Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

ഇനി കേരളത്തില്‍ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും ഇഷ്ടം പോലെ സര്‍വകലാശാലകള്‍ തുടങ്ങാം, റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ മുന്നില്‍

02 SEPTEMBER 2015 10:41 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളുടെ മാതൃകയില്‍ ട്രസ്റ്റുകള്‍ക്കും സൊസൈറ്റികള്‍ക്കും കമ്പനികള്‍ക്കും ഇഇഷ്ടംപോലെ സ്വകാര്യ സര്‍വകലാശാല തുടങ്ങാം. ഇതിനുള്ള ശുപാര്‍ശകള്‍ ഉള്‍പ്പെടുത്തിയ റിപ്പോര്‍ട്ട് ഉന്നതവിദ്യാഭ്യാസ കൗണ്‍സില്‍ സര്‍ക്കാരിന് സമര്‍പ്പിച്ചു. വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദു റബ്ബിന്റെ സാന്നിദ്ധ്യത്തില്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കാണ് സമിതി റിപ്പോര്‍ട്ട് കൈമാറിയത്. എം.ജി സര്‍വകലാശാലാ മുന്‍ വൈസ്ചാന്‍സലര്‍ ഡോ. സിറിയക് തോമസ് ചെയര്‍മാനും പ്രൊഫ. സി.ഐ. അബ്ദുറഹ്മാന്‍ കണ്‍വീനറുമായ വിദഗ്ദ്ധ സമിതി തയ്യാറാക്കിയ റിപ്പോര്‍ട്ടില്‍ ചില ഭേദഗതികള്‍ വരുത്തിയിട്ടുണ്ട്.
ഉന്നത വിദ്യാഭ്യാസരംഗത്ത് കേരളം പിന്നിലാണെന്നും സ്വകാര്യ സര്‍വകലാശാലകള്‍ വരുന്നത് ഇതിനു പരിഹാരമാകുമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സ്വകാര്യ സര്‍വകലാശാല തുടങ്ങാന്‍ ഗ്രാമീണമേഖലയില്‍ കുറഞ്ഞത് 30 ഏക്കര്‍ സ്ഥലവും നഗരങ്ങളില്‍ 20 ഏക്കര്‍ സ്ഥലവും വേണം. സര്‍വകലാശാലകളിലെ ഫീസ് നിശ്ചയിക്കാനുള്ള അധികാരം അതാത് മാനേജ്‌മെന്റിനായിരിക്കും. ഓരോ സ്വകാര്യ സര്‍വകലാശാലയ്ക്കും പ്രത്യേക നിയമങ്ങള്‍ വേണം. ഇവയുടെ പ്രവര്‍ത്തനത്തിനുള്ള മാര്‍ഗനിര്‍ദ്ദേശങ്ങളും വ്യത്യസ്തമായിരിക്കും. രാജ്യത്തിനു പുറത്തുനിന്നുള്ള വിദ്യാര്‍ത്ഥികളേയും പ്രവേശിപ്പിക്കാം. സ്വകാര്യ സര്‍വകലാശാലകള്‍ യു.ജി.സിയുടെ 2 എഫ് കാറ്റഗറിയില്‍ ഉള്‍പ്പെടണം. ഇതില്‍ ഉള്‍പ്പെട്ടാലേ കോഴ്‌സുകള്‍ നടത്താനാകൂ. അഞ്ചു വര്‍ഷംകൊണ്ട് സര്‍വകലാശാലകള്‍ നാക്കിന്റെ ഗ്രേഡിംഗ് നേടിയിരിക്കണമെന്നും ശുപാര്‍ശയില്‍ പറയുന്നു. വൈസ്ചാന്‍സലറെ ഏതു സമയത്തും പിരിച്ചുവിടാന്‍ വഴിയൊരുക്കുന്ന രീതിയിലായിരുന്നു വിദഗ്ദ്ധ സമിതി റിപ്പോര്‍ട്ട്. എന്നാല്‍, സാമ്പത്തിക ക്രമക്കേടോ സ്വഭാവ ദൂഷ്യമോ അന്വേഷണത്തില്‍ തെളിഞ്ഞാല്‍ മാത്രമേ വി.സിക്കെതിരെ നടപടിയെടുക്കാനാവൂ എന്ന് ഭേദഗതി വരുത്തി.
എന്നാല്‍ സ്വകാര്യ സര്‍വകലാശാല തുടങ്ങുന്നത് സംബന്ധിച്ച് മന്ത്രിസഭയിലും യു.ഡി.എഫിലും ചര്‍ച്ച നടത്തുമെന്ന് ഉമ്മന്‍ചാണ്ടി പറഞ്ഞു. പിന്നീട് അദ്ധ്യാപക, വിദ്യാര്‍ത്ഥി സംഘടനകളും രാഷ്ട്രീയ പാര്‍ട്ടികളുമായും ചര്‍ച്ച നടത്തും. എല്ലാ തലത്തിലും അഭിപ്രായ സമന്വയം ഉണ്ടാക്കിയ ശേഷം മാത്രമെ അന്തിമ തീരുമാനം കൈക്കൊള്ളുകയുള്ളൂവെന്നും അദ്ദേഹം മാദ്ധ്യമ പ്രവര്‍ത്തകരോട് പറഞ്ഞു. സ്വകാര്യ സര്‍വകലാശാലകള്‍ ആരംഭിക്കുന്നതില്‍ എതിര്‍പ്പുണ്ടെന്ന് വിദ്യാഭ്യാസ മന്ത്രി പി.കെ.അബ്ദുറബ്ബ് പറഞ്ഞു. എന്നാല്‍, വ്യക്തി താല്‍പര്യങ്ങള്‍ക്ക് പ്രസക്തിയില്ലെന്നും സര്‍ക്കാരിന്റെ തീരുമാനമാണ് അന്തിമമെന്നും മന്ത്രി കൂട്ടിച്ചേര്‍ത്തു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (12 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (12 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends