Widgets Magazine
07
Apr / 2026
Tuesday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

EDITOR'S PICK


കതൈബ് ഹിസ്ബുള്ളയുടെ മുന്നറിയിപ്പ്.. ഊര്‍ജ്ജ കേന്ദ്രങ്ങളെ ലക്ഷ്യം വച്ച് തകർത്ത് എറിയുമെന്ന് ഭീഷണി..യുദ്ധ മുഖത്തേക്ക് ഒരു വിഭാഗം കൂടി എത്തുന്നു..ട്രംപിന്റെ അഗ്നികുണ്ഡത്തിൽ ഇറാൻ വീഴും..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


ഇറാന് നേരെ യുദ്ധപ്രഖ്യാപനവുമായി അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്... ചൊവ്വാഴ്ച രാത്രി എട്ടു മണിക്ക് ഇറാന്റെ ദഹനം..ട്രംപ് ലോകത്തെ ഞെട്ടിച്ചുകൊണ്ട് ആക്രമണ സമയം കൃത്യമായി പ്രഖ്യാപിച്ചത്..


വൻതോതിൽ വ്യാജതിരിച്ചറിയൽ കാർഡുകൾ നിർമ്മിക്കുന്നതായി ഇലക്ഷൻ കമ്മീഷന് സംശയം... പ്രിന്റിംഗ് സ്ഥാപനത്തിൽ പോലീസ് പരിശോധന നടത്തി... വ്യാജ പരാതിയിലാണ് പരിശോധന നടന്നതെന്ന് സിപിഎം ആരോപിച്ചു...

കുഴിവെട്ടിമൂടുക വേദനകൾ; കുതികൊൾക ശക്തിയിലേക്ക്‌ നമ്മൾ; സാമ്പത്തികമടക്കമുള്ള പ്രതിസന്ധികൾ ആർത്തിരമ്പുമ്പോഴും അശരണർക്ക്‌ തുണയാകുന്ന ഭരണനേതൃത്വം പകരുന്ന ആത്മവിശ്വാസവും ചെറുതല്ല; നവീനലോകത്ത്‌ പുതിയ ഇന്ത്യയും കേരളവുമെന്ന മുദ്രാവാക്യം സഫലമാക്കാൻ ഐക്യത്തിന്റെ പതാകവാഹകരാകുക നാമെന്ന് കോടിയേരി ബാലകൃഷ്ണൻ

01 JANUARY 2022 03:25 PM IST
മലയാളി വാര്‍ത്ത

മൂന്നു വർഷത്തോളമായി ലോകത്തെ അസ്വസ്ഥപ്പെടുത്തുന്ന കൊറോണ വൈറസ്‌ ഭീഷണി വേഗം ഒഴിഞ്ഞുപോകുമെന്ന്‌ കരുതുക വയ്യ. ഭൂഗോളത്തെ കീഴ്‌മേൽ മറിച്ച സ്ഥിതിയിൽ ചെറിയ മാറ്റം ദൃശ്യമായത്‌ ആശ്വാസകരമായിരുന്നു. ‘കുഴിവെട്ടിമൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്ക്‌ നമ്മളെന്ന് കോടിയേരി ബാലകൃഷ്ണൻ. അദ്ദേഹം ഫേസ്ബുക്കിൽ പങ്കു വച്ച കുറിപ്പിന്റെ പൂർണ്ണ രൂപം ഇങ്ങനെ;

കുതിച്ചും കിതച്ചും ഒഴുകുന്ന കാലം. അതിന്റെ കണക്ക്‌ പുസ്‌തകത്തിൽനിന്ന്‌ 2021ലെ അവസാന ദിവസവും അടർന്നുവീണു. 2022 ആഗതമായിരിക്കുന്നു. മൂന്നു വർഷത്തോളമായി ലോകത്തെ അസ്വസ്ഥപ്പെടുത്തുന്ന കൊറോണ വൈറസ്‌ ഭീഷണി വേഗം ഒഴിഞ്ഞുപോകുമെന്ന്‌ കരുതുകവയ്യ. ഭൂഗോളത്തെ കീഴ്‌മേൽ മറിച്ച സ്ഥിതിയിൽ ചെറിയ മാറ്റം ദൃശ്യമായത്‌ ആശ്വാസകരമായിരുന്നു.

