പിആര്‍എസ് ആശുപത്രിക്ക് സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കി....തീപിടിത്തതില്‍ ആക്രി ഗോഡൗണും സമീപത്തെ വൃക്ഷങ്ങളും പൂര്‍ണമായും കത്തിനശിച്ചു, സമീപത്തെ വീടുകളിലേക്കും കടകളിലേക്കും തീ വ്യാപിച്ചിരുന്നു, ഫയര്‍ഫോഴ്സിന്റെ ആറ് യൂണിറ്റിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്

പിആര്‍എസ് ആശുപത്രിക്ക് സമീപത്തെ ആക്രി ഗോഡൗണിലുണ്ടായ തീ നിയന്ത്രണ വിധേയമാക്കി. തീപിടിത്തതില്‍ ആക്രി ഗോഡൗണും സമീപത്തെ വൃക്ഷങ്ങളും പൂര്‍ണമായും കത്തിനശിച്ചു. സമീപത്തെ വീടുകളിലേക്കും കടകളിലേക്കും തീ വ്യാപിച്ചിരുന്നു. ആക്രിഗോഡൗണിന് പിന്നിലുള്ള വീടിന്റെ മുന്‍വശം ഭാഗികമായി കത്തിനശിച്ചു.
ഫയര്‍ഫോഴ്സിന്റെ ആറ് യൂണിറ്റിന്റെയും നാട്ടുകാരുടെയും മണിക്കൂറുകള്‍ നീണ്ട ശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കാനായത്. ആരുടെയും ജീവന്‍ അപായപ്പെട്ടിട്ടില്ല. തീ വ്യാപിക്കുന്നതിന് മുന്‍പ് തന്നെ സമീപത്തെ കെട്ടിടങ്ങളില്‍ നിന്നും ആള്‍ക്കാരെ ഒഴിപ്പിച്ചിരുന്നു. ഇത് വലിയ ദുരന്തം തടയാനായി.
രക്ഷാപ്രവര്‍ത്തനത്തിന് ആദ്യമെത്തിയ ഫയര്‍ഫോഴ്സിന്റെ വെള്ളം തീര്‍ന്നുപോയിരുന്നു. ഇതാണ് തീ വ്യാപിക്കാന്‍ കാരണമായത്.
https://www.facebook.com/Malayalivartha
























