പോയ വര്‍ഷം പെയ്തത് അറുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴ; രേഖപ്പെടുത്തിയത് ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുലാമഴയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ്; ഏറ്റവും കൂടുതല്‍ മഴ കിട്ടിയത് പത്തനംതിട്ടയിലും കോട്ടയത്തും

അറുപത് വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന മഴയാണ് പോയ വര്‍ഷം കേരളത്തില്‍ ലഭിച്ചത്. ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന തുലാമഴയാണ് സംസ്ഥാനത്ത് രേഖപ്പെടുത്തിയതെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്കുകള്‍ പറയുന്നു.
കോട്ടയം, പത്തനംതിട്ട എന്നീ ജില്ലകളിലാണ് ഏറ്റവും കൂടുതല്‍ മഴ ലഭിച്ചത്. 3610 മില്ലിമീറ്റര്‍ മഴയാണ് കേരളത്തില്‍ പെയ്തിറങ്ങിയത്. അറുപത് വര്‍ഷത്തിലെ ഏറ്റവും ഉയര്‍ന്ന കണക്കാണിത്. 120 വര്‍ഷത്തിനിടയില്‍ ലഭിക്കുന്ന ആറാമത്തെ ഉയര്‍ന്ന മഴയാണിതെന്നും റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നു.
ജനുവരി, ഫെബ്രുവരി മാസത്തില്‍ 114 മില്ലീമീറ്റര്‍ മഴ കിട്ടി. മാര്‍ച്ച് മുതല്‍ മേയ് മാസം വരെ വേനല്‍ മഴയും സാധാരണയില്‍ കൂടുതല്‍ ലഭിച്ചെന്നാണ് കണക്ക്. 750.7 മില്ലിമീറ്റര്‍. തെക്ക് പടിഞ്ഞാറന്‍ കാലവര്‍ഷം ജൂണ്‍ മുതല്‍ സെപ്റ്റംബര്‍ വരെയാണ്. ഈ കാലയളവില്‍ 1718 മില്ലിമീറ്റര്‍ വരെ മഴ ലഭിച്ചു.
ഇടവപ്പാതിക്ക് പിന്നാലെ തുലാവര്‍ഷവുമെത്തി. 1026 മില്ലി മീറ്റര്‍ മഴയാണ് ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെ പെയ്തത്. ഇത് അസാധാരണമായ രീതിയില്‍ ഉയര്‍ന്ന തുലാവര്‍ഷവുമായിരുന്നു.
കേരളത്തിന്റെ ചരിത്രത്തില്‍രേഖപ്പെടുത്തിയതില്‍ ഏറ്റവും ഉയര്‍ന്ന തുലാമഴ കൂടിയാണിത്. 2021 ല്‍ പത്തനംതിട്ട, കോട്ടയം ജില്ലകളിലാണ് ഏറ്റവും ഉയര്‍ന്ന മഴ കിട്ടിയതെന്നും കാലാവസ്ഥാവകുപ്പിന്റെ കണക്കുകള്‍ പറയുന്നു. പത്തനംതിട്ടയില്‍ ലഭിക്കേണ്ടതിനെക്കാള്‍ 80 ശതമാനവും കോട്ടയത്ത് 60ശതമാനവും മഴ കൂടുതല്‍ ലഭിച്ചു.
തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം കോഴിക്കോട് ജില്ലകളിലും കനത്തമഴ കിട്ടി. പാലക്കാട് ജില്ലയിലും മഴ സര്‍വകാല റെക്കോഡ് തിരുത്തി. കേരളത്തിലെ ഈ കാലാവസ്ഥാ മാറ്റത്തില്‍ വിദഗ്ധര്‍ ആശങ്ക അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha
























