മട്ടന്നൂരിൽ പെട്രോള്‍ പമ്പിനായി കുന്നിടിക്കുന്നതിനിടെ മണ്ണിനടിയില്‍ വീണു തൊഴിലാളിയ്ക്ക് ദാരുണാന്ത്യം; അപകടത്തിൽ രണ്ടുപേർക്ക് ഗുരുതരമായി പരിക്കേറ്റു; പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു

മട്ടന്നൂരിൽ പെട്രോള്‍ പമ്പിനായി കുന്നിടിക്കുന്നതിനിടെ മണ്ണിനടിയില്‍ വീണു തൊഴിലാളി മരിച്ചു. മട്ടന്നൂര്‍ കള റോഡിലാണ് ശനിയാഴ്‌ച്ച ഉച്ചയ്ക്കു ഒരു മണിയോടെ നാടിനെ നടുക്കിയ അപകടം ഉണ്ടായത്. കുന്നിടിഞ്ഞപ്പോള്‍ വീണ മണ്ണിനടിയില്‍ അരമണിക്കൂറോളം ഒരാള്‍ കുടുങ്ങുകയായിരുന്നു.
മറ്റു രണ്ടു പേര്‍ക്ക് ഗുരുതരമായി പരുക്കേല്‍ക്കുകയും ചെയ്തു. മണ്ണിനടിയില്‍ കുടുങ്ങിപ്പോയ യുവാവാണ് മരിച്ചത്. അപകടത്തില്‍ പരുക്കേറ്റ രണ്ടു പേരെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയിട്ടുണ്ട്. ചാവശേരി മണ്ണോറ സ്വദേശി ഷജിത്താ (33) ണ് മരണമടഞ്ഞത് പുതുതായി വരുന്ന പെട്രോള്‍ പമ്പിനായി കുന്നിടിച്ചു നിര്‍മ്മാണം നടത്തുന്നതിനിടെയാണ് അപകടം നടന്നത്.
മണ്ണിനടിയില്‍പ്പെട്ട തൊഴിലാളികളെ ഫയര്‍ഫോഴ്‌സും നാട്ടുകാരുമാണ് പുറത്തെടുത്തത്. മട്ടന്നൂര്‍ മേഖലയില്‍ കുന്നിടിച്ചു നിര്‍മ്മാണം നടത്തുന്നതിനെതിരെ നേരത്തെ നാട്ടുകാര്‍ അതിശക്തമായ പ്രതിഷേധമുയര്‍ത്തിയിരുന്നു.എന്നാല്‍ അധികൃതരുടെ ഒത്താശയോടെ ചിലര്‍ ഇതു അവഗണിച്ചു കൊണ്ടു മുന്‍പോട്ടു പോവുകയായിരുന്നു.
https://www.facebook.com/Malayalivartha