കൊച്ചി കടവന്ത്രയില്‍ അമ്മയും രണ്ടു മക്കളും മരിച്ച നിലയില്‍..... കഴുത്തിന് മുറിവേറ്റ നിലയില്‍ ഭര്‍ത്താവ് ഗുരുതരാവസ്ഥയില്‍ ആശുപത്രിയില്‍

കൊച്ചി കടവന്ത്രയില്‍ വീട്ടില്‍ അമ്മയെയും രണ്ടു മക്കളെയും മരിച്ച നിലയില്‍ കണ്ടെത്തി. കൊച്ചുകടവന്ത്രയില്‍ താമസിക്കുന്ന നാരായണന്‍ എന്നയാളാണ് ഭാര്യ ജയമോള്‍, മക്കളായ ലക്ഷ്മികാന്ത്, അശ്വന്ത് നാരായണന്‍ എന്നിവരെ കൊലപ്പെടുത്തി ആത്മഹത്യയ്ക്ക് ശ്രമിച്ചത്. ഇയാളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ശനിയാഴ്ച രാവിലെയായിരുന്നു ദാരുണമായ സംഭവം.
വിവരമറിഞ്ഞ് നാട്ടുകാര്‍ വീട്ടിലെത്തി എല്ലാവരെയും ആശുപത്രിയില്‍ എത്തിച്ചെങ്കിലും അമ്മയും മക്കളും മരിച്ചിരുന്നു. മൂവരെയും വിഷം നല്‍കി കൊലപ്പെടുത്തിയ ശേഷം ഗൃഹനാഥന്‍ കഴുത്ത് മുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ചെന്നാണ് പോലീസിന്റെ പ്രാഥമിക കണ്ടെത്തല്‍.
അതേസമയം, കൊലപാതകത്തിന്റെ കാരണം എന്താണെന്ന് വ്യക്തമല്ല. ഹോള്‍സെയിലായി പൂക്കള്‍ വില്‍പ്പന നടത്തിയിരുന്നയാളാണ് നാരായണനെന്ന് നാട്ടുകാര്‍ . ഇയാള്‍ക്ക് സാമ്പത്തിക ബാധ്യതയുണ്ടായിരുന്നതായും വിവരങ്ങളുണ്ട്.
കഴിഞ്ഞദിവസം രാത്രി സുഹൃത്തുക്കള്‍ക്കും മറ്റും നാരായണന്‍ പുതുവത്സരദിനാശംസകള്‍ നേര്‍ന്ന് മെസേജ് അയച്ചതിനു പിന്നാലെ 'സോറി' എന്നും സന്ദേശമയച്ചതായും നാട്ടുകാര്‍ പറഞ്ഞു.. പോലിസെത്തി വീട് സീല്‍ ചെയ്തു.
https://www.facebook.com/Malayalivartha
























