ഒരച്ഛൻ മക്കളെ നോക്കുന്നത് പോലെ മറ്റൊരാൾക്കും അതിന് കഴിയില്ല; ആത്മഹത്യ ചെയ്യാനുറച്ച് വിദേശത്ത് നിന്ന് എത്തിയ കിരൺ: മകന്റെ ജീവനെടുത്ത്... ജീവനൊടുക്കി! ദുരൂഹത

ഒറ്റപ്പാലം മനിശ്ശേരിയിൽ 9 വയസുള്ള മകനെ കൊലപ്പെടുത്തി അച്ഛൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ അന്വേഷണം ശക്തമാക്കി ഒറ്റപ്പാലം പൊലീസ്. മനിശ്ശേരി സ്വദേശി കിരണും മകൻ കിഷനുമാണ് ഇന്നലെ മരിച്ചത്. മകനെ കെട്ടിത്തൂക്കി കൊലപ്പെടുത്തിയതിന് ശേഷമാണ് കിരൺ ജീവനൊടുക്കിയത്. കിരണിന്റെ ഭാര്യയുടെ ആത്മഹത്യയും അന്വേഷിക്കുന്നതായി പൊലീസ് അറിയിച്ചു. 50 ദിവസം മുമ്പാണ് കിരണിന്റെ ഭാര്യ ജീവനൊടുക്കിയത്. പ്രവാസിയായ കിരണിന്‍റെ ഭാര്യ അഖിനയെ ഇക്കഴിഞ്ഞ മേയിൽ ഇതേ വീട്ടിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയിരുന്നു. ഭാര്യയുടെ മരണ ശേഷം ജൂണിൽ വിദേശത്തേക്ക് പോയ കിരൺ കഴിഞ്ഞ ദിവസമാണ് തിരിച്ചെത്തിയത്. തുടർന്ന് സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കൂട്ടി രാവിലെ കിരൺ മനിശേരിയിലെ വീട്ടിലെത്തി.
പിന്നീട് മൂന്നരയോടെ വീടിന്റെ പിൻ ഭാഗത്തെ വാതിൽ തുറന്നിട്ട് മുൻ വശത്തെ വാതിൽ പൂട്ടി താക്കോൽ ബന്ധു വീട്ടിൽ കൊടുത്തു മകനേയും കൂട്ടി യാത്ര പറഞ്ഞു മടങ്ങി. വൈകിട്ട് അഞ്ചോടെ യാത്ര പറഞ്ഞു പോയ കിരണിൻ്റെ സ്കൂട്ടർ റോഡരികിൽ നിർത്തിയിട്ടത് കണ്ട ബന്ധുക്കൾ വീട്ടിലെത്തി പരിശോധിച്ചപ്പോഴാണു വീടിൻ്റെ ഒന്നാം നിലയിൽ ഇരുവരെയും തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. മേയ് 14നു വൈകിട്ടാണു കിരണിന്റെ ഭാര്യ അഖീനയെ വീടിന്റെ ഒന്നാം നിലയിൽ കിടപ്പുമുറിയിലെ മേൽക്കൂരയിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.
അഖീന മരിച്ച 51–ാം നാളിൽ അതേ മുറിയിൽ അതേ ഭാഗത്താണു ഭർത്താവ് കിരണും മകൻ കിഷനും മരിച്ചത്. 3 മരണങ്ങളും സംഭവിച്ചത് ഏകദേശം ഒരേ സമയത്ത്. മരണകാരണവും അന്വേഷണ ഭാഗമാകും. മകനു കുരുക്കൊരുക്കി കൊലപ്പെടുത്തിയ ശേഷം അച്ഛൻ തൂങ്ങിമരിച്ചതാണെന്നാണു പൊലീസിന്റെ പ്രാഥമിക നിഗമനം. മനിശ്ശേരിയിലെ വീട്ടിൽ വൈകിട്ട് അഞ്ചോടെയാണ് ഇരുവരെയും മരിച്ച നിലയിൽ ബന്ധുക്കൾ കണ്ടെത്തിയത്.
വിദേശത്ത് ജോലിചെയ്തിരുന്ന കിരൺ ഭാര്യയുടെ സംസ്കാരച്ചടങ്ങുകൾക്കു ശേഷം ജൂൺ 8നു മടങ്ങിയെങ്കിലും വ്യാഴാഴ്ച രാത്രി വീണ്ടും നാട്ടിലെത്തുകയായിരുന്നു. മായന്നൂർ പാറമേൽപടിയിൽ സഹോദരിയുടെ വീട്ടിലായിരുന്ന മകനെ കൂട്ടി വെള്ളിയാഴ്ച രാവിലെ പതിനൊന്നോടെയാണു മനിശ്ശേരിയിലെത്തിയത്. സമീപത്തെ ബന്ധുവീട്ടിൽ പോയശേഷം സ്വന്തം വീട്ടിലേക്കു കയറി. പിന്നീടു മൂന്നരയോടെ വീടിന്റെ മുന്നിലെ വാതിൽ മാത്രം പൂട്ടി താക്കോൽ ബന്ധുവീട്ടിൽ ഏൽപിച്ച ശേഷം യാത്രപറഞ്ഞു മടങ്ങി. പിന്നീടു വീണ്ടും ഇരുവരും തിരിച്ചെത്തുകയായിരുന്നു.
