Widgets Magazine
31
Mar / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


ഐപിഎല്ലിൽ ചെന്നൈ സൂപ്പർ കിംഗ്‌സിനെതിരായ മത്സരത്തിൽ രാജസ്ഥാൻ റോയൽസിന് എട്ട് വിക്കറ്റ് ജയം...


നിയമസഭാ തെരഞ്ഞെടുപ്പിന് ഇനി ദിവസങ്ങൾ മാത്രം..... ബിജെപിയുടെ വരാനിരിക്കുന്ന ഭരണരേഖയായ തെരഞ്ഞെടുപ്പ് പ്രകടനപത്രിക ഇന്ന് പുറത്തിറക്കും... തലസ്ഥാന ജില്ലയിലെ എൽഡിഎഫ് പ്രചാരണത്തിന് ഊർജ്ജം പകരാൻ മുഖ്യമന്ത്രി പിണറായി വിജയൻ ഇന്ന് തിരുവനന്തപുരത്ത് ... വടക്കൻ കേരളത്തിൽ യുഡിഎഫിനായി ആവേശമുയർത്താൻ രാഹുൽ ഗാന്ധി ഇന്ന് കോഴിക്കോട്


പിണറായി വിജയന്റെ വാർത്താസമ്മേളനത്തിൽ നാടകീയ രംഗങ്ങൾ; എഴുന്നേറ്റുപോയ മുഖ്യമന്ത്രി തിരികെയെത്തി, പിന്നാലെ രാഹുലിന്റെ വക 'ഇറങ്ങി ഓടല്ലേ വിജയാ' ട്രോൾ....


കൊല്ലം സുധിയുടെ കുടുംബത്തിൽ പോര് മുറുകുന്നു; രേണുവിനെതിരെ ഗുരുതര ആരോപണങ്ങളുമായി ഫിറോസ് KHDEC


"സത്യത്തെ ഭയമില്ല, തെളിവുകൾ പുറത്തുവിടാൻ തയ്യാർ"; അതിജീവിതമാരുടെ സൈബർ അധിക്ഷേപ പരാതിയിൽ രാഹുൽ മാങ്കൂട്ടത്തിൽ...

നാട്ടുകാർ ഞെട്ടലോടെ നോക്കി നിൽക്കെ മേഘ വീട്ടിലേക്ക് കയറി, കുഞ്ഞിനെ മുക്കിക്കൊല്ലാൻ ഉപയോഗിച്ച ബക്കറ്റ്, പ്രസവം നടന്ന മുറി, കാമുകന് കുഞ്ഞിനെ പൊതിഞ്ഞ് നൽകിയ ബാഗ് എന്നിവ കൂസലില്ലാതെ പോലീസിന് കാണിച്ചുകൊടുത്തു, ആദ്യം പ്ലാനിട്ട പ്രകാരം കുഞ്ഞിനെ കത്തിക്കാൻ വാങ്ങിയ ഡീസൽ പോലീസ് ഇമ്മാനുവലിന്റെ വീട്ടിൽ നിന്നും കണ്ടെടുത്തു, പ്രസവ ശേഷം കുഞ്ഞിനെ ബക്കറ്റിൽ മുക്കിക്കൊന്ന് പിന്നീട് കുളിച്ച്‌ വസ്ത്രങ്ങള്‍ മാറി, പിന്നീട് കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞു. പ്രസവാവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കിക്കളഞ്ഞു

23 DECEMBER 2021 02:44 PM IST
മലയാളി വാര്‍ത്ത

തൃശൂര്‍ പൂങ്കുന്നം എംഎല്‍എ റോഡ് കനാലില്‍ നിന്നും നവജാത ശിശുവിന്റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ കുഞ്ഞിന്റെ അമ്മയും കാമുകനും സുഹൃത്തും കഴിഞ്ഞ ദിവസം അറസ്റ്റിലായിരുന്നു.തൃശ്ശൂര്‍ വരടിയം മമ്പാട്ട് വീട്ടില്‍ മേഘ ഇവരുടെ കാമുകന്‍ വരടിയം ചിറ്റാട്ടുകര വീട്ടില്‍ മാനുവല്‍ (25) ഇയാളുടെ സുഹൃത്ത് വരടിയം പാപ്പനഗര്‍ കോളനി കുണ്ടുകുളം വീട്ടില്‍ അമല്‍ (24) എന്നിവരാണ് പോലീസ് പിടിയിലായത്.

ഇരുപത്തിരണ്ടുകാരിയായ മേഘയാണ് പ്രസിവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയത്. ശേഷം മേഘയുടെ കാമുകന്‍ മാനുവല്‍ ഇയാളുടെ സുഹൃത്ത് എന്നിവർ ചേർന്നാണ് കുഞ്ഞിന്റെ മൃതദേഹം കനാലിൽ ഉപക്ഷിച്ചത്.കേസിൽ തുടരന്വേഷണത്തിന്റെ ഭാഗമായി മേഘയെ വീട്ടിലെത്തിച്ച് തെളിവെടുപ്പ് ന‌‌‌ടത്തി. നാട്ടുകാർ വളരെ ഞെട്ടലോടെ നോക്കി നിൽക്കെ മേഘ വീട്ടിലേക്ക് കയറി കുഞ്ഞിനെ മുക്കിക്കൊല്ലാൻ ഉപയോഗിച്ച ബക്കറ്റ്, പ്രസവം നടന്ന മുറിയുമൊക്കെ പോലീസിനെ കാണിച്ചു കൊടുത്ത് സംഭവും നടന്നത് വിവരിച്ച് കൊടുത്തു.

 

പിന്നീട് കുഞ്ഞിനെ പൊതിഞ്ഞു നൽകിയ ബാഗ് കാണിച്ചു കൊടുത്തു. ഈ ബാഗിലാണ് കാമുകനായ ഇമ്മാനുവലിന് കുഞ്ഞിനെ കൈമാറിയത്. തുടർന്ന് ഇമ്മാനുവലിന്റെ വീട്ടിലും പോസീസെത്തി കുഞ്ഞിനെ ആദ്യം കത്തിക്കാൻ പ്ലാനിട്ട പ്രകാരം വാങ്ങിയ ഡീസൽ പോലീസ് അവിടെ നിന്നും കണ്ടെത്തി. ഇതിന് ശേഷം കുഞ്ഞിനെ ഉപേക്ഷിച്ച സ്ഥലത്തെത്തിയും തെളിവെടുപ്പ് നടത്തി.

അറസ്റ്റിലായ മേഘ എം.കോം. ബിരുദധാരിയും തൃശൂരില്‍ ഒരു സ്വകാര്യ ധനകാര്യസ്ഥാപനത്തില്‍ ജോലിക്കാരിയുമാണ്. മാനുവല്‍ പെയിന്റിങ്ങ് തൊഴിലാളിയാണ്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍, ശിശുവിന്റെ ഡി.എന്‍.എ പരിശോധന എന്നിവയുമായി ബന്ധപ്പെട്ട അന്വേഷണങ്ങള്‍ കൂടുതല്‍ നടത്തുവാനുണ്ടെന്നും പ്രതികളെ അറസ്റ്റ്‌ചെയ്ത് തുടര്‍ നടപടികള്‍ സ്വീകരിച്ചുവരികയാണെന്നും സിറ്റി പൊലീസ് കമ്മീഷണര്‍ ആര്‍. ആദിത്യ ഉള്‍പ്പെട്ട അന്വേഷണ സംഘം അറിയിച്ചു.

അവിവിവാഹിതയായ മേഘ വീട്ടില്‍ ആരും അറിയാതെ പ്രസവിച്ച ഉടൻ കുഞ്ഞിനെ കൊല്ലാനായി കരുതിവയ്ച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു. ശേഷം മൃതദേഹം കനാലില്‍ ഉപേക്ഷിച്ചത് കാമുകനും സുഹൃത്തും ചേര്‍ന്നാണെന്നും പൊലീസ് കണ്ടെത്തി. ഇമ്മാനുവലും അയല്‍വാസിയായ മേഘയും തമ്മില്‍ രണ്ടു വര്‍ഷത്തിലേറെയായി പ്രണയത്തിലായിരുന്നു. മേഘ ഗര്‍ഭിണിയാകുകയും വീടിന്റെ മുകളിലത്തെ മുറിയില്‍ ഒറ്റക്ക് ഉറങ്ങിയിരുന്ന മേഘ ശനിയാഴ്ച രാത്രി 11 മണിയോടെ സ്വന്തം വീട്ടില്‍ പ്രസവിക്കുകയും ചെയ്തു. കുഞ്ഞിനെ കൊല്ലാനായി കരുതിവയ്ച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മുക്കി കൊല്ലുകയായിരുന്നു.

