കുറുക്കന്‍മൂലയെ ഭീതിയിലാക്കിയ കടുവയെ കണ്ടെത്തി; കടുവയെ ഉടന്‍ മയക്കുവെടി വച്ച് പിടികൂടാന്‍ കഴിയുമെന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍

കുറുക്കന്‍മൂലയെ ഭീതിയിലാക്കിയ കടുവയെ വനം വകുപ്പ് കണ്ടെത്തി. കടുവ നിരീക്ഷണ വലയത്തില്‍ ഉണ്ടെന്നും ഉടന്‍ മയക്കുവെടി വച്ച് പിടികൂടാന്‍ കഴിയുമെന്നാണ് പ്രതീക്ഷയെന്നും വനംവകുപ്പ് ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി.
കഴിഞ്ഞ 20 ദിവസങ്ങളായി കടുവ കുറുക്കന്‍മൂല നിവാസികളെ ഭീതിയിലാക്കി പ്രദേശത്തെ വളര്‍ത്തുമൃഗങ്ങളെ കൊന്നൊടുക്കുകയായിരുന്നു. കഴുത്തില്‍ ആഴത്തില്‍ മുറിവേറ്റ നിലയിലാണ് കടുവ. മുയലിനെയും പന്നിയെയും കുടുക്കാന്‍ മനുഷ്യര്‍ ഒരുക്കിയ കുടുക്കില്‍ പെട്ടാണ് മുറിവേറ്റതെന്നാണ് സൂചന.
https://www.facebook.com/Malayalivartha