തിരുവനന്തപുരത്ത് ട്രാന്‍സ്ജെന്‍ഡറിന് നേരെ ആക്രമണം, അക്രമി സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചു, രണ്ട് പേര്‍ പിടിയില്‍

തിരുവനന്തപുരം ശ്രീകാര്യത്ത് ട്രാന്‍സ്ജെന്‍ഡറെ ആക്രമിച്ച കേസില്‍ രണ്ട് പേര്‍ പിടിയില്‍. ചെറുവയ്ക്കല്‍ ശാസ്താംകോണം സ്വദേശികളായ മാക്കു എന്ന് വിളിക്കുന്ന അനില്‍കുമാര്‍ (47), രാജീവ് (42 ) എന്നിവരെയാണ് ശ്രീകാര്യം പൊലീസ് കസ്റ്റഡിയിലെടുത്തത്. സഹോദരി ലൈജുവിനൊപ്പമാണ് ട്രാന്‍സ്ജെന്‍ഡര്‍ സഹോദരങ്ങളായ ആല്‍ബിനും ദേവനും താമസിക്കുന്നത്.
ചാവടിമുക്കില്‍ താമസിക്കുന്ന ആല്‍ബിനെയാണ് അക്രമി സംഘം തലക്കടിച്ച് പരിക്കേല്‍പ്പിച്ചത്. കഴിഞ്ഞ വെളളിയാഴ്ച രാത്രി ലൈജുവിനെ മദ്യപിച്ചെത്തിയ അഞ്ച് പേര്‍ അസഭ്യം പറയുകയും കൈയേറ്റം ചെയ്യാന്‍ ശ്രമിക്കുകയും ചെയ്യുകയായിരുന്നു. ഇത് തടയാന്‍ ശ്രമിക്കുന്നതിനെയാണ് ട്രാന്‍സ്ജെന്‍ഡറായ സഹോദരന്‍ ആല്‍ബിനെ സംഘം ആക്രമിച്ചത്. ആല്‍ബിനൊപ്പമുണ്ടായിരുന്ന ദേവനെയും സംഘം മര്‍ദ്ദിക്കുകയുണ്ടായി.
https://www.facebook.com/Malayalivartha
























