Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

പ്രസവിച്ചയുടന്‍ പ്ലാന്‍ ബി... തൃശൂരില്‍ കനാലില്‍ പ്‌ളാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കുഞ്ഞിന്റെ മൃതദേഹം കണ്ടെത്തിയ സംഭവം ചുരുളഴിയുന്നു; യുവതിയും കാമുകനും സുഹൃത്തുമടക്കം മൂന്ന് പേര്‍ പിടിയില്‍; പ്രസവിച്ചയുടന്‍ കത്തിച്ച് കൊല്ലാന്‍ ശ്രമിച്ചെങ്കിലും നടന്നില്ല

23 DECEMBER 2021 08:25 AM IST
മലയാളി വാര്‍ത്ത

തൃശൂരില്‍ ചൊവ്വാഴ്ച രാവിലെ പൂങ്കുന്നം എം.എല്‍.എ റോഡിനു സമീപം വെള്ളം ഒഴുകുന്ന കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയഴിയുന്നു. കുഞ്ഞിന്റെ മൃതദേഹം കണ്ടതായി ആളുകള്‍ അറിയിച്ചതിനെതുടര്‍ന്ന്, പൊലീസിത്തെത്തി മൃതദേഹം ഏറ്റെടുക്കുകയും ഇന്‍ക്വസ്റ്റ് നടപടിക്രമങ്ങള്‍ പൂര്‍ത്തിയാക്കി, മെഡിക്കല്‍ കോളേജ് മോര്‍ച്ചറിയിലേക്ക് മാറ്റുകയുമുണ്ടായി. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് വന്‍ ട്വസ്റ്റ് ഉണ്ടായത്.

ഈ സംഭവത്തില്‍ യുവതിയും അയല്‍വാസിയായ കാമുകനും സുഹൃത്തുമടക്കം മൂന്ന് പേരെ തൃശൂര്‍ സിറ്റി പൊലീസ് അറസ്റ്റ് ചെയ്തു. പ്രസവശേഷം കുളിമുറിയിലെ വെള്ളം നിറച്ച ബക്കറ്റിലേക്ക് കുഞ്ഞിനെ ഇടുകയായിരുന്നുവെന്ന് യുവതി പൊലീസിനോട് വെളിപ്പെടുത്തി. തൃശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ (22), കാമുകന്‍ വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25), ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പിടിയിലായത്.

എം.കോം ബിരുദധാരിയായ മേഘ തൃശൂരിലെ സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ ജീവനക്കാരിയാണ്. മാനുവല്‍ പെയിന്റിങ്ങ് തൊഴിലാളിയാണ്. അയല്‍വാസികളായ മാനുവലും മേഘയും രണ്ട് വര്‍ഷത്തിലധികമായി പ്രണയത്തിലായിരുന്നു. മാനുവല്‍ മേഘയുടെ വീട്ടിലെ സ്ഥിരം സന്ദര്‍ശകനായി. ഇതിനിടെ മേഘ ഗര്‍ഭിണിയായി. വീട്ടുകാരെ ഇക്കാര്യം അറിയിക്കാതെ മറച്ചുവച്ചു.

അച്ഛനും അമ്മയും അനിയത്തിയും താഴെ നിലയിലും വീടിന്റെ മുകളിലെ മുറിയില്‍ മേഘ ഒറ്റയ്ക്കുമായിരുന്നു ഉറങ്ങിയിരുന്നത്. ഇക്കഴിഞ്ഞ ശനിയാഴ്ച രാത്രി കിടപ്പുമുറിയില്‍ മേഘ പ്രസവിച്ചു. വീട്ടുകാരറിയാതെ കുഞ്ഞിനെ കുളിമുറിയിലെ ബക്കറ്റിലെ വെള്ളത്തിലേക്ക് ഇടുകയായിരുന്നു. പിന്നീട് കുളിച്ച് വസ്ത്രം മാറി, കുട്ടിയെ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞു. പ്രസവാവശിഷ്ടങ്ങള്‍ ടോയ്‌ലറ്റില്‍ ഒഴുക്കിക്കളഞ്ഞു. തുടര്‍ന്ന് കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് കവറിലാക്കി വച്ചിട്ടുണ്ടെന്ന് കാമുകനെ ഫോണില്‍ വിളിച്ചറിയിച്ചു.

പിറ്റേന്ന് രാവിലെ പതിനൊന്നോടെ മൃതദേഹമടങ്ങിയ കവര്‍ കാമുകനായ മാനുവലിനെ ഏല്‍പ്പിച്ചു. മാനുവല്‍ സുഹൃത്തായ അമലിനൊപ്പം മൃതദേഹം കത്തിച്ചു കളയാനായി ബൈക്കില്‍ കൊണ്ടുപോയി. മുണ്ടൂരിലെ പെട്രോള്‍പമ്പില്‍ നിന്ന് 150 രൂപയുടെ ഡീസല്‍ വാങ്ങി. സാഹചര്യം ഒത്തുവരാതിരുന്നതിനാല്‍ കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേക്ക് പോയി.ആളുകള്‍ കൂടി നിന്നിരുന്നതിനാല്‍ അതിന് കഴിഞ്ഞില്ല.

തുടര്‍ന്ന് ഇരുവരും പൂങ്കുന്നം എം.എല്‍.എ റോഡ് കനാല്‍ പരിസരത്തെത്തി വരമ്പിലൂടെ നടന്ന് മൃതദേഹമടങ്ങിയ കവര്‍ കനാലിലെ വെള്ളത്തില്‍ ഇറക്കി വച്ചു. ചൊവ്വാഴ്ച രാവിലെ കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയതായി ആളുകള്‍ അറിയിച്ചതിനെ തുടര്‍ന്ന് പൊലീസെത്തി. സമീപത്തെ സി.സി ടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് പൊലീസ് നടത്തിയ അന്വേഷണത്തിലാണ് മണിക്കൂറുകള്‍ക്കകം പ്രതികള്‍ പിടിയിലായത്.

പൊലീസ് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ ശേഖരിച്ച് നടത്തിയ അന്വേഷണത്തില്‍ രണ്ട് യുവാക്കള്‍ ബൈക്കില്‍ വന്ന്, സഞ്ചി ഉപേക്ഷിച്ച് പോകുന്നത് ശ്രദ്ധയില്‍ പെട്ടു. തുടര്‍ന്നാണ് തൃശൂര്‍ വരടിയം സ്വദേശികളായ മാനുവലും ഇയാളുടെ സുഹൃത്ത് അമലും പിടിയിലായത്. ഇവരെ ചോദ്യം ചെയ്തതില്‍ നിന്നുമാണ് കുറ്റകൃത്യം വെളിച്ചത്തു വന്നത്.

വീടിന്റെ മുകളിലത്തെ മുറിയില്‍ ഒറ്റക്കായിരുന്നു മേഘ കിടന്നുറങ്ങിയിരുന്നത്. അതിനാല്‍ തന്നെ മേഖയുടെ പ്രവര്‍ത്തനങ്ങളും പ്രസവവും ആരുമറിഞ്ഞില്ല. കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് സഞ്ചിയിലാക്കി വച്ചിട്ടുണ്ടെന്ന് കാമുകനെ ഫോണില്‍ വിളിച്ചറിയിച്ചു. മാനുവല്‍ സുഹൃത്തായ അമലുമൊന്നിച്ചാണ് ബാക്കി കാര്യങ്ങള്‍ ഏറ്റെടുത്ത് ചെയ്തത്. വിരലടയാള വിദഗ്ദര്‍, സയന്റ്ഫിക് ഓഫീസര്‍, ഡോഗ് സ്‌ക്വാഡ് പൊലീസ് ഫോട്ടാഗ്രാഫര്‍, ഷാഡോ പൊലീസ് എന്നിവരുടെ സേവനം ഇതിനായി വിനിയോഗിക്കപ്പെട്ടു.പഴുതടച്ചതും ശാസ്ത്രീയ രീതിയിലുള്ളതുമായ അന്വേഷണമാണ് മണിക്കൂറുകള്‍ക്കുള്ളില്‍ പ്രതികളെ പിടികൂടുവാന്‍ സഹായിച്ചത്.

 

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം; പിണറായി വിജയന് അസഹിഷ്ണുത  (3 minutes ago)

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (23 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (1 hour ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (2 hours ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (3 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

Malayali Vartha Recommends