തൃശൂരില്‍ അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി.... കൊലപാതകത്തിന് ശേഷം ഇയാള്‍ സ്വയം ശരീരത്തില്‍ മുറിവുകളുണ്ടാക്കി... മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി

അമ്മാടം വെങ്ങിണിശേരിയില്‍ അച്ഛന്‍ മകളെ വെട്ടിക്കൊലപ്പെടുത്തി. സുധ (18) ആണ് മരിച്ചത്. പിതാവ് സുരേഷിനെ പോലീസ് കസ്റ്റഡിയില്‍ എടുത്തു. സംഭവത്തില്‍ വിശദമായ അന്വേഷണം തുടങ്ങി.
കൊലപാതകത്തിന് ശേഷം സ്വയം ശരീരത്തില്‍ മുറിവുകളുണ്ടാക്കിയ ഇയാള്‍ക്ക് മാനസിക പ്രശ്‌നങ്ങളുണ്ടെന്ന് പോലീസ് സംശയിക്കുന്നുണ്ട്. പെണ്‍കുട്ടിയുടെ മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനായി ആശുപത്രിയിലേക്ക് മാറ്റി.
"
https://www.facebook.com/Malayalivartha