പിന്നീട് കുളിച്ച്‌ വസ്ത്രങ്ങള്‍ മാറി, കുട്ടിയെ പ്ലാസ്റ്റിക് സഞ്ചിയില്‍ പൊതിഞ്ഞു. പ്രസവാവശിഷ്ടങ്ങള്‍ കക്കൂസില്‍ ഒഴുക്കിക്കളഞ്ഞു. കുട്ടിയുടെ ശരീരം പ്ലാസ്റ്റിക് സഞ്ചിയിലാക്കി വച്ചിട്ടുണ്ടെന്ന് കാമുകനെ ഫോണില്‍ വിളിച്ചറിയിച്ചു. പിറ്റേന്ന് രാവിലെ 11 മണിയോടെ മൃതദേഹമടങ്ങിയ കവര്‍ കാമുകനായ മാനുവലിനെ ഏല്‍പ്പിച്ചു. മാനുവല്‍ സുഹൃത്തായ അമലിന്റെ സഹായത്തോടെ മൃതദേഹം കത്തിച്ചു കളയാം എന്ന ഉദ്ദേശത്തോടെ ഇരുവരും ബൈക്കില്‍ കയറി മുണ്ടൂരിലെ പെട്രോള്‍ പമ്ബില്‍ നിന്നും 150 രൂപയുടെ ഡീസല്‍ വാങ്ങി.

എന്നാല്‍ ആ പദ്ധതി വിജയിച്ചില്ല. തുടര്‍ന്ന് മൃതദേഹം കുഴിച്ചിടാമെന്നു കരുതി പേരാമംഗലം പാടത്തേക്ക് പോയി. അവിടെ ആളുകള്‍ കൂടി നിന്നിരുന്നതിനാല്‍ അതിനും സാധിച്ചില്ല. അതിനുശേഷമാണ് ഇരുവരും ചേര്‍ന്ന് ബൈക്കില്‍ പൂങ്കുന്നം എംഎല്‍എ റോഡ് കനാല്‍ പരിസരത്തേക്ക് എത്തിയത്. തുടര്‍ന്ന് മൃതദേഹമടങ്ങിയ സഞ്ചി കനാലില്‍ ഉപേക്ഷിക്കുകയായിരുന്നു.

എന്നാല്‍ മേഘ ഗര്‍ഭിണിയായതും പ്രസവിച്ച കാര്യവും വീട്ടുകാര്‍ അറിഞ്ഞിരുന്നില്ലെന്നാണ് വിവരം. വീട്ടുകാര്‍ ശ്രദ്ധിക്കാതിരിക്കാന്‍ വയറില്‍ നന്നായി ഇറുക്കി തുണി കെട്ടിയിരുന്നെന്ന് മേഘ സമ്മതിച്ചിട്ടുണ്ട്. പ്രസവിച്ചയുടന്‍, കുഞ്ഞ് കരയാതിരിക്കാന്‍ നേരത്തെ കരുതിവച്ചിരുന്ന ബക്കറ്റിലെ വെള്ളത്തില്‍ മുക്കിയെന്നാണ് മേഘ പൊലീസിന് നല്‍കിയ മൊഴിയിൽ സമ്മതിച്ചിരുന്നു. ശനിയാഴ്ച രാത്രി മുഴുവന്‍ കട്ടിലിനടിയില്‍ മൃതദേഹം ഒളിപ്പിക്കുകയായിരുന്നെന്നു മേഘ പറഞ്ഞു. ഞായറാഴ്ചയാണ് ഇമ്മാനുവലും സുഹൃത്തും ചേര്‍ന്നു കുഞ്ഞിന്റെ മൃതദേഹം ഉപേക്ഷിക്കാന്‍ കൊണ്ടുപോയത്.

ചൊവ്വാഴ്ചയാണ് പുഴയ്ക്കലില്‍ എംഎല്‍എ റോഡിലുള്ള കനാലില്‍ നവജാതശിശുവിന്റെ മൃതദേഹം ക്യാരി ബാഗിൽ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. നാട്ടുകാര്‍ അറിയിച്ചതിനെതുടര്‍ന്ന്, പൊലീസിത്തെത്തി മൃതദേഹം പരിശോധിച്ചു. അന്വേഷണത്തിന്റെ ഭാഗമായി സമീപത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചപ്പോള്‍ രണ്ട് യുവാക്കള്‍ ബൈക്കില്‍ വന്ന്, സഞ്ചി ഉപേക്ഷിച്ച്‌ പോകുന്നത് ശ്രദ്ധയില്‍ പെട്ടതാണു കേസില്‍ വഴിത്തിരിവായത്. അങ്ങനെയാണ് തൃശൂര്‍ വരടിയം സ്വദേശികളായ മാനുവലും ഇയാളുടെ സുഹൃത്ത് അമലും പിടിയിലായത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

