Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്വന്തം രാമേട്ടനായി പ്രവാസലോകം... ഷേഖുമായും ഇന്ത്യന്‍-കേരള ഭരണകൂടവുമായും അടുത്ത് ബന്ധമുള്ള രാമേട്ടനെ രക്ഷിക്കാനായി ഒരു അവസാന ശ്രമം

02 SEPTEMBER 2015 10:13 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

അറ്റ്‌ലസ് രാമചന്ദ്രന്‍ പ്രവാസികള്‍ക്ക് സ്വന്തം രാമേട്ടനാണ്. ആശ്രയിച്ചെത്തുന്നവരെ ഒരിക്കലും വെറും കൈയ്യോടെ മടക്കിവിടാത്ത സഹൃദയന്‍. എന്തിന് സാധാരണക്കാര്‍ക്കും രാമേട്ടനോട് തീര്‍ത്താല്‍ തീരാത്ത കടപ്പാടുണ്ട്. അതിനാല്‍ തന്നെയാണ് രാമേട്ടന്റെ അറസ്റ്റ് വാര്‍ത്ത വന്നപ്പോള്‍ മാധ്യമങ്ങള്‍ക്കെതിരെ പ്രവാസികള്‍ നീങ്ങിയതും.
രാമേട്ടന്റെ പൊതു പ്രവര്‍ത്തനങ്ങളും സാധാരണക്കാര്‍ക്കായുള്ള നിരവധി പ്രവര്‍ത്തനങ്ങളും എല്ലാം ഇപ്പോള്‍ നന്ദിയോടെ ഓര്‍മ്മിക്കുകയാണ് പ്രവാസികള്‍. തങ്ങളുടെ രാമേട്ടനായി ഒരു കൈ സഹായം ചെയ്യാന്‍ വെമ്പല്‍ കൊള്ളുകയാണ് പ്രവാസികള്‍. പക്ഷെ ഈ 1000 കോടി എവിടെ നിന്നും ഒപ്പിക്കും. രാമേട്ടന്‍ പുറത്തുവന്നാല്‍ അതെല്ലാം ഈസിയായി കൊടുക്കാന്‍ കഴിയുമെന്നാണ് വിശ്വാസം. അതിനാല്‍ ഇപ്പോള്‍ രാമേട്ടന്റെ മോചനമാണ് ആവശ്യം.
1980 കളിലാണു അദ്ദേഹം കുവൈറ്റില്‍ തന്റെ ആദ്യത്തെ ജുവല്ലറി തുടങ്ങുന്നത്. സ്വര്‍ണ്ണ വിപണനത്തില്‍ സുതാര്യത നില്‍നിര്‍ത്താനായി 24 കാരറ്റിനും 22 കാരറ്റീനും പ്രത്യേക വിലനിശ്ചയിക്കുന്ന പതിവു ചെറുകിട മേഖലയിലേക്കു കൊണ്ടുവന്നത് അറ്റ് ലസ് രാമചന്ദ്രനായിരുന്നു. 1990 കളിലാണു യു.എ. ഇ യുടെ പ്രസിഡന്റും ദുബായിയുടെ ഭരണാധികാരികൂടിയായിരുന്ന മുഹമ്മദ് ബിന്‍ അല്‍ റഷീദ് അല്‍മക്തൂം സ്വര്‍ണ്ണ ബിസിനസ്സും ദുബായിയുടെ ഷോപ്പിങ്ങ് ഫെസ്റ്റീവലില്‍ കൊണ്ടു വരാന്‍ തീരുമാനിച്ചതും ദുബായ് ഗോള്‍ഡ് പ്രമോഷന്‍ കൗണ്‍സിലിന്റെ ചെയര്‍മാനായി എം.എം രാമചന്ദ്രനെ നിയമിച്ചതും ആണ് അറ്റ്‌ലസ് ഗ്രൂപ്പിന്റെ വളര്‍ച്ചയ്ക്ക് ഗുണകരമായത്. \"\"
ഇന്ത്യാ ഗവര്‍മെന്റിലും യുഎഇ ഭരണകൂടത്തിലും കേരള സര്‍ക്കാരിലും രാമചന്ദ്രനുള്ള ബന്ധം എല്ലാവര്‍ക്കുമറിയാം. ഈ ബന്ധം അല്‍പമൊന്ന് അലിവു  കാട്ടിയാല്‍ രാമചന്ദ്രന്റെ മോചനം സാധ്യമാകും. പക്ഷെ സാമ്പത്തിക കുറ്റം പൊറുക്കാന്‍ പറ്റാത്തതായി കാണുന്ന യുഎഇ സര്‍ക്കാര്‍ പോലീസിന്റെ പ്രവര്‍ത്തനങ്ങളില്‍ നേരിട്ട് ഇടപെടില്ല. ബാങ്കുകളുടെ നിലനില്‍പ്പാണ് യുഎഇയുടെ അടിത്തറ. അവിടെ നിന്നാണ് 1000 കോടിയുടെ തിരിമറി നടന്നത്. അത് തിരിച്ചടയ്ക്കാനുള്ള ജാമ്യം കിട്ടിയാല്‍ മോചനത്തില്‍ സര്‍ക്കാര്‍ ഇടപെടും. 
