Widgets Magazine
04
Apr / 2026
Saturday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


സ്വന്തം രാജ്യത്തുള്ളവരെ നിഷ്കരുണം തൂക്കിലേറ്റുന്നു.. കൂട്ടക്കുരുതിക്ക്' സാക്ഷ്യം വഹിക്കാൻ ഇറാൻ..ഞെട്ടിക്കുന്ന റിപ്പോർട്ടുകൾ..നാല് പേരുടെ വധശിക്ഷ ഉടന്‍ നടപ്പിലാക്കിയേക്കും..


ആർട്ടെമിസ് 2 സംഘം പകർത്തിയ ഭൂമിയുടെ അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ....ഭൂമിയുടെ അന്തരീക്ഷത്തിൽ പച്ച നിറത്തിൽ പ്രകാശം പരത്തുന്ന ധ്രുവദീപ്തിയും ഈ ചിത്രങ്ങളിൽ തെളിഞ്ഞുകാണാം..


പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...


രണ്ട് അമേരിക്കന്‍ യുദ്ധവിമാനങ്ങള്‍ തകര്‍ന്നു.. പശ്ചിമേഷ്യയില്‍ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക്..വീണ എഫ്-15ഇ വിമാനത്തിലെ പൈലറ്റിനെക്കുറിച്ച് ഇതുവരെ വിവരമൊന്നുമില്ല.. പിടികൂടാന്‍ സഹായിക്കുന്നവര്‍ക്ക് ഇറാന്‍ പാരിതോഷികം പ്രഖ്യാപിച്ചിട്ടുണ്ട്..


സംസ്ഥാനത്ത് ഇന്നും നാളെയും ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്

ഡോക്ടര്‍ ദമ്പതികളെ ചതിച്ച് 29.60 ലക്ഷം രൂപ വഞ്ചിച്ചെടുത്ത സോളാര്‍ തട്ടിപ്പ് കേസ് : വിധി പ്രസ്താവം ജനുവരി 1 ന്, കേന്ദ്ര സര്‍ക്കാരിന്റെ ഊര്‍ജ മന്ത്രാലയത്തിലെ പ്രിന്‍സിപ്പല്‍ ഉപദേഷ്ടാവാണെന്ന് ആള്‍മാറാട്ടം നടത്തിയായിരുന്നു ബിജു രാധാകൃഷ്ണന്‍ ഇരകളെ വഞ്ചിച്ചത്

24 DECEMBER 2021 08:06 AM IST
മലയാളി വാര്‍ത്ത

More Stories...

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു... ജാമ്യാപേക്ഷ കോടതി ഏഴാം തീയതി പരിഗണിക്കും

പി.സി.ജോർജിന്റെ മകൻ മത്സരിക്കുന്ന പാലായിൽ പ്രചരണം നടത്താനുള്ള തീരുമാനം.. പ്രധാനമന്ത്രി അവസാന നിമിഷം പിൻവലിച്ചതെന്തു കൊണ്ട്..? വായിൽ നിന്നും വീണ മലിനമായ ആ വാക്കുകൾ തന്നെയാണ് കാരണം...

  പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ സന്ദർശനത്തിന്റെ ഭാഗമായി വ്യോമസുരക്ഷ ക്രമീകരണങ്ങളുടെ ഭാഗമായി ഹെലികോപ്റ്ററുകളും ഡ്രോണുകളും പറത്തുന്നത് നിരോധിച്ച് കളക്ടർ

വണ്ടൂരിൽ ശശി തരൂർ എം.പിയുടെ കാർ തടഞ്ഞ് കൈയേറ്റ ശ്രമം....​ഗൺമാന് പരുക്ക്, അ​ഞ്ചുപേർക്കെതിരെ കേസ്

വീട്ടില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലും സ്ഥാപിച്ചു നല്‍കാമെന്ന് വിശ്വസിപ്പിച്ച് ഡോക്ടര്‍ ദമ്പതികളെ കബളിപ്പിച്ച് 29. 60 ലക്ഷം രൂപ വഞ്ചിച്ചെടുത്ത സോളാര്‍ തട്ടിപ്പു കേസില്‍ തിരുവനന്തപുരം പ്രിന്‍സിപ്പല്‍ സബ് കോടതി ജനുവരി 1 ന് വിധി പ്രസ്താവിക്കും.

