അന്യ ജില്ലകളില്‍ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ഫോണിലൂടെ ഇടപാടുകാരുമായി കരാര്‍ ഉറപ്പിച്ച് വന്‍തുകയ്ക്ക് എത്തിച്ചു നൽകും; പാലായില്‍ വീട് വാടകയ്‌ക്കെടുത്ത് അനാശാസ്യം: നടത്തിപ്പുകാരടക്കം നാലുപേർ പൊലീസ് പിടിയിൽ

കോട്ടയം പാലാ നഗരത്തിൽ വീട് വാടകയ്ക്കെടുത്ത് അനാശാസ്യകേന്ദ്രം നടത്തിയ ആളും ഇടപാടുകാരനും അറസ്റ്റിൽ. അന്യ ജില്ലകളില്‍ നിന്ന് സ്ത്രീകളെ കൊണ്ടുവന്ന് ഫോണിലൂടെ ഇടപാടുകാരുമായി കരാര്‍ ഉറപ്പിച്ച് വന്‍തുകയ്ക്ക് എത്തിച്ചു നൽകിയിരുന്ന ആളാണ് അറസ്റ്റിലായത്.
നടത്തിപ്പുകാരനായ ഈരാറ്റുപേട്ട നടയ്ക്കല്‍ ഹാഷിം(51), ഇടപാടുകാരനായ കിടങ്ങൂര്‍ സ്വദേശി ജോസുകുട്ടി തോമസും ആണ് പിടിയിലായത്.
കേന്ദ്രത്തിലുണ്ടായിരുന്ന അന്യജില്ലക്കാരായ നാല് സ്ത്രീകളും ഇവരോടൊപ്പം പിടിയിലായി. പാലാ പോലീസിന് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിലായിരുന്നു പ്രതികളെ പിടികൂടിയതെന്ന് എസ്.എച്ച്.ഒ. കെ.പി.തോംസണ്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha