നിങ്ങളോട് ആരാ പറഞ്ഞത് വിവാഹം ചെയ്ത് സമൂഹത്തെ ബോധ്യപ്പിച്ചതിന് ശേഷം മാത്രമേ സെ ക്സ് ചെയ്യാൻ പാടുള്ളുവെന്ന്?? വിവാഹം കഴിക്കാതെ ആർക്കെങ്കിലും സെക്സ് ചെയ്യാമോ! സ്വയം ഇണയെ തിരഞ്ഞെടുക്കാമോ... ഇതാണ് നിങ്ങളുടെ തലവേദനയെങ്കിൽ സോഷ്യൽമീഡിയയിൽ വന്ന് കരയുകയല്ല വേണ്ടത്, നല്ലൊരു ഡോക്ടറെ കാണൂ: ശ്രദ്ധേയമായി കുറിപ്പ്

സ്ത്രീകളുടെ വിവാഹപ്രായം 21 ആയി ഉയർത്തുന്ന നിയമവുമായി ബന്ധപ്പെട്ട് സമൂഹമാധ്യമങ്ങളിൽ അടക്കം ചർച്ചകൾ സജീവമായി കൊണ്ടിരിക്കുകയാണ്. ഇപ്പോഴിത അത്തരത്തിൽ പ്രധാനപ്പെട്ട ചില പോയിൻറ് കൾ ചൂണ്ടിക്കാട്ടി സി എസ് സുരാജ് പങ്കുവച്ച കുറിപ്പ് ശ്രദ്ധേയമാവുകയാണ്.വിവാഹത്തിന് മുന്നെ ആരെയെങ്കിലും പ്രണയിക്കാൻ പാടുമോ, സ്വയം ഇണയെ തിരഞ്ഞെടുക്കാൻ പാടുമോ, അവരോടൊപ്പം സെ ക്സ് ചെയ്യാൻ പാടുമോ, അങ്ങനെ പുരുഷനത് ചെയ്താൽ തന്നെ സ്ത്രീകളത് ചെയ്യാൻ പാടുണ്ടോ, തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുടെ തലവേദനയെങ്കിൽ, അതിന് മാധ്യമങ്ങളുടെ മുന്നിലോ, സോഷ്യൽ മീഡിയയിലോ വന്ന് കരയുകയല്ല വേണ്ടത്, മറിച്ച് നല്ലൊരു ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. പറ്റുമെങ്കിൽ ഇപ്പോൾ നിങ്ങൾ നിൽക്കുന്ന നൂറ്റാണ്ടിൽ നിന്നും, അടുത്ത വണ്ടി തന്നെ പിടിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തി ചേരാൻ കൂടി ശ്രമിക്കുക എന്നും സൂരജ് കുറുപ്പ് എഴുതി.
കുറിപ്പ് ഇങ്ങനെ:
സമൂഹത്തെ ബോധ്യപ്പെടുത്തി, വിവാഹം കഴിച്ചു കൊണ്ട് മാത്രം സെ ക്സ് ചെയ്യുന്ന, സെ ക്സ് ചെയ്യാൻ വേണ്ടി മാത്രം വിവാഹം ചെയ്യുന്ന ഒരു കിനാശ്ശേരി, അതാണ് നമ്മുടെ സ്വപ്നം!!സോഷ്യൽ മീഡിയ മുഴുവൻ കരച്ചിലോടു കരച്ചിലാണ്, 18 തികഞ്ഞ് പ്രായാപൂർത്തിയായ പെൺകുട്ടിക്ക് സെ ക്സ് ചെയ്യണമെങ്കിൽ പിന്നെയും മൂന്ന് വർഷം കൂടി കാത്തിരിക്കണമെന്ന് പറയുന്ന കരാള നിയമമാണത്രെ ഇനി വരാൻ പോവുന്ന സ്ത്രീകളുടെ വിവാഹ പ്രായം 21 ആയി ഉയർത്തുന്ന നിയമം!
ഹോ, എന്തൊരു കരുതലാണല്ലേ?!എന്നാലിത്തരം കരുതലുകളും ചർച്ചകളും സ്ത്രീകളുടെ വിവാഹ പ്രായമുയരുമ്പോൾ മാത്രമേ ഉള്ളൂ എന്നുള്ളതാണ് ഇതിലെ രസകരമായ കാര്യം.അതെന്താ അങ്ങനെ?!ഒരു കാലത്ത്, ഇന്ത്യയിലെ സ്ത്രീകൾക്ക് വിവാഹം കഴിക്കാനുള്ള ഏറ്റവും കുറഞ്ഞ പ്രായ പരിധി 15 ഉം പുരുഷന്മാരുടേത് 18 മായിരുന്നു. അന്നും ഇത് പോലെ തന്നെ ചർച്ചകളും ധർണകളും ഇന്ത്യൻ മണ്ണിൽ കളം നിറഞ്ഞാടിയിട്ടുണ്ട്. എന്നാൽ അതും പുരുഷന്റെ വിവാഹ പ്രായത്തെ സംബന്ധിച്ചിട്ടുള്ളതല്ല, മറിച്ച് സ്ത്രീയുടെ വിവാഹ പ്രായത്തെ മാത്രം സംബന്ധിച്ചിട്ടുള്ളതായിരുന്നു. സമൂഹത്തിന് അന്നും സ്ത്രീകളുടെ വിവാഹ പ്രായത്തെ കുറിച്ച് മാത്രമേ വേവലാതിയുണ്ടായിരുന്നുള്ളൂ!
പിന്നീട് സ്ത്രീകൾക്ക് വിവാഹം കഴിക്കുവാനുള്ള ഏറ്റവും കുറഞ്ഞ പ്രായ പരിധി 18 ആയും പുരുഷൻമാരുടേത് 21 ആയും ഉയർത്തി. അന്നും ഇതുപോലെ തന്നെ കൊടുമ്പിരികൊണ്ട ചർച്ചകൾ ഇന്ത്യയിൽ നടന്നിട്ടുണ്ടായിരുന്നു. എന്നാൽ അന്നും പെണ്ണിന്റെ പ്രായ പരിധി മാത്രമായിരുന്നു പ്രശ്നം!
ഇത്തരത്തിൽ സ്ത്രീകളുടെ പ്രായ പരിധി ഉയർത്തുമ്പോഴെല്ലാം നമ്മുടെ രാജ്യത്ത് വളരെ വലിയ രീതിയിലുള്ള എതിർപ്പുകൾ ഉയർന്നു വന്നിട്ടുണ്ട്. 18 നും, 15 നുമെല്ലാം മുന്നേ തന്നെ ഋതുമതികളാവുന്ന സ്ത്രീകളുടെ വിവാഹ പ്രായം എന്തിനാണ് ഇത്ര കണ്ട് വർധിപ്പിക്കുന്നത് എന്ന ചോദ്യവും, സെ ക്സ് ചെയ്യാൻ ശരീരം പാകമാണ് എന്നിരിക്കെ, എന്തിനാണ് സെ ക്സ് ചെയ്യാനായി സ്ത്രീകൾ പിന്നെയും വർഷങ്ങളോളം കാത്തിരിക്കേണ്ടി വരുന്നത് എന്ന ചോദ്യവും, ഇന്നത്തെ പോലെ അന്നും നമ്മുടെ രാജ്യത്ത് മുഴങ്ങിയിട്ടുണ്ട്.
ഇതിലെ ഒരു തമാശ, സ്ത്രീകളുടേയും പുരുഷന്മാരുടെയും വിവാഹ പ്രായം ഒരു പോലെ വർദ്ധിക്കുമ്പോഴും സമൂഹത്തിന്റെ ആശങ്ക സ്ത്രീയുടെ വിവാഹ പ്രായത്തെ മാത്രം ചൊല്ലിയുള്ളതായിരുന്നു എന്നതാണ്!ഒന്നാമതായി തന്നെ ഇത്തരം വിമർശനമുന്നയിക്കുന്നവർ മനസ്സിലാക്കേണ്ടത്, ഇന്ത്യയിൽ നിയമ പരമായി സ്ത്രീകൾക്ക് വിവാഹം ചെയ്യുവാനുള്ള പ്രായ പരിധിയാണ് 21 ആയി ഉയർത്തുന്നത്. അല്ലാതെ പെൺകുട്ടികളുടെ പ്രായ പൂർത്തി പ്രായമല്ല. അത് അപ്പോഴും 18 തന്നെയാണ്. പ്രായ പൂർത്തിയായ ഒരാൾക്ക് എന്തൊക്കെ ഇന്ത്യയിൽ ചെയ്യാമോ അതെല്ലാം അപ്പോഴും ചെയ്യാം എന്ന് സാരം.