എന്നാൽ, വകഭേദങ്ങൾ ഭീഷണിയുയർത്തുകയാണ്‌. അന്ധവിശ്വാസങ്ങൾക്കുപകരം ശാസ്‌ത്രം, വാക്സിൻ സാധ്യമാക്കി. അതിനെയും മൂലധനം ചൂഷണോപാധിയാക്കുകയായിരുന്നു. സാമ്രാജ്യത്വം വൻ കുഴപ്പത്തിലാണ്‌. ഉദാരവൽക്കരണം അഗാധ പ്രതിസന്ധി തീർത്തതിനാൽ ആഗോളവൽക്കരണ വാഗ്‌ദാനങ്ങളിൽ ജനകോടികൾക്ക്‌ വിശ്വാസമില്ലാതായി.

പാരിസ്ഥിതിക കടബാധ്യതയെന്ന്‌ നിരീക്ഷകർ വിളിച്ച പ്രകൃതി ചൂഷണം കാലാവസ്ഥാ വ്യതിയാനത്തിലടക്കം ദൃശ്യമാണ്‌. സമ്പന്ന‐ ദരിദ്ര വിടവ്‌ ഭയാനകമായി ഏറി. അട്ടിമറികളുടെയും പ്രതിവിപ്ലവങ്ങളുടെ കയറ്റുമതിയും മറ്റൊരു കെടുതി. അഫ്‌ഗാനിസ്ഥാൻ താലിബാന്റെ കൈയിലമർന്നു. പലസ്‌തീനുനേരെ ഇസ്രയേൽ കടന്നുകയറ്റം തുടരുകയാണ്‌. സിറിയയിലെയും ഇറാഖിലെയും അവസാനിക്കാത്ത സംഘർഷങ്ങൾ.

അതിനിടയിലാണ്‌ ലാറ്റിനമേരിക്കയിലെ തുടർച്ചയായ ഇടതുപക്ഷ മുന്നേറ്റങ്ങൾ ആവേശകരമാകുന്നത്‌. ബൊളീവിയ, പെറു, നിക്കരാഗ്വ, ഹോണ്ടുറാസ്‌, വെനസ്വേല, ചിലി എന്നീ രാജ്യങ്ങളിൽ ചെങ്കൊടി ഉയർന്നുപാറുന്നു. വർധിച്ചുവരുന്ന സംഘർഷങ്ങളും ആഭ്യന്തരകലഹങ്ങളും മതതീവ്രവാദം അടക്കമുള്ള വിഭജനത്തിന്റെ ആശയങ്ങളും പല മേഖലയെയും കണ്ണീരിലാഴ്‌ത്തുകയാണ്‌.

ദൈവത്തിന്റെ പിറകിലൊളിക്കുന്ന ഹിംസയുടെ തത്വശാസ്‌ത്രത്തെ ഫ്രാൻസിസ്‌ മാർപാപ്പപോലും തുറന്നുകാട്ടി. മതമില്ലായിരുന്നെങ്കിൽ നല്ലവർ നല്ലവരായും മോശപ്പെട്ടവർ മോശമായും ജീവിക്കും. പക്ഷേ, നല്ലവരെക്കൊണ്ടുപോലും മോശം കാര്യങ്ങൾ ചെയ്യിക്കാൻ മതം പ്രേരണയാകുന്നുവെന്നായിരുന്നു അദ്ദേഹത്തിന്റെ ക്രിസ്മസ് സന്ദേശം.

അനേകം മനുഷ്യർ മരണത്തിന്‌ കീഴടങ്ങിയ മഹാമാരിക്കാലത്തും കർഷകരുടെ അതിജീവന പോരാട്ടത്തിനുമുന്നിൽ മോദിക്ക്‌ മുട്ടുകുത്തേണ്ടിവന്നത്‌ പുതുവർഷപ്പിറവിയിൽ ഇന്ത്യയുടെ പ്രതീക്ഷകളിൽ പ്രധാനമാണ്‌. രാജ്യം കണ്ട ഏറ്റവും വലിയ പ്രതിലോമകാരിയായ മോദിയുടെ ജനവിരുദ്ധ ഭരണത്തിനെതിരെ തൊഴിലാളികളുടെയും പൊതുമേഖലാ ജീവനക്കാരുടെയും പ്രക്ഷോഭങ്ങൾ ആർത്തിരമ്പുമ്പോഴാണ് 2022ന്റെ തിരശ്ശീല ഉയരുന്നത്‌.

സാമ്പത്തികത്തകർച്ച കോവിഡ്‌ വ്യാപനത്തോടെ അതിരൂക്ഷമായി. കൂട്ടപ്പലായനം, ആത്മഹത്യ, വിലക്കയറ്റം, സ്വകാര്യവൽക്കരണം, വരുമാനത്തകർച്ച, തൊഴിലില്ലായ്‌മ തുടങ്ങി പ്രതിസന്ധികൾ അതിരൂക്ഷമായ സ്ഥിതി. കാർഷികമേഖല കോർപറേറ്റുകൾക്ക് തീറെഴുതുന്ന കരിനിയമങ്ങൾ പിൻവലിക്കാതെ പിന്നോട്ടില്ലെന്ന പ്രഖ്യാപനത്തോടെ കർഷകസമൂഹം സമരത്തിലുറച്ചു നിന്നു.

പാർലമെന്ററി ജനാധിപത്യത്തിന്റെ അടിസ്ഥാനം പ്രതിപക്ഷ ബഹുമാനവും കൂടിയാലോചനകളുമാണ്‌. അങ്ങനെയൊന്നുമില്ലാതെ കൂലി അടിമത്തത്തിലേക്ക്‌ നയിക്കുന്ന നിയമങ്ങൾ അടിച്ചേൽപ്പിക്കുകയാണ്‌ സംഘപരിവാർ ഭരണം. രാഷ്ട്രീയ‐സാമൂഹ്യ രംഗത്തും ഇതുതന്നെയാണ്‌ സ്ഥിതി. ബഹുസ്വരത, നാനാത്വത്തിൽ ഏകത്വം, വൈവിധ്യം തുടങ്ങിയ ഉറപ്പുകളെല്ലാം ആർഎസ്‌എസ്‌ അട്ടിമറിച്ചു.

ആൾക്കൂട്ട വധങ്ങളും ഗോപൂജയും അതിരുവിട്ടു. 2021 ക്രിസ്‌മസ്‌ ദിനം പല ഉത്തരേന്ത്യൻ നഗരങ്ങളെയും അക്ഷരാർഥത്തിൽ രക്തത്തിൽ കുളിപ്പിച്ച മട്ടായിരുന്നു. ഭീതിജനകമായ ഈ ദേശീയ പശ്‌ചാത്തലത്തിലാണ്‌ കേരളം മാതൃകയും സാന്ത്വനവുമാകുന്നത്‌. സംസ്ഥാന ചരിത്രത്തിലാദ്യമായി ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക്‌ തുടർഭരണം ഏൽപ്പിച്ചതിൽ ജനങ്ങൾ പൂർണ തൃപ്‌തരാണ്‌.

വികസനവും ജനക്ഷേമവും ഊന്നിയുള്ള പ്രവർത്തനങ്ങൾ പരക്കെ ശ്ലാഘിക്കപ്പെടുന്നു. മതനിരപേക്ഷ മൂല്യങ്ങൾ സംരക്ഷിക്കാൻ നടത്തുന്ന ജാഗ്രതയും എടുത്തുപറയേണ്ടതാണ്‌. വലതുപക്ഷ രാഷ്ട്രീയത്തിന്റെയും ചില മാധ്യമങ്ങളുടെയും വിനാശകരമായ സമീപനങ്ങൾക്കിടയിലാണ്‌ ഈ നേട്ടങ്ങൾ. സാമ്പത്തികമടക്കമുള്ള പ്രതിസന്ധികൾ ആർത്തിരമ്പുമ്പോഴും അശരണർക്ക്‌ തുണയാകുന്ന ഭരണനേതൃത്വം പകരുന്ന ആത്മവിശ്വാസവും ചെറുതല്ല.

നവീനലോകത്ത്‌ പുതിയ ഇന്ത്യയും കേരളവുമെന്ന മുദ്രാവാക്യം സഫലമാക്കാൻ ഐക്യത്തിന്റെ പതാകവാഹകരാകുക നാം. അപ്പോൾ ഉദിക്കുക പ്രതീക്ഷയുടെ പുതിയ പ്രഭാതങ്ങൾ. ഇടശേരി ‘പണിമുടക്കം’ കവിതയിലെഴുതിയപോലെ: ‘കുഴിവെട്ടിമൂടുക വേദനകൾ കുതികൊൾക ശക്തിയിലേക്ക്‌ നമ്മൾ'

 

 

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

പൂജാരി ക്ഷേത്രത്തിനുള്ളിലെ വിശ്രമ കേന്ദ്രത്തില്‍ മരിച്ച നിലയില്‍ കണ്ടെത്തി  (41 minutes ago)

യുഎസും ഇറാനും ഒരു ഭാഗിക കരാറില്‍ പോലും എത്തുന്നതിനുള്ള സാധ്യതയില്ലെന്ന് റിപ്പോര്‍ട്ട്  (48 minutes ago)

കാട്ടാക്കടയിലെ നവജാത ശിശുവിന്റെ മരണം കൊലപാതകം: ഭാര്യ ഗര്‍ഭിണിയാണെന്ന വിവരം താനും വീട്ടുകാരും അറിഞ്ഞിരുന്നില്ലെന്ന് ഭര്‍ത്താവ്  (57 minutes ago)

ഭൂമിയില്‍ നിന്ന് ഏറ്റവും അകലേക്ക് സഞ്ചരിച്ച മനുഷ്യര്‍ എന്ന റെക്കോര്‍ഡിട്ട് നാലംഗ സംഘം  (1 hour ago)

തിരുവനന്തപുരത്ത് മയക്കുമരുന്നുമായി യുവാവ് അറസ്റ്റില്‍  (1 hour ago)

ഏത് സാഹചര്യമുണ്ടായാലും ലുലു ജീവനക്കാരുടെ ശമ്പളം മുടങ്ങില്ലെന്ന് യൂസഫലി  (1 hour ago)

സ്വന്തം തിരഞ്ഞെടുപ്പ് പരിപാടിയില്‍നിന്ന് ആര്‍.ശ്രീലേഖ ഇറങ്ങിപ്പോയി? കള്ളവാര്‍ത്ത സൃഷ്ടിക്കുന്നത് ലജ്ജാകരമാണെന്നു ശ്രീലേഖ  (1 hour ago)

തൂത്തുക്കുടി സാത്താന്‍കുളത്തെ അച്ഛന്റെയും മകന്റെയും കസ്റ്റഡിക്കൊല; 9 പൊലീസുകാര്‍ക്ക് വധശിക്ഷ  (1 hour ago)

നടി സുഭാഷിണി ബാലസുബ്രഹ്മണ്യം മരിച്ച നിലയില്‍  (2 hours ago)

ശബരിമല യുവതി പ്രവേശന വിധിയില്‍ പുനപരിശോധന ഹര്‍ജികളെ അനുകൂലിക്കുന്നവരുടെ പട്ടികയിലേക്ക് മാറ്റണമെന്ന് കേരള സര്‍ക്കാര്‍  (2 hours ago)

പ്രചാരണ പരിപാടിക്കിടെയുള്ള ഇറങ്ങിപ്പോക്ക് നിഷേധിച്ച് വട്ടിയൂർക്കാവ് എൻഡിഎ സ്ഥാനാർത്ഥി ആർ ശ്രീലേഖ  (5 hours ago)

മസ്‌കത്തില്‍ നിന്ന് 15 വയസ്സുകാരിയെ കാണാതായി: പൊതുജനങ്ങളുടെ സഹായം തേടി പൊലീസ്  (6 hours ago)

സ്വകാര്യ മേഖലയിലെ തൊഴിൽ വിപണിയിൽ സ്വദേശികളുടെ സാന്നിധ്യം ശക്തമാക്കുന്നതിന്റെ ഭാഗമായി 69 അഡ്മിനിസ്ട്രേറ്റീവ് തസ്തികകളിൽ കൂടി സൗദി അറേബ്യ സമ്പൂർണ്ണ സ്വദേശിവത്കരണം ഏർപ്പെടുത്തി  (6 hours ago)

ഷോൺ അല്ല അപ്പൻ വന്നാലും വോട്ടില്ല..! പോയി മുട്ടിപ്പായി പ്രാർത്ഥിക്ക് പാലായിൽ ജനങ്ങൾ കൂടോടെ ഇറങ്ങി.! മാണി സി കാപ്പൻ കണ്ടം വഴി ഓട്  (6 hours ago)

ടിപി രാമകൃഷ്ണന് വോട്ടഭ്യര്‍ത്ഥിച്ചുള്ള വിവാദ അനൗണ്‍സ്‌മെന്റ്:മാതൃകാ പെരുമാറ്റചട്ട ലംഘനം കണ്ടെത്താന്‍ കഴഞ്ഞിട്ടില്ലെന്ന് ജില്ലാ കളക്ടര്‍  (6 hours ago)

Malayali Vartha Recommends