന്നു. റജിസ്‌ട്രേഷനിനിടെ വസ്തുവിന്റെ ഉടമയെന്ന വ്യാജേന ഡോറയുടെ രൂപം സമാനമെന്ന് ചൂണ്ടിക്കാട്ടി വസന്ത റജിസ്ട്രാര്‍ ഓഫീസില്‍ എത്തിയതും അന്വേഷണത്തില്‍ വ്യക്തമായി. ശേഷം വസ്തു ജനുവരിയിലേയ്ക്ക് സ്വകാര്യപാര്‍ട്ടിക്ക് അഞ്ചു ലക്ഷത്തിനടുത്ത് വിലക്കുറവ് കാണിച്ച് കൈമാറുകയായിരുന്നു.
റജിസ്‌ട്രേഷന്‍ ദൗത്യം നടപ്പാക്കിയതിന് പിന്നില്‍ ഉദ്യോഗസ്ഥരുടെ പങ്ക് ഉണ്ടോ എന്ന സംശയം പൊലീസ് ഊന്നിപ്പറയുന്നു. അന്വേഷണത്തിന്റെ ഭാഗമായാണ് റജിസ്ട്രാര്‍ ഓഫീസിലെ രേഖകളും ക്രമീകരണങ്ങളും സൂക്ഷ്മമായി പരിശോധിക്കുന്നത്. മറ്റ് പ്രതികള്‍ക്കും മുഖ്യസംഘാടകര്‍ക്കും പിന്നില്‍ പണം വാഗ്ദാനം ചെയ്താണ് മറ്റ് പ്രതികളെ പങ്കാളികളാക്കിയതെന്നാണ് പൊലീസിന്റെ നിഗമനം.
ഇനിയും വ്യാജരേഖകള്‍ ഉണ്ടാക്കുന്നതിനുള്ള സഹായം നല്‍കിയവര്‍ പിടിയിലാവുമെന്നും പൊലീസ് ഉറപ്പിച്ചു. എസിപി സ്റ്റുവെര്‍ട് കീലറുടെ നേതൃത്വത്തില്‍ സിഐ വിമല്‍, എസ്‌ഐമാരായ വിപിന്‍, ബാലസുബ്രഹ്‌മണ്യന്‍, സിപിഒമാരായ ഉദയന്‍, രഞ്ജിത്, ഷിനി, ഷംല, അരുണ്‍, അനൂപ്, സാജന്‍, പത്മരാജ് എന്നിവര്‍ ഉള്‍പ്പെട്ട പ്രത്യേക അന്വേഷണസംഘം തുടര്‍ന്ന് തെളിവുകള്‍ ശേഖരിച്ച് പ്രതികളെ കുടുക്കുകയായിരുന്നു.
https://www.facebook.com/Malayalivartha