കേരളത്തെ ഞെട്ടിച്ച പോള്‍ മുത്തൂറ്റ് വധം: പോളിനെ കൊലപ്പെടുത്തിയത് ഇങ്ങനെ

യുവവ്യവസായി പോള്‍ എം.ജോര്‍ജ് കൊല്ലപ്പെട്ട വാര്‍ത്ത ആറ് വര്‍ഷം മുമ്പ് കേരളം ഞെട്ടലോടെയാണ് കേള്‍ക്കാനിടയായത്. അപ്രതീക്ഷിതമായിരുന്നു പോളിന്റെ കൊലപതകം. പോളിനെ കൊലപ്പെടുത്തിയ കഥ ഇങ്ങനെ. 2009 ആഗസ്ത് 21ന് ആലപ്പുഴയ്ക്ക് പോകുംവഴി, ബൈക്കപകടവുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ പ്രതികള്‍ പോള്‍ എം.ജോര്‍ജിനെ കുത്തി കൊലപ്പെടുത്തിയെന്നാണ് കേസ്.
മണ്ണഞ്ചേരിയിലെ കുരങ്ങ് നസീര്‍ എന്ന ഗുണ്ടയെ വകവരുത്താന്‍ പോയ ജയചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം സഞ്ചരിച്ച ബൈക്കിലാണ് പോള്‍ മുത്തൂറ്റിന്റെ ഫോര്‍ഡ് എന്‍ഡവര്‍ ഇടിച്ചത്. ഇതുമായി ബന്ധപ്പെട്ട തര്‍ക്കത്തിനൊടുവില്‍ കാരി സതീഷും സംഘവും പോള്‍ ജോര്‍ജിനെ കൊലപ്പെടുത്തിയെന്നാണ് സി.ബി.ഐ. കേസ്. രണ്ടു കേസുകളായി അന്വേഷിച്ച് സി.ബി.ഐ വെവ്വേറെ കുറ്റപത്രം സമര്‍പ്പിച്ചെങ്കിലും, കോടതി ഇവ ഒറ്റക്കേസായി പരിഗണിച്ച് വിചാരണ നടത്തുകയായിരുന്നു.
നെടുമുടി പോലീസെടുത്ത കേസില്‍ 25 പ്രതികളുണ്ടായിരുന്നു. കുത്തേറ്റ പോള്‍ ജോര്‍ജിനെ വഴിയിലുപേക്ഷിച്ച് കടന്ന കുപ്രസിദ്ധ ഗുണ്ടകളായ ഓം പ്രകാശും പുത്തന്‍പാലം രാജേഷും പ്രതികളായിരുന്നു. എന്നാല്‍ സി.ബി.ഐ. ഇവരെ മാപ്പ് സാക്ഷികളാക്കി. കൊലപാതകം കണ്ടില്ലെന്നും പോളിനെ കുത്തിയവരെ അറിയില്ലെന്നുമാണ് രണ്ടുപേരും കോടതിയില്‍ നല്‍കിയ മൊഴി. 2012 നവംബര്‍ പത്തൊന്‍പതിന് ആരംഭിച്ച വിചാരണയില്‍, പോള്‍ ജോര്‍ജിന്റെ െ്രെഡവര്‍ ഷിബു തോമസ് അടക്കം 123 സാക്ഷികളുടെ മൊഴി കോടതി രേഖപ്പെടുത്തിയിരുന്നു.
പോളിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് മനു, കാരി സതീശ് അടക്കമുള്ളവരെ തിരിച്ചറിഞ്ഞിരുന്നു. ഏറെ വിവാദമായ \'എസ്\' കത്തിയും കോടതിയുടെ പരിഗണനയ്ക്ക് വന്നു. പോലീസ് ആദ്യം കണ്ടെടുത്ത \'എസ്\' ആകൃതിയുള്ള കത്തിയല്ല കൊലയ്ക്ക് ഉപയോഗിച്ചതെന്ന് കണ്ടെത്തിയ സി.ബി.ഐ., കൊലയ്ക്കുപയോഗിച്ച യഥാര്‍ഥ കത്തിയും കോടതിയില്‍ ഹാജരാക്കി. കാരി സതീശ് തെറ്റിദ്ധരിപ്പിച്ചതു കൊണ്ടാണ് \'എസ്\' കത്തി കണ്ടെടുത്തതെന്ന് അന്വേഷണ ഉദ്യോഗസ്ഥനായ ഡിവൈ.എസ്.പി. കെ.എം.ടോണി മൊഴിനല്‍കിയത് നേരത്തെ വിവാദമായിരുന്നു.
