ഒടുവില്‍ സി പി എമ്മിന് ബോധം തെളിഞ്ഞു... ബംഗാളികള്‍ എന്ന പേരില്‍ അയല്‍ രാജ്യക്കാര്‍ കേരളത്തിലെത്തി അതിഥി തൊഴിലാളികളായി നടിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന ആരോപണം ബി ജെ പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചിട്ടും അത് ഗൗരവമായി എടുക്കാത്തവരാണ് ഇപ്പോള്‍ കിഴക്കമ്പലത്ത് കിടന്ന് കാലിട്ടടിക്കുന്നു, കിഴക്കമ്പലത്ത് മാവോയിസ്റ്റുകളോ?

ഒടുവില്‍ സി പി എമ്മിന് ബോധം തെളിഞ്ഞു. ബംഗാളികള്‍ എന്ന പേരില്‍ അയല്‍ രാജ്യക്കാര്‍ കേരളത്തിലെത്തി അതിഥി തൊഴിലാളികളായി നടിച്ച് ദേശവിരുദ്ധ പ്രവര്‍ത്തനം നടത്തുകയാണെന്ന ആരോപണം ബി ജെ പി അടക്കമുള്ള രാഷ്ട്രീയ പാര്‍ട്ടികള്‍ ഉന്നയിച്ചിട്ടും അത് ഗൗരവമായി എടുക്കാത്തവരാണ് ഇപ്പോള്‍ കിഴക്കമ്പലത്ത് കിടന്ന് കാലിട്ടടിക്കുന്നത്.
കിഴക്കമ്പലം സംഭവത്തില്‍ മാവോയിസ്റ്റ് ബന്ധം ഉണ്ടെന്ന സംശയം വരെ പോലീസിന് ഇല്ലാതില്ല. കാരണം പോലീസ് ജീപ്പ് കത്തിക്കല്‍ മാവോയിസ്റ്റ് രീതിയാണ്. ഇതര സംസ്ഥാന തൊഴിലാളികളുടെ ജന്മദേശങ്ങളാകടെ മാവോയിസ്റ്റുകളുടെ അധിവാസ കേന്ദ്രങ്ങളുമാണ്.
കിറ്റക്‌സ് തൊഴിലാളികള്‍ പോലീസിനെ അക്രമിച്ച സംഭവത്തില്‍ പ്രത്യേക സംഘം ഇന്ന് അന്വേഷണമാരംഭിക്കും. പെരുമ്പാവൂര്‍ എ എസ് പി അനൂജ് പലിവാലിന്റെ നേതൃത്വത്തില്‍ രണ്ട് ഇന്‍സ്പക്ടര്‍മാരും ഏഴു സബ് ഇന്‍സ്പക്ടര്‍മാരുടമടങ്ങിയ 19 അംഗസംഘമാണ് അന്വേഷിക്കുന്നത്. നിലവില്‍ 164 പേരാണ് അറസ്റ്റിലായിരിക്കുന്നത്. കൂടുതല്‍ പ്രതികളുണ്ടെന്നാണ് പോലീസ് കിട്ടുന്ന വിവരം. ഇവരെ കണ്ടെത്തുന്നതിനായി സിസിടിവി മൊബൈല്‍ ദൃശ്യങ്ങള്‍ പരിശോധിക്കും. അന്വേഷണ സംഘത്തിന് മുന്നിലുള്ളത് ഒരു പ്രധാന വെല്ലുവിളിയാണ്.കേരളത്തില്‍ എത്ര അതിഥി തൊഴിലാളികള്‍ ഉണ്ടെന്ന കണക്കില്ല. അവര്‍ ആരൊക്കെയാണെന്നു .കണക്കില്ല.
കമ്പനിയില്‍ ജോലിചെയ്യുന്ന ഇതര സംസ്ഥാന തൊഴിലാളികളെ അന്വേഷണ സംഘം ചോദ്യം ചെയ്യും. രാത്രിയില്‍ തോഴിലാളികള്‍ അക്രമം നടത്താനിടയായ സാഹചര്യം, തൊഴിലാളികളുടെ ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍, എന്നിവയും അന്വേഷണ പരിധിയില്‍ വരും. സംഭവത്തില്‍ തൊഴില്‍ വകുപ്പും നടപടി തുടങ്ങി.
ഇന്ത്യാക്കാര്‍ അല്ലാത്തവര്‍ക്ക് ഇന്ത്യയോട് പ്രതിപത്തിയില്ലെന്നും അവര്‍ പല തരം നിഷ്ഠൂരമായ അക്രമങ്ങളില്‍ ഭാഗമാകുമെന്നും പലവട്ടം പലരും ചൂണ്ടിക്കാണിച്ചിട്ടുള്ളതാണ്. എന്നാല്‍ അന്നൊന്നും അത് ഗൗരവമായെടുക്കാന്‍ സി പി എം തയ്യാറായിട്ടില്ല. ഇതര സംസ്ഥാനക്കാരെ പൂര്‍ണമായി പിന്തുണക്കാനാണ് പാര്‍ട്ടി ശ്രമിച്ചിട്ടുള്ളത്.
