പി.എൻ പണിക്കരുടെ പൂർണകായ പ്രതിമ അനാച്ഛാദനം ചെയ്ത് രാഷ്ട്രപതി, പ്രതിമ അനാച്ഛാദനം ചെയ്ത ശേഷം പൂജപ്പുരയിൽ നടന്ന പൊതു സമ്മേളന ചടങ്ങിൽ പങ്കെടുത്ത് മുഖ്യമന്ത്രിയും ഗവർണറും, വൈകിട്ട് രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും, തുടര്‍ന്ന് രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10.20ന് ഡല്‍ഹിക്ക് മടങ്ങും, രാഷ്ട്രിപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം

തിരുവനന്തപുരത്ത് പി.എൻ പണിക്കരുടെ പൂർണകായ പ്രതിമ രാഷ്ട്രപതി അനാച്ഛാദനം ചെയ്തു. പൂജപ്പുരയിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും ഗവർണറും പങ്കെടുത്തു. കേരളത്തിലെ ഗ്രന്ഥശാലാ പ്രസ്ഥാനത്തിന്റെ പിതാവും സമ്പൂർണ സാക്ഷരതയുടെ മുഖ്യശിൽപിയുമായിരുന്നു പി.എൻ പണിക്കർ. അദ്ദേഹത്തിന്റെ ചരമദിനം ആയ ജൂൺ 19 കേരളത്തിൽ 1996 മുതൽ വായന ദിനമായി ആചരിക്കുന്നു. ജൂൺ 19 മുതൽ 25 വരെയുള്ള ഒരാഴ്ച കേരളത്തിലെ വിദ്യാഭ്യാസ വകുപ്പ് വായനവാരമായും ആചരിക്കുന്നു.
പ്രതിമ അനാച്ഛാദനം ചെയ്ത ശേഷമുള്ള പൊതു സമ്മേളനത്തില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍, മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്ര സഹമന്ത്രി വി മുരളീധരന്‍, മേയര്‍ ആര്യാ രാജേന്ദ്രന്‍, വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പങ്കെടുത്തു. വൈകിട്ട് രാഷ്ട്രപതി പത്മനാഭസ്വാമി ക്ഷേത്രത്തില്‍ ദര്‍ശനം നടത്തും.
തുടര്‍ന്ന് രാജ്ഭവനില്‍ തങ്ങുന്ന അദ്ദേഹം നാളെ രാവിലെ 10.20ന് ഡല്‍ഹിക്ക് മടങ്ങും. രാഷ്ട്രിപതിയുടെ സന്ദര്‍ശനം കണക്കിലെടുത്ത് തിരുവനന്തപുരം നഗരത്തില്‍ ഗതാഗത നിയന്ത്രണം ഏര്‍പ്പെടുത്തിയിരിക്കുന്നത്. എറണാകുളത്തെ വിവിധ പരിപാടികള്‍ക്ക് ശേഷമാണ് അദ്ദേഹം തലസ്ഥാനത്ത് എത്തിയത്. കൊച്ചിയില്‍ നിന്ന് തിരുവനന്തപുരം വിമാനത്താവളത്തിലെത്തിയ രാഷ്ട്രപതിയെ മുഖ്യമന്ത്രി പിണറായി വിജയനും ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ എന്നിവർ ചേർന്നാണ് സ്വീകരികരിച്ചത്.
https://www.facebook.com/Malayalivartha



























