കടുംകൈ ചെയ്യാൻ കാരണം സാമ്പത്തിക ബുദ്ധിമുട്ട്!! ഭാര്യയെയും മക്കളെയും കൊന്നത് ഉറക്കഗുളിക നല്‍കിയ ശേഷം കഴുത്തില്‍ ഷൂലേസ് മുറുക്കി; ആത്മഹത്യ ചെയ്യാൻ ശ്രമിച്ച വീട്ടുടമ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ! കടവന്ത്രയിലെ കൊലപാതകം നടത്തിയത് ഗൃഹനാഥന്‍

എറണാകുളം കടവന്ത്രയിലെ അമ്മയുടെയും മക്കളുടെയും മരണം കൊലപാതകമാണെന്ന് പോലിസ്. ഭാര്യയെയും കുട്ടികളെയും കഴുത്തു മുറുക്കി കൊലപ്പെടുത്തിയ ശേഷമാണ് ജീവനൊടുക്കാന്‍ ശ്രമിച്ചതെന്ന് ഭര്‍ത്താവ് നാരായണന്‍ പൊലീസില്‍ മൊഴി നല്‍കി.
സാമ്പത്തിക ബുദ്ധിമുട്ടുകള്‍ കാരണമാണ് ഈ കടുംകൈ ചെയ്തത്. ഭാര്യ ജോയമോള്‍ (33), മക്കളായ ലക്ഷ്മികാന്ത് (8), അശ്വന്ത് (4) എന്നിവരെ ഉറക്കഗുളിക നല്‍കിയ ശേഷം ഷൂലേസ് കഴുത്തില്‍ മുറുക്കിയാണ് കൊന്നത്. അതിനുശേഷം കഴുത്തുമുറിച്ച് ജീവനൊടുക്കാന്‍ ശ്രമിച്ച നാരായണന്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്.
നാരായണനെതിരെ കൊലക്കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തിരിക്കുകയാണ്. ശനിയാഴ്ച രാവിലെയാണ് ജോയമോളെയും മക്കളെയും വീട്ടിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്. കൂട്ട ആത്മഹത്യയെന്ന് ആദ്യം കരുതിയെങ്കിലും സംശയം തോന്നിയ പൊലീസ് നാരായണനെ ചോദ്യം ചെയ്തതില്‍ നിന്നാണ് കൊലപാതകത്തിന്‍റെ ചുരുളഴിയുന്നത്.
ഉറക്കഗുളിക നല്‍കിയെങ്കിലും മരിക്കാത്തതിനെ തുടര്‍ന്നാണ് കഴുത്തുമുറുക്കി കൊന്നത്. അതിനുശേഷം കഴുത്തിനും കയ്യിലും മുറിവേല്‍പിച്ച് ജീവനൊടുക്കാന്‍ ശ്രമിക്കുകയായിരുന്നു. രാവിലെ ഫോണ്‍ വിളിച്ചിട്ടും പ്രതികരണമില്ലാത്തതിനാല്‍ ജോയമോളുടെ സഹോദരി വീട്ടില്‍ അന്വേഷിച്ചെത്തിയതോടെയാണ് സംഭവം പുറംലോകമറിഞ്ഞത്.
തുടര്‍ന്ന് ഇവര്‍ നാട്ടുകാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. നാലുപേരെയും ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജോയമോളും മക്കളും മരിച്ചിരുന്നു. കടവന്ത്രയില്‍ പൂക്കളുടെ മൊത്തവ്യാപാരം നടത്തുകയാണ് തമിഴ്നാട് സ്വദേശിയായ നാരായണന്‍. എറണാകുളം സൗത്ത് പൊലീസ് സ്ഥലത്തെത്തി തുടര്‍ നടപടികള്‍ സ്വീകരിച്ചു.
https://www.facebook.com/Malayalivartha