സോളാര്‍ തട്ടിപ്പിനിരയായ ഡോക്ടര്‍ ദമ്പതികള്‍ സമര്‍പ്പിച്ച മുതലും പലിശയും കോടതിച്ചെലവും ചേര്‍ത്ത് പ്രതികളിലും പ്രതികളുടെ സ്ഥാവരജംഗമ സ്വത്തുക്കളിലും സ്ഥാപിച്ച് ഈടാക്കിക്കിട്ടണമെന്ന് ആവശ്യപ്പെട്ടുള്ള നഷ്ടപരിഹാര സിവിള്‍ കേസിലാണ് പ്രിന്‍സിപ്പല്‍ സബ് ജഡ്ജി ഷിബു ഡാനിയേല്‍ വിധി പ്രസ്താവിക്കുന്നത്.

 



2013ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. സ്വിസ് സോളാര്‍ ടെക്‌നോളജീസ് എന്ന കമ്പനിയുടെ നടത്തിപ്പുകാരായ ഡോ.ആര്‍.ബി.നായരെന്ന ബിജു രാധാകൃഷ്ണന്‍ , സിനിമാ-സീരിയല്‍ താരം ശാലു മേനോന്‍ എന്ന ശാലു വേണുഗോപാല്‍, ശാലുവിന്റെ മാതാവ് കലാ ദേവി എന്നിവരാണ് സിവിള്‍ കേസില്‍ വിചാരണ നേരിട്ട 1 മുതല്‍ 3 വരെയുള്ള പ്രതികള്‍.

അതേ സമയം ചതിച്ചെടുത്ത പണമുപയോഗിച്ച് രണ്ടാം പ്രതി സിനിമാ-സീരിയല്‍ താരം ശാലു മേനോന്‍ ചങ്ങനാശ്ശേരിയില്‍ പണികഴിപ്പിച്ച പടുകൂറ്റന്‍ ബംഗ്ലാവും സ്ഥലവും കേസില്‍ അന്തിമ വിധിക്കു വിധേയമായി കോടതി 2013 ല്‍ ജപ്തി ചെയ്തിട്ടുണ്ട്. വാദികളായ ഡോക്ടര്‍ ദമ്പതികളുടെയും സാക്ഷികളുടെയും സാക്ഷി വിസ്താര വിചാരണ പൂര്‍ത്തിയായതിനെ തുടര്‍ന്ന് അന്തിമ വാദം കേട്ട ശേഷമാണ് വിധി ജനുവരി 1 ന് പ്രഖ്യാപിക്കുന്നത്.

 



സംസ്ഥാന വിദ്യുച്ഛക്തി ബോര്‍ഡിന്റെ വൈദ്യുതി ബില്‍ ലാഭിക്കാമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് സോളാര്‍ വൈദ്യുതിയുടെ പേരില്‍ തിരുവനന്തപുരം കിംസ് ആശുപത്രിയിലെ ഡോക്ടര്‍: മാത്യു തോമസ്, ഭാര്യ അന്ന മാത്യു എന്നിവരില്‍ നിന്ന് 29,60,000 രൂപ തട്ടിച്ചെടുത്തുവെന്നാണ് സിവിള്‍ കേസിലെ തര്‍ക്ക വിഷയം.

പ്രവാസിയായ റാസിഖ് അലിയില്‍ നിന്നും 1,04,60,000 രൂപ കൈപ്പറ്റി സോളാര്‍ തട്ടിപ്പിനിരയാക്കിയെന്ന മറ്റൊരു ക്രിമിനല്‍ കേസ് തിരുവനന്തപുരം മൂന്നാം ജുഡീഷ്യല്‍ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേട്ട് കോടതിയുടെ പരിഗണനയിലാണ്.




കെ എസ് ഇ ബിയുടെ അമിത വൈദ്യുതി ബില്‍ നിരക്കില്‍ നിന്ന് മുക്തി നേടുന്നതിന് വൈദ്യുതി പുതുക്കി ഉപയോഗിക്കാവുന്ന സോളാര്‍ പാനലും വിന്‍ഡ്മില്ലുകളും സ്ഥാപിച്ചു നല്‍കാമെന്ന് പറഞ്ഞ് പത്രപ്പരസ്യം നല്‍കിയാണ് പ്രതികള്‍ തട്ടിപ്പിന് കളമൊരുക്കിയത്.

പരസ്യത്തില്‍ ആകൃഷ്ടരായ ഡോക്ടര്‍ ദമ്പതികള്‍ പരസ്യത്തില്‍ കൊടുത്ത ഫോണ്‍ നമ്പരില്‍ വിളിച്ചു. കൂടിക്കാഴ്ചക്ക് മുന്‍ കൂട്ടി തീയതിയും സമയവും നിശ്ചയിച്ച് പ്രതികള്‍ ഡോക്ടറുടെ വസതിയിലെത്തി. പൊള്ളയായ വാഗ്ദാനങ്ങള്‍ നല്‍കി ഡോക്ടറെ പ്രേരിപ്പിച്ച് ഡോക്ടറുടെ വസതിയില്‍ സോളാര്‍ പാനലും തമിഴ്‌നാട്ടില്‍ വിന്‍ഡ് മില്ലുകളും സ്ഥാപിച്ചു നല്‍കാമെന്നും വിശ്വസിപ്പിച്ച് 29,60,000 രൂപ വഞ്ചിച്ചെടുത്തുവെന്നാണ് ആരോപണം. താന്‍ കേന്ദ്ര സര്‍ക്കാരിന്റെ കീഴിലുള്ള ഊര്‍ജമന്ത്രാലയത്തിലെ മുഖ്യ ഉപദേഷ്ടാവാണെന്നും തനിക്ക് കേന്ദ്ര ധനകാര്യ മന്ത്രിയുമായി അടുത്ത ബന്ധമുളളതായും ബിജു അവകാശപ്പെട്ടതായും ആരോപണമുണ്ട്.

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ചൈനയിലേക്ക് യു ടേൺ എടുത്തതെന്തിന്?  (7 minutes ago)

താടി എടുക്കാതെ സിനിമകളില്‍ അഭിനയിക്കുന്നതിന്റെ കാരണം പറഞ്ഞ് ഹരിശ്രീ അശോകന്‍  (26 minutes ago)

പ്രണയാഭ്യര്‍ഥന നിരസിച്ച പെണ്‍കുട്ടിയെ കുത്തിപ്പരിക്കേല്‍പ്പിച്ച ശേഷം യുവാവ് തീ കൊളുത്തി മരിച്ചു  (38 minutes ago)

കയ്യേറ്റ ശ്രമത്തിനിടെ ശശി തരൂരിന്റെ ഗൺമാന് പരുക്കേറ്റു; സംഭവത്തിൽ അറസ്റ്റ് രേഖപ്പെടുത്തി; പ്രതികളെ പിടികൂടി പോലീസ്  (39 minutes ago)

പണം കൈപ്പറ്റുന്നു എന്ന് തോന്നിപ്പിക്കും വിധം ഡിജിറ്റൽ മാർഗങ്ങളിലൂടെ എഡിറ്റ് ചെയ്ത ചിത്രം കൈരളി ന്യൂസ് പ്രചരിപ്പിച്ചു; തിരഞ്ഞെടുപ്പ് കമ്മീഷനിലും പോലീസിലും പരാതി നൽകി കോൺഗ്രസ്  (45 minutes ago)

IRAN കായികതാരങ്ങളെ പോലും വെറുതെ വിടാതെ വധശിക്ഷ;  (1 hour ago)

സ്ത്രീ വിരുദ്ധ പരാമര്‍ശം നടത്തി: രമേഷ് പിഷാരടിക്കെതിരെ പരാതി നല്‍കി ബിജെപി മഹിളാ മോര്‍ച്ച  (1 hour ago)

ഗംഭീര വരവേല്‍പ്പാണ് വാഴ 2 ന് ലഭിക്കുന്നത്; ആദ്യ ദിനം റെക്കോര്‍ഡ് കളക്ഷന്‍  (1 hour ago)

അത്യപൂർവ്വ ചിത്രം പുറത്തുവിട്ട് നാസ  (2 hours ago)

സംസ്ഥാനത്ത് സ്വർണവിലയിൽ മാറ്റമില്ല..  (2 hours ago)

ഡൽഹിയിൽ അയൽവാസിയായ പെൺകുട്ടിയെ കുത്തിക്കൊലപ്പെടുത്താൻ ശ്രമിച്ചതിന് പിന്നാലെ യുവാവ് ഗ്യാസ് സിലിണ്ടർ പൊട്ടിത്തെറിച്ച് മരിച്ച നിലയിൽ  (3 hours ago)

സംവിധായകൻ രഞ്ജിത്തിനെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ വിട്ടു...  (3 hours ago)

പി.സി. ജോർജ് ബി ജെ പിയിൽ നിന്നും പുറത്താകുമോ?  (3 hours ago)

AMERICA വൈമാനികനെ കണ്ടെത്താന്‍ അമേരിക്കയും  (3 hours ago)

കാലനെ മുന്നിൽ കണ്ട് ഇജക്‌ട് ചെയ്ത് ചാടിയ US പൈലറ്റ് ..! ഇറാന്റെ HIT LIST-ൽ അറബി കൂട്ടങ്ങൾ കത്തും..!IRGC -യെ ഒന്നിച്ചടിക്കും  (4 hours ago)

Malayali Vartha Recommends