ജീവിതത്തിലെ തൊണ്ണൂറ് ശതമാനം സന്തോഷവും ദുരിതവും നമ്മുടെ ജീവിത പങ്കാളിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം; വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്ക് കിടിലൻ ടിപ്പുകളുമായി സാമന്ത

നടി സാമന്തയുടെയും നടന്‍ നാഗചൈതന്യയുടെയും വിവാഹമോചനം വളരെയധികം നടുക്കുന്ന വാർത്തയായിരുന്നു. ഇവർ പ്രണയിച്ചായിരുന്നു വിവാഹിതരായത്. എന്നാൽ ഇവരുടെ വിവാഹമോചന ആരാധകർക്ക് വലിയ ആഘാതമായി. വിവാഹം കഴിക്കാന്‍ പോകുന്നവര്‍ക്ക് കിടിലൻ ടിപ്പുകളുമായി എത്തിയിരിക്കുകയാണ് സാമന്ത ഇപ്പോൾ.
ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ എന്തൊക്കെ ശ്രദ്ധിക്കണം എന്നാണ് സാമന്ത മുന്നറിയിപ്പ് നല്‍കുന്നത്. ജീവിത പങ്കാളിയെ തെരഞ്ഞെടുക്കുമ്പോള്‍ ജീവിതത്തിലെ തൊണ്ണൂറ് ശതമാനം സന്തോഷവും ദുരിതവും നമ്മുടെ ജീവിത പങ്കാളിയെ ആശ്രയിച്ചിരിക്കുന്നതിനാല്‍ നമ്മുടെ പങ്കാളിയെ ശ്രദ്ധാപൂര്‍വം തെരഞ്ഞെടുക്കണം’ സാമന്ത കുറിച്ചു.
2022ല്‍ കൂടുതല്‍ റൊമാന്റിക് ആകുന്നത് പോലുള്ള കാര്യങ്ങളും ചെക്ക് ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. ‘ആളുകള്‍ക്ക് രണ്ടാമതൊരു അവസരം നല്‍കുന്നത് ശരിയാണെങ്കിലും ഒരാള്‍ക്ക് മൂന്നാമതൊരു അവസരം നല്‍കണം. ഇവ തീര്‍ച്ചയായും ജ്ഞാനത്തിന്റെ മുത്തുകളാണ്. ബന്ധങ്ങള്‍ക്ക് നമ്മുടെ ജീവിതത്തില്‍ ആഴത്തിലുള്ള സ്വാധീനം ചെലുത്താനാകും എന്ന് സാമന്ത പറഞ്ഞു.
നാഗ ചൈതന്യയുമായുള്ള സാമന്തയുടെ പ്രണയത്തിന്റെ തുടക്കം സിനിമാ സെറ്റുകളില്‍ നിന്നായിരുന്നു. നാഗചൈതന്യ യ്ക്കൊപ്പം യേ മായ ചേസാവെ എന്ന സിനിമ ചെയ്തുകൊണ്ടിരിക്കുമ്പോള്‍ മുതലാണ് ഇരുവരും പ്രണയത്തിലായത്. നാഗ ചൈതന്യ സിനിമയില്‍ എത്തിയ ശേഷം ചെയ്ത മൂന്നാമത്തെ സിനിമ കൂടിയായിരുന്നു യേ മായ ചേസാവെ.
https://www.facebook.com/Malayalivartha