പോളിന്റെ കൊലപാതകം:
2009 ആഗസ്ത് 22. രാത്രി പന്ത്രണ്ടര. ആലപ്പുഴ ചങ്ങനാശ്ശേരി റോഡില്‍ പൊങ്ങ ജ്യോതി ജംഗ്ഷന്‍. വിജനമായ റോഡ്. മുത്തൂറ്റ് എം. ഗ്രൂപ്പ് സ്ഥാപനങ്ങളുടെ ചെയര്‍മാന്‍ എം.ജി ജോര്‍ജിന്റെ മകന്‍ പോള്‍ എം. ജോര്‍ജ് (30) നടുറോഡില്‍ ക്വട്ടേഷന്‍ സംഘത്തിന്റെ കുത്തേറ്റ് മരിക്കുന്നു. കൂട്ടുകാരന്‍ മനുവിനൊപ്പം കുട്ടനാട്ടിലെ ചമ്പക്കുളത്തുള്ള ഗസ്റ്റ് ഹൗസിലേക്കുള്ള യാത്രാമദ്ധ്യേയാണ് പോളിനെത്തേടി ക്വട്ടേഷന്‍ സംഘമെത്തിയത്.
സംഭവബഹുലമായ കേസന്വേഷണത്തിന്റെ തുടക്കമായിരുന്നു അത്. ആകെയുള്ള സാക്ഷി പോളിനൊപ്പം കാറിലുണ്ടായിരുന്ന പേട്ട മൂന്നാമനയ്ക്കല്‍ രാമന്‍വിളാകം വീട്ടില്‍ പ്രവീണ്‍ എന്ന മനു. പുറകിലത്തെ കാറില്‍ വന്ന പോളിന്റെ െ്രെഡവര്‍ ഷിബു കണ്ടത് രക്തത്തില്‍ കുളിച്ച് കിടക്കുന്ന മുതലാളിയെ ആണ്. പോളിനൊപ്പം കാറില്‍ ഗുണ്ടാനേതാക്കളായ ഓംപ്രകാശും പുത്തന്‍പാലം രാജേഷും ഉണ്ടായിരുന്നെന്ന ആരോപണം ദുരൂഹമായി തുടരുന്നു. ഇരുവരെയും ആദ്യം പ്രതി ചേര്‍ത്തിരുന്നെങ്കിലും പിന്നീട് സി.ബി.ഐ ഇവരെ മാപ്പുസാക്ഷികളാക്കി.
കേസ് ആദ്യം അന്വേഷിച്ച പോലീസ് കണ്ടെത്തിയത് ക്വട്ടേഷന്‍ സംഘമാണ് വധത്തിന് പിന്നിലെന്ന് മാത്രമാണ്. പിന്നീട് കേസന്വേഷിച്ച സി.ബി.ഐയുടെ ഭാഷ്യം ഇങ്ങനെ: ഗുണ്ടയായ കാരി സതീഷും സംഘവും സഞ്ചരിച്ചിരുന്ന വാഹനം പോളിന്റെ വാഹനവുമായി ഉരസി സംഘര്‍ഷമുണ്ടായതിനിടയിലാണ് പോള്‍ കുത്തേറ്റ് കൊല്ലപ്പെട്ടത്.
ഗുണ്ടാത്തലവന്‍ കാരി സതീഷ് അടക്കം പത്തൊമ്പത് പേരാണ് പ്രതികള്‍. കേരള പോലീസ് ആദ്യം തയ്യാറാക്കിയ കുറ്റപത്രത്തില്‍ 25 പേരെ പ്രതിചേര്‍ത്തിരുന്നു. എന്നാല്‍ 2010 ജനവരി 29ന് ഹൈക്കോടതി ഉത്തരവിനെ തുടര്‍ന്ന് സി.ബി.ഐ അന്വേഷണം എറ്റെടുത്ത ശേഷം 14 പേരെ പ്രതിയാക്കി കുറ്റപത്രം സമര്‍പ്പിച്ചു. വിശദാന്വേഷണത്തിനിടെ അഞ്ചുപേരും കൂടി പ്രതികളായി.
