ഭാര്യയ്ക്കും മക്കൾക്കും ആദ്യം ഉറക്ക ഗുളിക നൽകി....!, പിന്നാലെ ഷൂലേസ് കഴുത്തില്‍ മുറുക്കി ശ്വാസം മുട്ടിച്ച് കൊന്നു, ശേഷം ബ്ലേഡ്‌കൊണ്ട് കയ്യും കഴുത്തും മുറിച്ച് ആത്മഹത്യാശ്രമം, കൊലപാതകം പുറംലോകമറിയുന്നത് യുവതിയുടെ സഹോദരി നാരായണന്റെ വീട്ടിലെത്തിയതോടെ, കടവന്ത്രയിൽ നടന്നത് ക്രൂര കൊലപാതകം

കൊച്ചി കടവന്ത്രയില്‍ ഭാര്യയെയും മക്കളെയും കൊലപ്പെടുത്തി ഗൃഹനാഥന്‍ ആത്മഹത്യ ചെയ്ത സംഭവത്തിന്റെ ഞെട്ടലിലാണ് കേരളം. എന്നാൽ ഇത്തരത്തിലൊരു കടുംകൈയ്യിലേക്ക് ഗൃഹനാഥന്‍ കടന്നത് സാമ്പത്തിക പ്രതിസന്ധി മൂലമാണെന്നാണ് വിവരം.ഇക്കാര്യം ഇപ്പോള്‍ ചികിത്സയില്‍ കഴിയുന്ന നാരാണയന്‍ പൊലീസിനോട് വെളിപ്പെടുത്തി. ഭാര്യ ജോയമോള്‍, മക്കളായ അശ്വന്ത്, ലക്ഷ്മികാന്ത് എന്നിവരെ കൊലപ്പെടുത്തിയാണ് നാരായണന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചത്.
സാരമായി പരിക്കേറ്റ ഇയാള്‍ കൊച്ചിയിലെ ആശുപത്രിയില്‍ ചികിത്സയിലാണ്. നാരായണനെതിരേ പൊലീസ് കൊലക്കുറ്റം ചുമത്തി കേസെടുത്തിട്ടുണ്ട്. ശനിയാഴ്ച രാവിലെയാണ് നാരായണന്‍ ഭാര്യയെയും നാലും ആറും വയസ്സുള്ള മക്കളെയും കൊലപ്പെടുത്തി ജീവനൊടുക്കാന്‍ ശ്രമിച്ചത്. ഉറക്കഗുളിക നല്‍കിയ ശേഷം ഷൂലേസ് കഴുത്തില്‍ മുറുക്കിയാണ് മൂവരെയും കൊലപ്പെടുത്തിയതെന്നാണ് നാരായണന്റെ മൊഴി.
പിന്നാലെ പിന്നാലെ കഴുത്തിലെയും കൈയിലെ ഞരമ്പുകൾ മുറിച്ച് ജീവനൊടുക്കാന്‍ ഇയാള്‍ ശ്രമവും നടത്തി. രാവിലെ ഫോണ്‍വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ജോയമോളുടെ സഹോദരി നാരായണന്റെ വീട്ടിലെത്തിയതോടെയാണ് സംഭവം പുറംലോകമറിയുന്നത്.
തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാലുപേരെയും ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോയമോളും മക്കളും മരിച്ചിരുന്നു. പൂക്കളുടെ മൊത്തവ്യാപാരം നടത്തുന്ന നാരായണനും കുടുംബവും കഴിഞ്ഞ ഒന്നരവര്‍ഷമായി കടവന്ത്രയിലാണ് താമസം.
https://www.facebook.com/Malayalivartha