ഭയമുണ്ടേൽ പറഞ്ഞാൽ മതി...ആ പണി ഞങ്ങള്‍ ചെയ്‌തു തരാം, പക്ഷെ അത്യാവശ്യം കേടുപാടുകളുണ്ടാകും അത് ഏറ്റെടുക്കണം, ബിജെപി നേതാവിന്റെ കൊലയാളികളെ പിടിക്കാന്‍ വൈകുന്നതില്‍ പൊലീസിനെ കടന്നാക്രമിച്ച് എം.ടി രമേശ്, അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് തട്ടിൽ കെ.സുരേന്ദ്രൻ

ആലപ്പുഴയിൽ ബിജെപി നേതാവ് രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലയാളികളെ പിടികൂടാൻ വൈകുന്നതിൽ പൊലീസിനെ വിമര്‍ശിച്ച് ബിജെപി സംസ്ഥാന വൈസ് പ്രസിഡന്റ് എം.ടി രമേശ്.'പോപ്പുലര്‍ ഫ്രണ്ട് പ്രവര്‍ത്തകരെ തൊടാന്‍ ഭയമാണെങ്കില്‍, അറസ്‌റ്റ് ചെയ്യാന്‍ ഭയമാണെങ്കില്‍ പറഞ്ഞാല്‍ മതി ആ പണി വൃത്തിയായി ഞങ്ങള്‍ ചെയ്‌തു തരാം, പക്ഷെ അത്യാവശ്യം കേടുപാടുകളുണ്ടാകും അത് നിങ്ങള്‍ ഏറ്റെടുക്കണം. എന്നാണ്' എം.ടി രമേശ് പറഞ്ഞത്.
എസ്ഡിപിഐ, പോപ്പുലര്‍ഫ്രണ്ട് പ്രവര്‍ത്തകരുടെ ആക്രമണം പ്രതീക്ഷിച്ചാണ് ബിജെപി പ്രവര്‍ത്തകര്‍ ഏത് നിമിഷവും പാര്‍ട്ടിയില്‍ പ്രവര്‍ത്തിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തിരുന്നു. രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലയാളികളെ പിടിക്കാന്‍ വൈകുന്നതില്‍ പ്രതിഷേധിച്ച് ആലപ്പുഴ എസ്.പി ഓഫീസിലേക്ക് ബിജെപി നടത്തിയ പ്രതിഷേധ മാര്‍ച്ചിലായിരുന്നു എം.ടി രമേശ് പൊലീസിനെ വിമര്‍ശിച്ച് പ്രസംഗം നടത്തിയത്.
അതേസമയം,അന്വേഷണം കേന്ദ്ര ഏജന്‍സിയെ ഏല്‍പ്പിക്കണമെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രനും നേരത്തെ ആവശ്യപ്പെട്ടിരുന്നു. ഇന്ന് പെരുമ്പാവൂരില്‍ നിന്നും രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലയില്‍ നേരിട്ട് പങ്കുളള 12 പേരില്‍ രണ്ടുപേരെ പൊലീസ് കസ്‌റ്റഡിയിലെടുത്തിട്ടുണ്ട്.
https://www.facebook.com/Malayalivartha
