തൊഴിലാളികളെകുറിച്ചും അവര്‍ക്ക് നല്‍കുന്ന ആനുകൂല്യങ്ങളെകുറിച്ചും വിവരം നല്‍കണമെന്നാവശ്യപ്പെട്ട് ജില്ലാ ലേബര്‍ ഓഫീസര്‍ കിറ്റക്‌സിന് കത്ത് നല്‍കിയിട്ടുണ്ട്. ഇതിന്റെ മറുപടി ലഭിച്ച ശേഷമായിരിക്കും തുടര്‍ന്നുള്ള നടപടികള്‍. ഇതിനിടെ അറസ്റ്റിലായവര്‍ക്ക് എങ്ങനെ നിയമസഹായം നല്‍കാമെന്നതിനെകുറിച്ച് ഇന്ന് കിറ്റകസ് തീരുമാനമെടുക്കും. 151 പേര്‍ നിരപരാധികളാണെന്നും ഇവര്‍ക്ക് നിയമസഹായം നല്‍കുമെന്നും കിറ്റക്‌സ് എംഡി സാബു ജേക്കബ് ഇന്നലെ അറിയിച്ചിരുന്നു.
സംഭവത്തിന്റെ പേരില്‍ കിറ്റെക്‌സിനേയും ട്വന്റി ട്വന്റിയേയും ഇല്ലാതാക്കാന്‍ മുന്നണികള്‍ മത്സരിക്കുകയാണെന്നാരോപിച്ച് കിറ്റെക്‌സ് എം ഡി തന്നെ രംഗത്തെത്തിയിരുന്നു. എന്നാല്‍ അതിഥിത്തൊഴിലാളികളെ മുന്നില്‍ നിര്‍ത്തി കിറ്റെക്‌സും ട്വന്റി ട്വന്റിയും വിലപേശുകയാണെന്നാണ് രാഷ്ട്രീയ കക്ഷികള്‍ പറയുന്നത്.
കിഴക്കമ്പലത്തെ അക്രമസംഭവങ്ങളുടെ പേരില്‍ കിറ്റെക്‌സ് കമ്പനിയും ട്വന്റി ട്വന്റിയും പ്രതിരോധത്തിലായ ഘട്ടത്തിലാണ് സാബു ജേക്കബ് ദുരൂഹത ആരോപിച്ച് രംഗത്തെത്തിയത്. അതിഥിത്തൊഴിലാളികളെയടക്കം പിന്തുണച്ചും പൊലീസിനെ ആക്രമിച്ചുമാണ് ഈ നീക്കം. അതുവഴി ഇപ്പോഴത്തെ സംഭവങ്ങളൊക്കെയും ആസൂത്രിതമാണെന്നും പൊലീസിനെയടക്കം ഉപയോഗപ്പെടുത്തി കിറ്റെക്‌സിനെ ഇല്ലാതാക്കാനുളള സര്‍ക്കാര്‍ അറിവോടെ നടന്ന ഇടപെടലെന്നുമാണ് വ്യാഖ്യാനിക്കുന്നത്. അക്രമത്തില്‍ അപരിചിതരെത്തിയെന്നുളള ആരോപണം ഇതിന്റെ മൂര്‍ച്ച കടുപ്പിക്കാന്‍ കൂടിയാണ്. എന്നാല്‍ കിറ്റെക്‌സ് എംഡിയുടെ ഇടതുവിരുദ്ധ മനോഭാവമാണ് പുറത്തുവരുന്നതെന്ന് പറഞ്ഞ് പ്രതിരോധിക്കാനാണ് സര്‍ക്കാരിന്റെയും സിപിഎമ്മിന്റെയും ശ്രമം. ഇതില്‍ കിറ്റെക്‌സ് എംഡിയും പ്രതിയാകാതിരുന്നാല്‍ കൊള്ളാം.
കിഴക്കമ്പലം അപകടം നടന്നപ്പോള്‍ അത് ഒറ്റപ്പെട്ട സംഭവമാണെന്നാണ് തൊഴില്‍ മന്ത്രി വി.ശിവന്‍കുട്ടി പറഞ്ഞത്.ഇതിന്റെയെല്ലാം ഫലം സര്‍ക്കാര്‍ അനുഭവിക്കാനിരിക്കുന്നതേയുള്ളു.പെരുമ്പാവൂര്‍ ഭാഗത്തെ പല അക്രമ സംഭവങ്ങളിലും ഇതര സംസ്ഥാനക്കാരാണ് പ്രതികളായി തീര്‍ന്നിട്ടുള്ളത്.ദേശവിരുദ്ധ താത്പര്യങ്ങളുള്ളവരെ ചെല്ലും ചെലവും നല്‍കി വളര്‍ത്തിയത് സി പി എം തന്നെയാണ്.
https://www.facebook.com/Malayalivartha