പുതുവര്‍ഷം ആഘോഷിക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്; പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ വന്‍തിരക്ക്; കഴിഞ്ഞ 10 ദിവസത്തിനകം മൂന്നാറിലെത്തിയത് ഒന്നര ലക്ഷത്തിലധികം സഞ്ചാരികള്‍

പുതുവര്‍ഷം ആഘോഷമാക്കാന്‍ മൂന്നാറിലേക്ക് സഞ്ചാരികളുടെ ഒഴുക്ക്. വിനോദ സഞ്ചാരികളുടെ എണ്ണം കൂടിയതോടെ തിരക്ക് നിയന്ത്രിക്കാന്‍ പൊലീസ് പാടുപെടുകയാണ്.
മൂന്നാറിലെ പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊക്കെ ഒരേസമയം വന്‍തിരക്ക് അനുഭവപ്പെട്ടതോടെയാണ് ആവശ്യത്തിന് സേനാംഗങ്ങളില്ലാതെ പൊലീസ് വലയുന്നത്. മൂന്നാറിലേക്ക് എത്തുന്ന എല്ലാവഴികളിലും ഒരുപോലെ തിരക്ക് കൂടി. ഒരാഴ്ചയായി അനുഭവപ്പെടുന്ന തിരക്ക് നിയന്ത്രിക്കാന്‍ ട്രാഫിക് പൊലീസ് പരിശ്രമിക്കുന്നുണ്ടെങ്കിലും പൊലീസ് ഉദ്യോഗസ്ഥരുടെ കുറവ് വലിയ പ്രതിസന്ധിയാണുണ്ടാക്കുന്നത്.
രാജമലയുടെ കവാടമായ അഞ്ചാം മൈലില്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്.
അതേസമയം കഴിഞ്ഞ 10 ദിവസത്തിനകം ഒന്നര ലക്ഷത്തിലധികം പേര്‍ മൂന്നാറിലെത്തിയെന്നാണ് കണക്ക്. രണ്ടു വര്‍ഷത്തിന് ശേഷമാണ് മൂന്നാറും പരിസര പ്രദേശങ്ങളും സഞ്ചാരികളുടെ സാന്നിധ്യം കൊണ്ട് സജീവമായത്.
കൊവിഡ് മഹാമാരിയും തുടര്‍ച്ചയായ പ്രളയങ്ങളും തകര്‍ത്തെറിഞ്ഞ മൂന്നാറിലെ വിനോദസഞ്ചാര മേഖലയ്ക്ക് പുതുവര്‍ഷം നല്‍കുന്നത് വലിയ പ്രതീക്ഷയാണ്. ഡിസംബര്‍ ആദ്യവാരം ആരംഭിച്ച സന്ദര്‍ശകരുടെ തിരക്ക് ക്രിസ്മസ് ദിവസം മുതല്‍ പുതുവര്‍ഷം വരെ കൂടുകയായിരുന്നു.
ഇത്തവണ കൂടുതല്‍ സഞ്ചാരികള്‍ എത്തുമെന്ന പ്രതീക്ഷയില്‍ മികച്ച തയാറെടുപ്പുകളാണ് വിനോദസഞ്ചാര - വനം വകുപ്പുകളും ഹൈഡല്‍ ടൂറിസം വകുപ്പും മൂന്നാറില്‍ നടത്തിയിരിക്കുന്നത്. മൂന്നാറിലെ പ്രധാന ആകര്‍ഷണമായ വരയാടുകളുടെ വിഹാരകേന്ദ്രമായ രാജമലയില്‍ വനംവകുപ്പും ഒരുക്കം പൂര്‍ത്തിയാക്കിയിട്ടുണ്ട്.
രാജമലയുടെ കവാടമായ അഞ്ചാം മൈലില്‍ വിനോദസഞ്ചാരികളുടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യുന്നതിനുള്ള സൗകര്യം വര്‍ധിപ്പിച്ചിട്ടുണ്ട്. ഇത്തവണ കൂടുതല്‍പേര്‍ എത്തുമെന്ന പ്രതീക്ഷയില്‍ മികച്ച തയാറെടുപ്പുകളാണ് വിനോദസഞ്ചാര - വനം വകുപ്പുകളും ഹൈഡല്‍ ടൂറിസം വകുപ്പും മൂന്നാറില്‍ നടത്തിയത്. മൂന്നാറിലെ പ്രധാന ആകര്‍ഷണമായ വരയാടുകളുടെ വിഹാരകേന്ദ്രമായ രാജമലയില്‍ വനംവകുപ്പും ഒരുക്കം പൂര്‍ത്തിയാക്കി.
https://www.facebook.com/Malayalivartha
























