പി.ടി തോമസിസ് അന്തിമോപചാരം അര്‍പ്പിച്ച് നടൻ മമ്മൂട്ടി , മുഖ്യമന്ത്രി വൈകിട്ട് കമ്മ്യൂണിറ്റി ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിക്കും, പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാനും...അന്തിമോപചാരം അർപ്പിക്കാനും നേതാക്കളും അണികളും നാട്ടുകാരുമുള്‍പ്പടെ കൊച്ചിയിലെ വീട്ടിലേക്ക് എത്തിയത് ആയിരക്കണക്കിനാളുകൾ

മുതിർന്ന കോണ്‍ഗ്രസ് നേതാവ് പി ടി തോമസ് എം എല്‍ എയുടെ മൃതദേഹം പാലാരിവട്ടത്തെ വീട്ടിലെത്തിച്ചു. നടൻ മമ്മൂട്ടി ഇവിടെ എത്തി. അദ്ദേഹത്തിന് അന്തിമോപചാരം അര്‍പ്പിച്ചു. മുഖ്യമന്ത്രി പിണറായി വിജയന്‍ വൈകിട്ട് 4.30 ന് കമ്മ്യൂണിറ്റി ഹാളിലെത്തി ആദരാഞ്ജലി അര്‍പ്പിക്കും. പ്രിയ നേതാവിനെ അവസാനമായി ഒരുനോക്ക് കാണാന്‍ നേതാക്കളും അണികളും നാട്ടുകാരുമുള്‍പ്പടെ ആയിരക്കണക്കിനാളുകളാണ് വീട്ടിലേക്ക് എത്തിയത്.
ഡിസിസി ഓഫീസിലേ പൊതുദര്‍ശനത്തിന് ഭൗതീക ശേഷം ടൗണ്‍ ഹാളിലേക്കും കൊണ്ടുപോകും.ഡിസിസി ഓഫീസില്‍ 20 മിനിറ്റ് മാത്രമാണ് പൊതുദര്‍ശനം. രാഹുല്‍ ഗാന്ധി എംപി ഉള്‍പ്പടെയുള്ള നേതാക്കള്‍ ടൗണ്‍ഹാളിലെത്തും.
മുദ്രാവാക്യം വിളിച്ചും പൊട്ടിക്കരഞ്ഞുമാണ് തങ്ങളുടെ പ്രിയപ്പെട്ട പി.ടിക്ക് തൊടുപുഴക്കാര്‍ അന്ത്യാഞ്ജലിയര്‍പ്പിച്ചത്. മുതിര്‍ന്ന നേതാവ് പിജെ ജോസഫ് അടക്കമുളള പ്രമുഖര്‍ തൊടുപുഴയില്‍ തങ്ങളുടെ പ്രിയ സുഹൃത്തിന് വിട നല്‍കി.
രാവിലെ ഒമ്പത് മണിയോടെ കൊച്ചി പാലാരിവട്ടത്തെ വീട്ടിലെത്തിക്കുമെന്നാണ് നേരത്തെ പ്രതീക്ഷിച്ചിരുന്നതെങ്കിലും വൈകുകയായിരുന്നു. വൈകിട്ട് 5.30ന് കൊച്ചി രവിപുരം ശ്മശാനത്തിലാണ് സംസ്‌കാരം. മതാചാര പ്രകാരമുള്ള ചടങ്ങുകള്‍ ഒഴിവാക്കിയാണ് സംസ്‌കാരം.
തന്റെ സംസ്‌കാര ചടങ്ങുകള്‍ എങ്ങനെ വേണമെന്ന കൃത്യമായ നിര്‍ദേശം നല്‍കിയ ശേഷമാണ് പിടി തോമസിന്റെ വിയോഗം. അന്ത്യാഭിലാഷം സംബന്ധിച്ച് അദ്ദേഹത്തിന്റെ നിര്‍ദേശ പ്രകാരം സുഹൃത്തുക്കള്‍ ചടങ്ങുകളെക്കുറിച്ച് എഴുതിവച്ചിരുന്നു. ഇന്നലെ രാവിലെ 10.15ഓടെ വെല്ലൂര്‍ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് പി.ടി വിടപറഞ്ഞത്.
https://www.facebook.com/Malayalivartha



