ഇത്തരത്തിലാണ് ദുബായ് പൊലീസ് ചര്‍ച്ച നടത്തുന്നത്. പതിനഞ്ചോളം ബാങ്കുകള്‍ക്ക് നല്‍കേണ്ട 1000 കോടി രൂപയുടെ കാര്യത്തില്‍ ഇപ്പോഴും വ്യക്തതയില്ല. എന്നാല്‍ ഇക്കാര്യത്തില്‍ താമസിയാതെ വ്യക്തത വരുത്താന്‍ കഴയുമെന്നാണ് അറ്റ്‌ലസ് ഗ്രൂപ്പ് നല്‍കുന്ന സൂചന.
15 ബാങ്കുകളില്‍ നിന്നാണ് രാമചന്ദ്രന്‍ കടമെടുത്തത്. 1000 കോടിയുടെ തിരിച്ചടവ് പ്രശ്‌നം യുഎഇ റിസര്‍വ്വ് ബാങ്കിന്റെ ശ്രദ്ധയിലും വന്നിട്ടുണ്ട്. കടുത്ത നടപടികള്‍ വേണ്ടി വന്നത് ഈ സാഹചര്യത്തില്‍ കൂടിയാണ്. അതേസമയം മുതലാളിമാരായ ചില പ്രവാസി മലയാളികള്‍ രാമചന്ദ്രന് എതിരായും നില്‍ക്കുന്നുണ്ട്.
കഴിഞ്ഞ 6 മാസമായി വിവിധ ബാങ്കുകള്‍ക്ക് അറ്റ്‌ലസ് രാമചന്ദ്രന്‍ നല്കിയ ചെക്കുകള്‍ വണ്ടിച്ചെക്കുകള്‍ ആയിരുന്നു ഈ ചെക്കുകള്‍ മടങ്ങിയതാണ് ഇപ്പോഴത്തേ നടപടികള്‍ക്ക് മുഖ്യ കാരണം. ചെക്കുകള്‍ മടങ്ങിയത് ദുബൈയില്‍ ക്രിമിനല്‍ കുറ്റമാണ്. അതു തന്നെയാണ് രാമചന്ദ്രന്റെ മോചനത്തിനുള്ള പ്രധാന തടസ്സവും. ഈ കേസുകള്‍ പിന്‍വലിക്കപ്പെട്ടാല്‍ മാത്രമേ രാമചന്ദ്രന് പുറത്ത് വരാന്‍ കഴിയൂ. ഇതികം 5 ബാങ്കുകളുടെ പരാതികള്‍ ചെക്കുകള്‍ മടങ്ങിയതുമായി ബന്ധപ്പെട്ട് കിട്ടിയിട്ടുണ്ട്. അറ്റ്‌ലസിന്റെ ഗള്‍ഫിലേ എല്ലാ ശാഖകളും ഹള്‍ഫ് സെന്‍ട്രല്‍ ബാങ്കിന്റെ നിയന്ത്രണത്തിലാക്കി ഉത്തരവിറങ്ങിയിട്ടുണ്ട്. ബാങ്കുകള്‍ ആസ്തികള്‍ കണ്ടുകെട്ടുന്നതിന്റെ മുന്നോടിയാണ് ഈ നടപടി.\"\"