സെ ക്സ് ഉൾപ്പെടെ!അല്ലാ.. നിങ്ങളോട് ആരാ പറഞ്ഞത് വിവാഹം ചെയ്ത് സമൂഹത്തെ ബോധ്യപ്പിച്ചതിന് ശേഷം മാത്രമേ സെ ക്സ് ചെയ്യാൻ പാടുള്ളുവെന്ന്? പുരുഷന്റെ വിവാഹ പ്രായം 21 ആണെന്നിരിക്കെ, എന്തേ നിങ്ങൾ ഇതേ ന്യായം ഇവിടെയും പറഞ്ഞില്ല? പ്രായ പൂർത്തിയായ പുരുഷനോട് മൂന്ന് വർഷം കൂടി സെ ക്സ് ചെയ്യരുത് എന്ന് പറയുന്ന കരാള നിയമമായിരുന്നു ഇന്ത്യയിലിത്ര നാളും ഉണ്ടായിരുന്നത് എന്ന് പറഞ്ഞ് എന്തേ നിങ്ങളിത് വരെ ഒരു സമരം പോലും നടത്തിയില്ല? ഒരുപക്ഷേ നിങ്ങൾ ഇപ്പോൾ ഇതെല്ലാം പറയുന്നുണ്ടാവാം.. അതിന് പുറകിലെ കാരണമെന്തെന്ന് നമുക്കെല്ലാം നല്ല വൃത്തിയായി അറിയുകയും ചെയ്യാം!
അപ്പോൾ മേൽപ്പറഞ്ഞതൊന്നുമല്ല നിങ്ങളുടെ പ്രശ്നം. വിവാഹം കഴിക്കാതെ ആരെങ്കിലും സെ ക്സ് ചെയ്യാൻ പാടുമോ, അങ്ങനെ പുരുഷൻ ചെയ്താൽ തന്നെ സ്ത്രീകളത് ചെയ്യാൻ പാടുമോ എന്നുള്ളതാണ് നിങ്ങളുടെ ചോദ്യവും, നിങ്ങളെ അലട്ടുന്ന പ്രശ്നവും വിവാഹത്തിന് മുന്നെ ആരെയെങ്കിലും പ്രണയിക്കാൻ പാടുമോ, സ്വയം ഇണയെ തിരഞ്ഞെടുക്കാൻ പാടുമോ, അവരോടൊപ്പം സെ ക്സ് ചെയ്യാൻ പാടുമോ,
അങ്ങനെ പുരുഷനത് ചെയ്താൽ തന്നെ സ്ത്രീകളത് ചെയ്യാൻ പാടുണ്ടോ, തുടങ്ങിയ കാര്യങ്ങളാണ് നിങ്ങളുടെ തലവേദനയെങ്കിൽ, അതിന് മാധ്യമങ്ങളുടെ മുന്നിലോ, സോഷ്യൽ മീഡിയയിലോ വന്ന് കരയുകയല്ല വേണ്ടത്, മറിച്ച് നല്ലൊരു ഡോക്ടറെ കാണുകയാണ് ചെയ്യേണ്ടത്. പറ്റുമെങ്കിൽ ഇപ്പോൾ നിങ്ങൾ നിൽക്കുന്ന നൂറ്റാണ്ടിൽ നിന്നും, അടുത്ത വണ്ടി തന്നെ പിടിച്ച് ഇരുപത്തിയൊന്നാം നൂറ്റാണ്ടിലേക്ക് എത്തി ചേരാൻ കൂടി ശ്രമിക്കുക!
https://www.facebook.com/Malayalivartha