തമിഴ്നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ബൈക്കിലിടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതന്‍ മരിച്ചു...

ബൈക്കില്‍ തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസ് ഇടിച്ച് പരിക്കേറ്റ് ചികിത്സയിലായിരുന്ന പുരോഹിതന്‍ മരിച്ചു. ഐപിസി മൈലച്ചല്‍ സഭാ പുരോഹിതനായ വാഴിച്ചല്‍ പേരേക്കോണം ആനക്കുഴി, ശാലോമില്‍ ജോസ് പ്രകാശ് (44) ആണ് മരിച്ചത്.
ബുധനാഴ്ചയായിരുന്നു അപകടം സംഭവിച്ചത്. കാരക്കോണം- വെള്ളറട റോഡിലെ തട്ടിട്ടമ്പലത്ത് ബൈക്ക് നിര്‍ത്തി സാധനം വാങ്ങാനായി ഇറങ്ങുന്നതിനിടയില്‍ പുറകില്‍ നിന്ന് വന്ന തമിഴ്നാട് ട്രാന്‍സ്പോര്‍ട്ട് കോര്‍പ്പറേഷന്‍ ബസ് ഇടിച്ചാണ് അപകടമുണ്ടായത്.
ഗുരുതരമായി പരിക്കേറ്റ ജോസ് പ്രകാശിനെ കാരക്കോണം മെഡിക്കല്‍ കോളേജ് ആശുപത്രിയിലും തുടര്‍ന്ന് തിരുവനന്തപുരം മെഡിക്കല്‍ കോളെജ് ആശുപത്രിയിലും പ്രവേശിപ്പിച്ച് ചികിത്സ നല്‍കിയെങ്കിലും ഇന്ന് പുലര്‍ച്ചെയോടെ മരണത്തിന് കീഴടങ്ങുകയായിരുന്നു. സംഭവത്തില്‍ വെള്ളറട പൊലീസ് കേസെടുക്കുകയും ചെയ്തു.
"
https://www.facebook.com/Malayalivartha