മനിശ്ശീരി എയുപി സ്‌കൂളിലാണ് കിഷന്‍ മൂന്നാംക്ലാസ് വരെ പഠിച്ചത്. അമ്മ മരിച്ചതോടെ കഴിഞ്ഞ മേയ് മാസം സ്‌കൂളില്‍ അച്ഛനൊപ്പം വന്ന് ടിസി വാങ്ങി. സ്‌കൂള്‍ തുറന്നിട്ട് ടീച്ചറെയും കൂട്ടുകാരെയുമൊക്കെ കാണാന്‍ വരാമെന്ന് അന്ന് കിഷന്‍ പറഞ്ഞിരുന്നുവെന്ന് അധ്യാപകര്‍ പറയുന്നു. അധ്യാപകര്‍ക്കൊപ്പം ഫോട്ടോയുമെടുത്തായിരുന്നു മടങ്ങിയത്. പിന്നീട് മായന്നൂരിലെ സ്‌കൂളിലേക്കു മാറി. വെള്ളിയാഴ്ച ഉച്ചയോടെയാണ് അച്ഛനൊപ്പം കിഷന്‍ പഴയ സ്‌കൂളില്‍ എത്തിയത്. അധ്യാപകരെ കണ്ട്, പുതിയ കൂട്ടുകാരെ കിട്ടിയ വിശേഷങ്ങളെല്ലാം സന്തോഷത്തോടെ പറഞ്ഞതായി അധ്യാപകനായ അനിരുദ്ധന്‍ പറഞ്ഞു.
മുന്‍ സഹപാഠികളെ കണ്ട് വര്‍ത്തമാനമെല്ലാം പറഞ്ഞ് മടങ്ങുമ്പോള്‍ അവരും കരുതിയില്ല, തങ്ങളുടെ നേര്‍ക്ക് വീണ്ടും തിരിഞ്ഞ് കൈവീശി കാണിച്ചത് അവസാനയാത്ര പറച്ചിലാകുമെന്ന്. അമ്മ മരിച്ച് അന്‍പത്തിയൊന്നാം നാളിലാണ് കിഷനും അച്ഛന്‍ കിരണും മരിക്കുന്നത്. മനിശ്ശീരി കണ്ണമ്മ നിലയത്തിലെ മുകള്‍നിലയിലെ കിടപ്പുമുറിയിലാണ് കിഷന്റെ അമ്മ അനിഖയെ മരിച്ച നിലയില്‍ കണ്ടത്. അതേ സ്ഥലത്തുതന്നെയാണ് കിഷന്റെയും കിരണിന്റെയും ജീവനറ്റ ശരീരങ്ങള്‍ ബന്ധുക്കള്‍ കണ്ടത്. പരിശോധനയ്ക്കുശേഷം പോലീസ് വീട് പൂട്ടിയിട്ടു. സാമ്പത്തികപ്രശ്‌നങ്ങളൊന്നും നിലവിലുണ്ടായിരുന്നില്ലെന്ന് ബന്ധുക്കള്‍ പറഞ്ഞു.
കണ്ണമ്മ നിലയത്തില്‍ പരേതനായ രാജേന്ദ്രന്റെയും ഇന്ദിരയുടെയും മകനാണ് കിരണ്‍. മകനെ കാണണമെന്നു പറഞ്ഞാണ് കഴിഞ്ഞ ദിവസം വീണ്ടും നാട്ടിലെത്തിയത്. ഷൊര്‍ണൂര്‍ ഡിവൈഎസ്പി ആര്‍. മനോജ് കുമാര്‍, ഒറ്റപ്പാലം ഇന്‍സ്‌പെക്ടര്‍ എ. അജീഷ്, എസ്‌ഐ എം. സുനില്‍ എന്നിവര്‍ സ്ഥലത്തെത്തി പരിശോധന നടത്തി. മൃതദേഹം ഒറ്റപ്പാലം താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. കിഷൻ പാറമേൽപടിയിലെ സ്കൂളിൽ നാലാം ക്ലാസ് വിദ്യാർഥിയാണ്. ഏറെ. ആത്മഹത്യ ചെയ്യാനുറപ്പിച്ചാണ് കിരണ്‍ ഗള്‍ഫില്‍ നിന്നെത്തിയതെന്നും കരുതുന്നവരുണ്ട്. വീട്ടിലെ ഒന്നാം നിലയിലെ ഇരുമ്പ് കഴുക്കോലിലാണ് ഇരുവരെയും മരിച്ച നിലയില്‍ കണ്ടെത്തിയത്.
https://www.facebook.com/Malayalivartha