പോള്‍ ജോര്‍ജ് വധം: ഒന്‍പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്, പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടു

യുവവ്യവസായി പോള്‍ എം. ജോര്‍ജിനെ കൊലപ്പെടുത്തിയ കേസില്‍ ഒന്‍പത് പ്രതികള്‍ക്ക് ജീവപര്യന്തം തടവ്. നേരിട്ട് പങ്കുണ്ടെന്ന് കണ്ടെത്തിയ ഒന്‍പതുപേര്‍ക്കാണ് ജീവപര്യന്തം തടവ് വിധിച്ചിരിക്കുന്നത്. ഇവര്‍ കുറ്റക്കാരാണെന്ന് സിബിഐ കോടതി കണ്ടെത്തിയിരുന്നു. പതിനാലാം പ്രതി അനീഷിനെ വെറുതെ വിട്ടു. കൊലപാതകം, സംഘം ചേരല്‍, തെളിവ് നശിപ്പിക്കല്‍ എന്നീ കുറ്റങ്ങള്‍ തെളിഞ്ഞിരിക്കുന്നതായി കോടതി കണ്ടെത്തി.
കാരി സതീഷും ജയചന്ദ്രനുമടക്കും ഒന്‍പത് പ്രതികള്‍ക്ക് കൊലപാതകവുമായി നേരിട്ട് പങ്കുണ്ടെന്നും കോടതി കണ്ടെത്തി. മറ്റു നാലു പ്രതികള്‍ തെളിവു നശിപ്പിച്ചുവെന്നും കോടതി നിരീക്ഷിച്ചു. ജഡ്ജി ആര്‍. രഘുവാണ് വിധി പ്രസ്താവിച്ചത്. ഒന്നാം പ്രതി ജയചന്ദ്രന്‍, കാരി സതീഷ്, സുള്‍ഫിക്കര്‍, സബീര്‍, സത്താര്‍, ആറാം പ്രതി ജെ. സതീഷ് കുമാര്‍, ഏഴാം പ്രതി ആര്‍. രാജീവ് കുമാര്‍, എട്ടാം പ്രതി ഷിനോ പോള്‍, ഒന്‍പതാം പ്രതി ഫൈസല്‍ എന്നിവര്‍ക്ക് കൊലപാതകത്തില്‍ പങ്കുണ്ടെന്നാണ് കണ്ടെത്തിയത്.
അതേസമയം, പോള്‍ വധക്കേസിനൊപ്പം പരിഗണിച്ച ക്വട്ടേഷന്‍ കേസില്‍ 14 പ്രതികള്‍ കുറ്റക്കാരെന്ന് സിബിഐ കോടതി വിധിച്ചു . പോള്‍ ജോര്‍ജ് വധക്കേസിലെ ഒന്നാം പ്രതി ജയചന്ദ്രനടക്കമുളളവരെയാണ് കുറ്റക്കാരെന്ന് കോടതി കണ്ടെത്തിയത്. ജയചന്ദ്രന്റെ സംഘം ക്വട്ടേഷന്‍ ഏറ്റെടുത്ത് ആക്രമണത്തിന് പോകുംവഴിയാണ് പോള്‍ കൊല്ലപ്പെട്ടത്. ഷമീര്‍ എന്നയാളെ ആക്രമിക്കാന്‍ ആലപ്പുഴ സ്വദേശി അബിയാണ് ജയചന്ദ്രന് ക്വട്ടേഷന്‍ നല്‍കിയത്.
ക്വട്ടേഷന്‍ കേസും പോള്‍ വധവും രണ്ടു കേസുകളായി അന്വേഷിച്ച് വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും കോടതി ഇവ ഒറ്റക്കേസായി പരിഗണിച്ച് വിചാരണ നടത്തുകയായിരുന്നു. അതേസമയം, വീട്ടില്‍ അച്ഛനന്മമാര്‍ തനിച്ചായതിനാല്‍ തന്നെ വെറുതെ വിടണമെന്ന് ഒന്നാം പ്രതി ജയചന്ദ്രന്‍ കോടതിയില്‍ അപേക്ഷ നല്‍കി. അച്ഛനും അമ്മയ്ക്കും ഏക ആശ്രയം താനാണെന്ന് ജയചന്ദ്രന്‍ കോടതിയെ അറിയിച്ചു. അമ്മ അര്‍ബുദരോഗിയായ അമ്മയടങ്ങുന്നതാണ് തന്റെ കുടുംബമെന്നും വെറുതെ വിടണമെന്നും കാരി സതീഷ് കോടതിയില്‍ പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