പോലീസ് പ്രതിയാക്കിയ ചിലര്‍ ഉള്‍പ്പെടെ 15 പേരെ സി.ബി.ഐ മാപ്പുസാക്ഷികളാക്കി. 241 പേര്‍ അടങ്ങുന്ന സാക്ഷിപ്പട്ടികയും 155 രേഖകളും അന്വേഷണ സംഘം കോടതിയില്‍ ഹാജരാക്കി. കാരി സതീശന്റെ ചങ്ങനാശ്ശേരിയിലെ വീട്ടില്‍നിന്ന് \'എസ്\' കത്തി പോലീസ് കണ്ടെടുത്തത് ഉള്‍പ്പടെ പലകാര്യങ്ങളും ഇപ്പോഴും അതീവദുരൂഹതയായി തുടരുന്നു. സതീശന്റെ വീട്ടില്‍ കത്തി പോലീസ് കൊണ്ടുവെച്ചതാണെന്ന ആരോപണം ഉയര്‍ന്നു. ഇത് ശരിവെക്കുന്ന രീതിയിലുള്ള ദൃശ്യങ്ങള്‍ ടി.വി ചാനല്‍ പുറത്തുവിട്ടു. പോലീസിന്റെ ആവശ്യപ്രകാരം കത്തി പണിത് കൊടുത്തതാണെന്ന് ആലപ്പുഴ ചാത്തനാട് സ്വദേശിയായ കൊല്ലപ്പണിക്കാരന്‍ ഒരു ചാനലില്‍ വെളിപ്പെടുത്തിയതും വിവാദമായി. രാഷ്ട്രീയപാര്‍ട്ടികള്‍ സംഭവം ഏറ്റുപിടിച്ചു.
ഇതിനിടെ കൊല്ലപ്പണിക്കാരനെ രണ്ടുദിവസം കാണാതാവുകയും ചെയ്തു. രണ്ട് ദിവസത്തിനുശേഷം പ്രത്യക്ഷപ്പെട്ട ഇയാള്‍ മൊഴി മാറ്റിപ്പറഞ്ഞു. കത്തി പണിയാന്‍ ഓര്‍ഡര്‍ തന്നത് പോലീസ് അല്ലെന്നും മുന്‍ പരിചയമില്ലാത്ത ഒരാളാണെന്നുമായിരുന്നു പുതിയ വെളിപ്പെടുത്തല്‍. പോലീസും ചില സിപിഎം നേതാക്കളും സമ്മര്‍ദം ചെലുത്തി മൊഴി മാറ്റിപ്പറയിച്ചതായി ഇതോടെ ആക്ഷേപം ഉയര്‍ന്നു.
കേസ് അന്വേഷണ വിവരം വെളിപ്പെടുത്തിയ ഐ.ജി വിന്‍സന്‍ എം. പോളാണ് പോള്‍ ജോര്‍ജിനെ കൊലപ്പെടുത്താന്‍ \'എസ്\' ആകൃതിയിലുള്ള കത്തിയാണ് മുഖ്യപ്രതി കാരി സതീശന്‍ ഉപയോഗിച്ചതെന്ന് ആദ്യം പറഞ്ഞത്. കത്തി കണ്ടെടുക്കുന്നതിന് മുമ്പ് ആകൃതി എങ്ങിനെ വ്യക്തമായി എന്ന് അന്നുതന്നെ ചോദ്യം ഉയര്‍ന്നിരുന്നു. പിന്നീട് കേസ് അന്വേഷിക്കുന്ന സി.ബി.ഐ സംഘം രണ്ട് കത്തികള്‍ കോടതിയില്‍ ഹാജരാക്കിയതോടെ കേരള പോലീസിന്റെ വിശ്വാസ്യതയും ചോദ്യം ചെയ്യപ്പെട്ടു. പോള്‍ വധത്തിന് പിന്നിലെ ദുരൂഹത നിലനില്‍ക്കുന്നത് പോലെ \'എസ്\' കത്തി എവിടെ നിന്ന് പൊന്തിയെന്ന കാര്യവും ദുരൂഹമായി തുടരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























