സന്നിധാനം ഭക്തിസാന്ദ്രമായി..... ശബരമിലയില്‍ മണ്ഡല പൂജ തുടങ്ങി... ദര്‍ശനത്തിനായി സന്നിധാനത്തില്‍ ഭക്തജനസാഗരം....തൊഴുകൈകളോടെ ശരണംവിളികളുമായി ഭക്തര്‍

സന്നിധാനം ഭക്തിസാന്ദ്രമായി..... ശബരമിലയില്‍ മണ്ഡല പൂജ തുടങ്ങി... ദര്‍ശനത്തിനായി സന്നിധാനത്തില്‍ ഭക്തജനസാഗരം....തൊഴുകൈകളോടെ ശരണംവിളികളുമായി ഭക്തര്‍.
അതേസമയം 41 ദിവസം നീണ്ട മണ്ഡലകാലത്തിന് സമാപ്തികുറിച്ചുകൊണ്ട് ശബരിമലയില്‍ ഇന്ന് മണ്ഡലപൂജ നടന്നു. ശനിയാഴ്ച തങ്കഅങ്കി വഹിച്ചുകൊണ്ടുള്ള ഘോഷയാത്ര ശബരിമലയില്‍ എത്തിയിരുന്നു. 11.50നും 1.15നും മധ്യേയുള്ള മുഹൂര്‍ത്തത്തിലാണ് തങ്ക അങ്കി ചാര്‍ത്തി മണ്ഡല പൂജ നടന്നത്. ശേഷം നട അടയ്ക്കും.
വൈകിട്ട് നാലിന് നട തുറക്കും. 6.30 ന് ദീപാരാധന തുടര്‍ന്ന് പടിപൂജ. അത്താഴ പൂജയ്ക്ക് ശേഷം രാത്രി 9.50ന് ഹരിവരാസനം പാടി 10ന് നട അടയ്ക്കും. ഇതോടെ 41 ദിവസം നീണ്ടു നിന്ന ശബരിമല മണ്ഡലകാല ഉത്സവ തീര്‍ഥാടനത്തിന് സാമപനമാകും. മകരവിളക്ക് തീര്‍ഥാടനത്തിനായി 30നു വൈകിട്ട് അഞ്ചിന് വീണ്ടും തുറക്കും.
കഴിഞ്ഞ ബുധനാഴ്ചയാണ് ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്രത്തില്‍ നിന്നും തങ്ക അങ്കി ഘോഷയാത്ര പുറപ്പെട്ടത്. തങ്ക അങ്കി ഘോഷയാത്രക്ക് വിവിധസ്ഥലങ്ങളില്‍ ഭക്തി നിര്‍ഭരമായ വരവേല്‍പ്പ് ലഭിച്ചിരുന്നു.
"
https://www.facebook.com/Malayalivartha
