സംസ്ഥാനത്തെ ആറു മന്ത്രിമാര്‍ നിയമസഭാ തെരഞ്ഞെടുപ്പില്‍ തോല്‍ക്കും; അടുത്തുവരുന്ന തെരഞ്ഞെടുപ്പില്‍ യുഡിഎഫിന് മുന്‍തൂക്കം; പിണറായി വിജയന് അസഹിഷ്ണുത  (3 minutes ago)

ലോകായുക്ത നിയമഭേദഗതിക്കെതിരായ പ്രതിപക്ഷത്തിന്റെ ഹർജി ഹൈക്കോടതി തള്ളി...  (23 minutes ago)

ഐപിഎഎല്ലില്‍ ഇന്ന് കിങ്‌സ് ഇലവന്‍ പഞ്ചാബ്- ഗുജറാത്ത് ടൈറ്റന്‍സ് പോരാട്ടം....  (1 hour ago)

പ്രശസ്ത നടൻ പ്രകാശ് രാജിൻറെ മാതാവ് സുവർണലത അന്തരിച്ചു..  (1 hour ago)

സ്വർണവിലയിൽ മാറ്റമില്ല...പവന് 1,09,480 രൂപ  (1 hour ago)

  ബീഹാറിൽ ക്ഷേത്രത്തിലുണ്ടായ തിക്കിലും തിരക്കിലും എട്ടു മരണം... നിരവധി പേർക്ക് പരുക്ക്  (1 hour ago)

പെൺകുട്ടിയെ വീട്ടിൽ വിളിച്ചു വരുത്തി മദ്യപിച്ചു മയക്കിയതിന് ശേഷം പീഡിപ്പിച്ച കേസിൽ പ്രതികൾക്ക് 10 വർഷം കഠിനതടവും 15000 രൂപ പിഴയും  (1 hour ago)

സംസ്ഥാനത്ത് നാളെ മുതല്‍ മൂന്നു ദിവസം ബാങ്കുകളിലെ സാമ്പത്തിക ഇടപാടുകള്‍ തടസ്സപ്പെടും...  (2 hours ago)

രാഹുൽ അന്നേ പറഞ്ഞു ഒരു വരി തെറ്റാതെ ഷാഫിയും പാലക്കാട് വമ്പൻ സർപ്രൈസ് അവസാന നിമിഷ ട്വിസ്റ്റ്,ഞെട്ടൽ  (2 hours ago)

കുഴിമന്തി കഴിച്ച് 5 മിനിറ്റിൽ രക്തം ശർദ്ധിച്ചു ..മരണം..!! പക്ഷേ ശരീരത്തിൽ മുറിവ് 3 ദിവസം ഹോട്ടൽ മുറിയിൽ..?!  (2 hours ago)

വിമാനത്തിന്റെ Emergency Window വഴി യാത്രക്കാർ കണ്ടത് ആ ഭയാനക കാഴ്ച്ച,4200 അടി ഉയരത്തിൽ പൈലറ്റ് ചെയ്തത്...!Runway-ലും തീ...!  (2 hours ago)

തമിഴക വെട്രി കഴകം നേതാവും നടനുമായ വിജയ്‌ക്കെതിരെ കേസെടുത്ത് പോലീസ്  (2 hours ago)

ശബരിമല ഉത്സവത്തിന്റെ ഭാഗമായുള്ള പള്ളിവേട്ട ഇന്ന് നടക്കും... പള്ളിവേട്ടയ്ക്കു ശേഷം വാദ്യമേളങ്ങളും ദീപപ്രഭയും തീവെട്ടികളുമായി ആഘോഷത്തോടെ സന്നിധാനത്തേക്ക് തിരിച്ചെഴുന്നള്ളത്ത്  (3 hours ago)

‌‌‌സൗദിയിലെ യാംബുവിൽ പ്രവാസിയായിരുന്ന കണ്ണൂർ മാങ്കടവ് സ്വദേശി നാട്ടിൽ നിര്യാതനായി...  (3 hours ago)

കെ.എസ്.ആർ.ടി.സി യാത്രകൾ കൂടുതൽ സുഗമമാക്കുന്നതിനായി ട്രാവൽ കാർഡ്.... 3,000 രൂപയായിരുന്ന പരിധി 5,000 രൂപയായി ഉയർത്തി  (3 hours ago)

Malayali Vartha Recommends