Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

കേരളത്തില്‍ ഓണഅവധിയില്‍ ഒരു ദേശീയ പണിമുടക്ക്; ആഘോഷ ലഹരിയില്‍ മലയാളികള്‍; വാഹനങ്ങളില്ല; കട കമ്പോളങ്ങള്‍ അടഞ്ഞു തന്നെ

02 SEPTEMBER 2015 09:12 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

മലയാളികുടെ മറ്റൊരു അപ്രതീക്ഷിത ഓണാഘോഷം. കഴിഞ്ഞ ഞായറാഴ്ച വരെയായിരുന്നു മലയാളികളുടെ ഓണാവധി. ഓണം വാരോഘോഷത്തിന്റെ സമാപനത്തിന്റെ ഭാഗമായി തിങ്കള്‍ ഉച്ചയ്ക്ക് ശേഷം നഗരങ്ങളില്‍ അവധിയായിരുന്നു. അതായത് ആകെ പ്രവര്‍ത്തി ദിവസം ചൊവ്വാഴ്ച മാത്രം. ബുധന്‍ പണിമുടക്ക് ആയതിനാല്‍ ദൂരെയുള്ളവര്‍ പണിമുടക്ക് മുന്നില്‍ കണ്ട് ചൊവ്വ ലീവെടുത്തിരുന്നു. ചുരുക്കി പറഞ്ഞാല്‍ ഒരു നീണ്ട ഓണാവധി. ആ അവധിയുടെ ആഘോഷത്തിലാണ് എവിടേയും. ചിക്കനും അല്‍പം സ്‌മോളും വാങ്ങിച്ച് നേരത്തെ ഹര്‍ത്താലിനെ വരവേറ്റു. പലരും ടിവിക്ക് മുന്നിലാണ്. ഒരു ഹര്‍ത്താലിന്റെ പ്രതീതിയിലാണ് കേരളം.
തൊഴില്‍ നിയമ ഭേദഗതികള്‍ക്കും പ്രതിരോധം, ഇന്‍ഷുറന്‍സ്, റയില്‍വേ തുടങ്ങിയ മേഖലകളിലെ വിദേശ മുതല്‍മുടക്കിനും മറ്റുമെതിരെ 10 തൊഴിലാളി യൂണിയനുകള്‍ നേതൃത്വം നല്‍കുന്നതാണ് 24 മണിക്കൂര്‍ അഖിലേന്ത്യാ പൊതു പണിമുടക്ക്. ഇന്നു രാത്രി പന്ത്രണ്ടു വരെയാണ് പണിമുടക്ക്.
സര്‍ക്കാര്‍ ജീവനക്കാരുടെയും ബാങ്ക്, ഇന്‍ഷുറന്‍സ്, തപാല്‍, ബിഎസ്എന്‍എല്‍ ജീവനക്കാരുടെയും സംഘടനകളും പണിമുടക്കില്‍ പങ്കെടുക്കുന്നുണ്ട്. പണിമുടക്കിനു ഡയസ്‌നോണ്‍ ബാധകമാക്കിയ സംസ്ഥാന സര്‍ക്കാര്‍, സമരത്തില്‍ പങ്കെടുക്കാത്ത ജീവനക്കാര്‍ക്കു സംരക്ഷണം നല്‍കാന്‍ കലക്ടര്‍മാരും വകുപ്പു തലവന്മാരും നടപടി സ്വീകരിക്കണമെന്നും നിര്‍ദേശിച്ചു. സമരത്തില്‍ പങ്കെടുക്കുന്നവരുടെ ഈ ദിവസത്തെ വേതനം ഒക്ടോബര്‍ ശമ്പളത്തില്‍ നിന്നു തടഞ്ഞുവയ്ക്കും. മുന്‍കൂര്‍ അനുമതിയില്ലാതെ ജോലിക്കു ഹാജരാകാതിരിക്കുന്ന താല്‍ക്കാലിക ജീവനക്കാരെ പിരിച്ചു വിടാനും നിര്‍ദേശമുണ്ട്.
പണിമുടക്കില്‍നിന്നു പിന്‍മാറിയതായി ഭാരതീയ മസ്ദൂര്‍ സംഘിന്റെ ദേശീയ നേതൃത്വം വ്യക്തമാക്കിയെങ്കിലും ചില സംസ്ഥാന ഘടകങ്ങള്‍ അതിനോടു യോജിക്കുന്നില്ലെന്നാണു സൂചന. 24 മണിക്കൂര്‍ നീളുന്ന പണിമുടക്കിന് ഐഎന്‍ടിയുസി, എഐടിയുസി, എച്ച്എംഎസ്, സിഐടിയു, എഐയുടിയുസി, ടിയുസിസി, എസ്ഇഡബഌുഎ, എഐസിസിടിയു, യുടിയുസി, എല്‍പിഎഫ് എന്നിവയാണു നേതൃത്വം നല്‍കുന്നത്. റയില്‍വേ യൂണിയനുകളൊന്നും പണിമുടക്കില്‍ പങ്കെടുക്കുന്നില്ലെന്ന് നേതാക്കള്‍ വ്യക്തമാക്കി.
എല്ലാ തൊഴിലാളികളുടെയും മിനിമം കൂലി പ്രതിമാസം 15,000 രൂപയാക്കുക, വിലക്കയറ്റം തടയുക, പൊതുമേഖലയെ സംരക്ഷിക്കുക, അസംഘടിത മേഖലയിലെ തൊഴിലാളികള്‍ക്കു സാമൂഹിക സുരക്ഷാ പദ്ധതി നടപ്പാക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചാണു പണിമുടക്ക്. പണിമുടക്ക് ഒഴിവാക്കാന്‍ കേന്ദ്ര മന്ത്രിമാരുടെ സംഘം യൂണിയന്‍ നേതാക്കളുമായി ചര്‍ച്ച നടത്തിയെങ്കിലും ഫലമുണ്ടായില്ല. യൂണിയനുകള്‍ ഉന്നയിച്ച 12 ആവശ്യങ്ങളില്‍ പലതും സര്‍ക്കാര്‍ അംഗീകരിച്ചെന്നും നടപ്പാക്കാന്‍ ആറു മാസം സമയം നല്‍കണമെന്നും വ്യക്തമാക്കിയാണ് ബിഎംഎസ് പണിമുടക്കില്‍ നിന്നു പിന്‍മാറിയത്.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends