കേരളത്തില്‍ ബംഗാള്‍, ആസാം സംസ്ഥാനങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ മറവില്‍ ഇസ്ലാമിക് തീവ്രവാദവും കുറ്റകൃത്യങ്ങളും കേരളത്തില്‍ വളരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധന കര്‍ക്കശമാക്കുന്നു...

കേരളത്തില്‍ ബംഗാള്‍, ആസാം സംസ്ഥാനങ്ങളില്‍നിന്നുള്ള അതിഥി തൊഴിലാളികളുടെ മറവില്‍ ഇസ്ലാമിക് തീവ്രവാദവും കുറ്റകൃത്യങ്ങളും കേരളത്തില്‍ വളരുന്നതായി ഇന്റലിജന്‍സ് റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ ലേബര്‍ ക്യാമ്പുകളില്‍ പരിശോധനകര്‍ക്കശമാക്കുന്നു. കേരളത്തില്‍ നിര്‍മാണമേഖല സജീവമായതോടെ ഒട്ടേറെ ക്രിമിനലുകളുടെ നുഴഞ്ഞുകയറ്റമുണ്ടായ സാഹചര്യത്തിലാണ് പോലീസ് പരിശോധന കര്‍ക്കശമാക്കുന്നത്.
ആസാം, പശ്ചിമ ബംഗാള്‍ എന്നിവിടങ്ങളില്‍ നിന്നും വ്യാജ തിരിച്ചറിയല്‍ കാര്‍ഡുകളുമായി ബംഗ്ളാദേശില്‍ നിന്നുള്ള ഇസ്ലാമിക തീവ്രവാദികളും കൊടുംക്രിമിനലുകളും സംസ്ഥാനത്ത് തമ്പടിച്ചിരിക്കുന്നതായി പോലീസ് സംശയിക്കുന്നു. കോവിഡ് കാലദുരിതങ്ങളുടെ പശ്ചാത്തലത്തില്‍ രണ്ടു വര്‍ഷം മുന്‍പ് നാട്ടിലേക്ക് തിരികെ പോകാന്‍ യാത്രാ സൗകര്യം ആവശ്യപ്പെട്ട് ചങ്ങനാശേരി പായിപ്പാട്ട് അതിഥി തൊഴിലാളികള്‍ ഭീകരത സൃഷ്ടിച്ചതിനു പിന്നില്‍ ഇസ്ലാമിക മത രാഷ്ട്രീയ തീവ്രവാദികളുടെ പങ്കാളിത്തമുണ്ടായിരുന്നതായി പോലീസ് സ്പെഷല്‍ ബ്രാഞ്ചും പിന്നീട് ക്രൈം ബ്രാഞ്ചും കണ്ടെത്തിയിരുന്നു.
ഒരു പകല്‍ പായിപ്പാടിനെയും കേരളത്തെയും മുള്‍മുനയില്‍ നിറുത്തിയ അതിഥി തൊഴിലാളികളേറെയും പശ്ചിമ ബംഗാളില്‍ ബംഗ്ലാദേശ് അതിര്‍ത്തി ജില്ലകളില്‍ നിന്നുള്ളവരായിരുന്നു. പായിപ്പാട് സമരത്തിന്റെ മുന്നില്‍ നിന്ന രണ്ടു പേര്‍ ബംഗ്ളാദേശില്‍നിന്ന് കുടിയേറിയ ഇസ്ലാമിക് സ്റ്റേറ്റ് ബന്ധമുള്ളവരായിരുന്നുവെന്നും ഇവര്‍ സിറിയ, ഇറാക്ക് ഉള്‍പ്പെടെ സംസ്ഥാനങ്ങളിലെ ക്യാമ്പുകളില്‍ പങ്കെടുത്തിട്ടുണ്ടെന്നും
വ്യക്തമായിരുന്നു.
അടുത്തയിടെ ആലപ്പുഴ, എറണാകുളം ജില്ലകളിലുണ്ടായ ഭീകരമായ രാഷ്ട്രീയ കൊലപാതകള്‍ക്കും പിന്നിലും അതിഥി തൊഴിലാളികളായി എത്തിയ തീവ്രവാദികളുടെ പങ്കാളിത്തമുള്ളതായാണ് സംശയിക്കുന്നത്. പെരുമ്പാവൂരില്‍ ജിഷയുടേതുള്‍പ്പെടെ സംസ്ഥാനത്ത് അന്‍പതിലേറെ ഭയാനകമായ കൊലാപതകങ്ങളിലും അക്രമങ്ങളിലും നടത്തിയ അന്വേഷണങ്ങളില്‍ പ്രതികളേറെയും ബംഗ്ളാദേശില്‍നിന്ന് വടക്കുകിഴക്കന്‍ അതിര്‍ത്തി സംസ്ഥാനങ്ങളില്‍ കുടിയേറിയവരാണെന്ന് കണ്ടെത്തിയിരുന്നു.
ഇത്തരത്തിലുള്ള വിദേശ ഇസ്ലാമിക ക്രിമിനലുകളെ വ്യാജതിരിച്ചറിയല്‍ കാര്‍ഡുകളുടെ അടിസ്ഥാനത്തില്‍ പെരുമ്പാവൂരിലും കാലടിയിലും ആലുവയിലും പായിപ്പാട്ടും ഉള്‍പ്പെടെ എത്തിച്ചതിനു പിന്നില്‍ തീവ്രസ്വഭാവം പുലര്‍ത്തുന്ന മുസ്ലീം രാഷ്ട്രീയ പാര്‍ട്ടിയുടെ പിന്‍ബലമുള്ളതായാണ് പോലീസ് രഹസ്യാന്വേഷണ റിപ്പോര്‍ട്ടുകള്‍. അടുത്തയിടെയും മുന്‍പും പെരുമ്പാവൂരിലും ആലുവയിലം നടന്ന സമുദായ പ്രതിഷേധ റാലികളില്‍ ഇതര സംസ്ഥാന തൊഴിലാളികളുടെ സാന്നിധ്യമുണ്ടായതായി സ്പെഷല്‍ ബ്രാഞ്ച് കണ്ടെത്തിയിരുന്നു.
ആലപ്പുഴയില്‍ കഴിഞ്ഞ മാസമുണ്ടായ ഭീതര കൊലപാതക കേസുകളിലെ പ്രതികള്‍ പെരുമ്പാവൂര്‍, മൂവാറ്റുപുഴ പ്രദേശങ്ങളില്‍ ഒളിവില്‍ തങ്ങുന്നു എന്ന രഹസ്യവിവരത്തെ തുടര്‍ന്നു പൊലീസ് നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. വരുംദിവസങ്ങളില്‍ ലേബര്‍ ക്യാമ്പുകളില്‍ മിന്നല്‍ പരിശോധനകള്‍ കര്‍ക്കശമാക്കാനും പോലീസ് നീക്കം നടത്തുന്നു. പോലീസ് സ്റ്റേഷനുകളില്‍ അതിഥി തൊഴിലാളികളുടെ ഫോട്ടോയും തിരിച്ചറിയല്‍ രേഖകളും കരാറുകാര്‍ നല്‍കണമെന്ന നിര്‍ദേശം സമീപകാലങ്ങളില്‍ പാലിക്കപ്പെടുന്നില്ല.
ആലപ്പുഴ കൊലപാതകത്തിനു ശേഷം ഇരുവിഭാഗം പ്രതികളും എറണാകുളം ജില്ലയിലേക്കു കടന്നതായി അന്നുതന്നെ വിവരം ലഭിച്ചിരുന്നു. ബിജെപി നേതാവിനെ കൊലപ്പെടുത്തിയ കേസിലെ രണ്ടു പേരെ പെരുമ്പാവൂരില്‍ നിന്നാണ് കഴിഞ്ഞ ദിവസം കസ്റ്റഡിയിലെടുത്തത്. ഇവരുടെ മുന്‍കാല പ്രവര്‍ത്തനങ്ങള്‍ പോലീസ് അന്വേഷിച്ചുവരികയാണ്. ആലപ്പുഴ കൊലപാതകങ്ങള്‍ക്കു തുടര്‍ച്ചയായ അക്രമങ്ങള്‍ക്കു പെരുമ്പാവൂര്‍,
മൂവാറ്റുപുഴ പ്രദേശങ്ങളില്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടും നിലവിലുള്ള സാഹചര്യത്തിലാണു പൊലീസ് നിരീക്ഷണം ശക്തമാക്കിയത്.
ഒളിവില്‍ കഴിയുന്ന പ്രതികള്‍ സംസ്ഥാനം വിടാതിരിക്കാന്‍ കൊച്ചി രാജ്യാന്തര വിമാനത്താവളത്തിലും സമീപ ജില്ലകളുടെ തമിഴ്നാട് അതിര്‍ത്തികളിലും നിരീക്ഷണം ശക്തമാക്കിയിട്ടുണ്ട്. കേരളത്തില്‍ രാഷ്ട്രീയ കൊലപാതകങ്ങള്‍ നടപ്പാക്കാന്‍ തീവ്രസംഘടന ഇതര സംസ്ഥാനങ്ങളില്‍നിന്നും തൊഴിലാളികളെന്ന വ്യാജേന കുറ്റവാളികളെ എത്തിക്കുന്നതായാണ് ഇപ്പോഴുയരുന്ന ആശങ്കകള്‍.
ആലപ്പുഴ, കൊല്ലം, കോട്ടയം ജില്ലകളിലെ വിവിധ ക്രിമിനല്‍ കുറ്റകൃത്യങ്ങള്‍ക്കും ശേഷം പ്രതികളെ സഹായിച്ച ചിലരുടെ ടെലിഫോണ്‍ ടവര്‍ലൊക്കേഷനും എറണാകുളം ജില്ലയിലാണെന്ന് വ്യക്തമായിട്ടുണ്ട്. കൊലപാതകങ്ങളില്‍ നേരിട്ടു പങ്കില്ലാത്ത ഇവരും പൊലീസിന്റെ നിരീക്ഷണത്തിലാണ്.
"
https://www.facebook.com/Malayalivartha