വായ്പ നല്‍കിയ ബാങ്കുകളുടെ സ്‌റ്റോക്ക് രജിസ്റ്ററും ഇന്‍ വന്ററിയും പ്രകാരം രാമചന്ദ്രന്റെ ഷോറൂമുകളില്‍ 1375 കിലോ സ്വര്‍ണം അറ്റ് ലസിന്റെ ഗള്‍ഫിലേ ഷോറൂമുകളില്‍ സ്‌റ്റോക്ക് ഉണ്ടാകണം. എന്നാല്‍ പൊലീസും ബാങ്കും നേരിട്ട് നടത്തിയ പരിശോധനയില്‍ വെറും 5കിലോ സ്വര്‍ണം മാത്രമാണ് 60 ഷോറൂമുകളില്‍ കണ്ടെത്താനായത്. ഇതിനെ വഞ്ചനയായും വിലയിരുത്തുന്നു. ദുബായിലെ ബാങ്കുകളില്‍ നിന്ന് പണം കടമെടുത്ത് മറ്റ് ആവശ്യങ്ങള്‍ക്ക് വഴിമാറ്റിയെന്നതാണ് കുറ്റം. ഇത് വിശ്വാസ വഞ്ചനയുടെ പരിധിയിലാണ് ദുബായ് പൊലീസ് പെടുത്തിയിരിക്കുന്നത്. അതും ജാമ്യം കിട്ടാന്‍ ബുദ്ധിമുട്ടുണ്ടാക്കുന്നുണ്ട്. 1000 കോടിയുടെ ജാമ്യത്തുക കിട്ടിയാല്‍ മാത്രമേ ബാങ്കുകള്‍ വിട്ടുവീഴ്ചയ്ക്ക് തയ്യാറാകൂ. അതിനിടെ ഗള്‍ഫിലെ ആസ്തികള്‍ വിറ്റ് കടം ഒഴിവാക്കുന്നതും അറ്റ്‌ലസിന്റെ പദ്ധതിയിലുണ്ട്. രാമചന്ദ്രനേയും മകള്‍ മഞ്ജുവിനേയും ജയിലില്‍ നിന്ന് പുറത്തുകൊണ്ടു വരാന്‍ അതുമാത്രമേ വഴിയൂള്ളൂവെന്നാണ് അറ്റ്‌ലസിലെ ഒരു വിഭാഗം വിലയിരുത്തുന്നത്. ഇതിനുള്ള ചര്‍ച്ചകളും പുരോഗമിക്കുന്നുണ്ട്.\"\"
അതിനിടെ ഈ വിഷയം ചര്‍ച്ച ചെയ്യാന്‍ ബാങ്കുകളുടെ സംയുക്ത യോഗം നാളെ ചേരും. ഈ യോഗമാകും നിര്‍ണ്ണായകം. അറ്റ്‌ലസ് മുന്നോട്ട് വയ്ക്കുന്ന ഫോര്‍മുലകള്‍ ഈ യോഗം അംഗീകരിച്ചാല്‍ രാമചന്ദ്രനും മകള്‍ക്കും ജയിലില്‍ നിന്ന് പുറത്തുവരാനാകും. എന്നാല്‍ പണം തിരിച്ചു പിടിക്കാന്‍ മാര്‍ഗങ്ങള്‍ വ്യക്തമാകാതെ ഒത്തു തീര്‍പ്പിനില്ലെന്ന സൂചനകള്‍ ബാങ്കുകളുടെ പ്രതിനിധി നല്‍കി കഴിഞ്ഞു. ഈ സാഹചര്യത്തില്‍ നാളത്തെ യോഗം നിര്‍ണ്ണായകമാകും.
ഇവിടെയാണ് പ്രവാസ ലോകത്തിന് സഹായിക്കാന്‍ പറ്റുക. ഭരണ കൂടങ്ങളുടെ ശ്രദ്ധയില്‍പ്പെടുത്തി ബാങ്കുകളുടെ കര്‍ക്കശ നിലപാട് മയപ്പെടുത്താന്‍ വന്‍ സ്വാധീനമുള്ള പ്രവാസി മലയാളികള്‍ക്ക് കഴിയും.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends