വാഹന പരിശോധനയ്ക്കിടെ ബൈക്കുകളുടെ രഹസ്യ അറകളിൽ കണ്ടെത്തിയത്, കുത്തിനിറച്ച നിലയിൽ 1.14 കോടിയുടെ നോട്ട്കെട്ടുകൾ കണ്ട് അമ്പരന്ന് പോലീസ് ഉദ്യോഗസ്ഥർ

പെരിന്തല്‍മണ്ണയിൽ വാഹനപരിശോധനയ്ക്കിടെ ബൈക്കുകളുടെ രഹസ്യ അറകളിൽ കോടികൾ കണ്ടെത്തി. രണ്ട് ബൈക്കുകളുടെ രഹസ്യ അറകളിലായി കടത്തിക്കൊണ്ടുവന്ന 1.14 കോടി രൂപ പോലീസ് പിടികൂടി. വാഹനപരിശോധനയ്ക്കിടെ പെരിന്തല്‍മണ്ണ പോലീസാണ് പണം പിടിച്ചെടുത്തത്. കഴിഞ്ഞ ദിവസംതൂത പാലത്തിനടുത്തുനിന്നാണ് പണം കണ്ടെടുത്തത്.
തൂത വഴേങ്ങട സ്വദേശികളായ ദില്‍ഷാദ് മന്‍ഹര്‍(31), റിയാസ്(30) എന്നിവരില്‍നിന്ന് എസ്‌ഐ സി കെ നൗഷാദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പണം പിടിച്ചെടുത്തത്. പിടികൂടിയ പണം മേല്‍നടപടികള്‍ക്കായി കോടതിയില്‍ ഹാജരാക്കി.
പണത്തിന്റെ ഉറവിടം കോടതിയില്‍ തെളിയിക്കാനായാല്‍ വിട്ടുനല്‍കും. അല്ലാത്തപക്ഷം നികുതി കണക്കാക്കി ബാക്കി പണമാണ് നല്‍കുക. തുടര്‍ നടപടികള്‍ക്കായി എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനും റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. പ്രത്യേക അന്വേഷണ സംഘത്തിലെ ദിനേശന്‍, അനീഷ്, വിപിന്‍ ചന്ദ്രന്‍, പ്രമോദ്, പ്രഭുല്‍ അഷ്‌റഫ് എന്നിവരാണുണ്ടായിരുന്നത്.
https://www.facebook.com/Malayalivartha