Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

പാര്‍ട്ടികള്‍ സംയമനം പാലിക്കണം; അക്രമം ഒന്നിനും പരിഹാരമല്ല, ലൈറ്റ് മെട്രോ വിഷയത്തില്‍ ശ്രീധരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി

02 SEPTEMBER 2015 12:37 PM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

 ലൈറ്റ് മെട്രോ വിഷയത്തില്‍ ഇ.ശ്രീധരനെ വിശ്വാസത്തിലെടുത്ത് മുന്നോട്ടുപോകാനാണ് സര്‍ക്കാര്‍ തീരുമാനമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി. നാളെ നടക്കുന്ന കൊച്ചി മെട്രോ യോഗത്തില്‍ ലൈറ്റ് മെട്രോ വിഷയത്തില്‍ ശീധരനുമായി ചര്‍ച്ച നടത്തും. മുഖ്യമന്ത്രിയും മെട്രോയുടെ ചുമതലയുള്ള ആര്യാടന്‍ മുഹമ്മദും യോഗത്തില്‍ പങ്കെടുക്കും. ലൈറ്റ് മെട്രോ സംബന്ധിച്ച് കേരളം അയച്ച കത്തില്‍ അവ്യക്തതയുണ്ടെങ്കില്‍ മാറ്റും. ശ്രീധരന്റെ കത്ത് തെറ്റിദ്ധാരണയെ തുടര്‍ന്നാണ്. സര്‍ക്കാരിന് ഇക്കാര്യത്തില്‍ അവ്യക്തതിയില്ലെന്നും മന്ത്രിസഭാ യോഗ തീരുമാനങ്ങള്‍ വിവരിക്കേ ഉമ്മന്‍ ചാണ്ടി പറഞ്ഞു.
കൊച്ചിന്‍ കാന്‍സര്‍ റിസേര്‍ച്ച് സെന്ററിന് ഭരണാനുമതി നല്‍കി. സെന്ററുമായി ബന്ധപ്പെട്ട അടിയന്തര തീരുമാനങ്ങള്‍ മന്ത്രിസഭ എടുത്തു. പരിയാരം മെഡിക്കല്‍ കോളജ് വികസനവുമായി ബന്ധപ്പെട്ട തീരുമാനങ്ങളും മന്ത്രിസഭ കൈക്കൊണ്ടു.
ഇ സ്റ്റാമ്പിംഗ് ഓര്‍ഡിനന്‍സ് ഇറക്കാന്‍ മന്ത്രിസഭാ യോഗം തീരുമാനിച്ചു. തിരുവനന്തപുരം പൂവാറില്‍ തീരദേശ പോലീസ് സ്‌റ്റേഷന്‍ ആരംഭിക്കും. സ്‌പോര്‍ട്‌സ് നിയമ ഭേദഗതിക്ക് ഓര്‍ഡിനന്‍സ് ഇറക്കാനും തീരുമാനം.
സ്മാര്‍ട് സിറ്റി ഉത്തരവില്‍ ഭേദഗതി നികുതി ഇളവ് നല്‍കും.സംസ്ഥാന ഭാഗ്യക്കുറിയുടെ സേവന നികുതിയില്‍ ഇളവ് നല്‍കാന്‍ തീരുമാനിച്ചു. കടുത്തുരുത്തി കന്ദ്രീയ വിദ്യാലയത്തില്‍ 75 ലക്ഷം രൂപ അനുവദിച്ചു.
വടക്കന്‍ ജില്ലകളിലെ സംഘര്‍ഷ മേഖലകളില്‍ പൂര്‍ണ്ണമായ ശാന്തത കൈവരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. ക്രമസമാധാനം പാലിക്കുന്നതിന് ശക്തമായ നിലപാട് സ്വീകരിച്ചിട്ടുണ്ട്. ബി.ജെ.പി നേതാക്കള്‍ നിവേദനം നല്‍കിയിരുന്നു. ക്രമസമാധാന പാലനത്തില്‍ മുഖം നോക്കാതെ നടപടി സ്വീകരിക്കുമെന്ന് അവര്‍ക്ക് വ്യക്തമായ ഉറപ്പ് നല്‍കിയിരുന്നു. എല്ലാവര്‍ക്കും നീതി ലഭിക്കുന്ന സാഹചര്യം ഉറപ്പാക്കും. അക്രമികള്‍ക്കെതിരെ മുഖംനോക്കാതെ നടപടിയെടുക്കും. ആര്‍ക്കെങ്കിലും പരാതിയുണ്ടെങ്കില്‍ പരിഹരിക്കും. സമാധാനം ഉറപ്പാക്കാന്‍ എല്ലാവരുടെയും സഹകരണം ഉറപ്പാക്കും.
കഴക്കൂട്ടത്ത് നാഷണല്‍ ഹൈവേയുടെ ചടങ്ങില്‍ പ്രോട്ടോകോള്‍ ലംഘനം സംബന്ധിച്ച മാധ്യമ പ്രവര്‍ത്തകരുടെ ചോദ്യത്തോട് നേരിട്ട് പ്രതികരിക്കാന്‍ മുഖ്യമന്ത്രി തയ്യാറായില്ല. ഇക്കാര്യത്തില്‍ സ്വയം നീതിപൂര്‍വ്വമായ തീരുമാനം എടുക്കുന്നതാണ് അനിവാര്യം. നാഷണല്‍ ഹൈവേ അതോറിറ്റിയാണ് എല്ലാം ചെയ്തത്. പത്തുകൊല്ലം യു.പി.എ സര്‍ക്കാര്‍ ഭരിച്ചിട്ടും ഒരിടത്തും കെ.പി.സി.സി പ്രസിഡന്റിന്റെ പേര് ശിലാഫലകത്തില്‍ വയ്ക്കാന്‍ ആവശ്യപ്പെട്ടിട്ടില്ലെന്നും ഉമ്മന്‍ ചാണ്ടി കൂട്ടിച്ചേര്‍ത്തു.
ഉന്നത സാങ്കേതിക വിദ്യാഭ്യാസ രംഗത്ത് കേരളം രാജ്യാന്തര ഹബ് ആയി മാറണമെന്നാണ് തന്റെ ആഗ്രഹം. കേരളത്തിന് അതിനുള്ള സാധ്യതകള്‍ വലുതാണ്. യൂറോപിലോ മറ്റ് വിദേശ രാജ്യങ്ങളിലോ ചെലവഴിക്കേണ്ട തുകയുടെ പത്തിലൊന്ന് തുക ചെലവഴിച്ചാല്‍ അതിനുള്ള സംവിധാനം നമ്മുക്കുണ്ടാകും. കഴിഞ്ഞ പതിനാലു കൊല്ലത്തെ ഏറ്റവും അധികം നിക്ഷേപം നടന്നിരിക്കുന്നത് സ്വാശ്രയ വിലദ്യാഭ്യാസ മേഖലയിലാണ്. അതിന്റെ പതിന്മടങ്ങായിരിക്കും രാജ്യാന്തര ഹബ്ബായി മാറ്റാന്‍ കഴിഞ്ഞാല്‍ ലഭിക്കുക. പൊതുമേഖലയെ തളര്‍ത്തിക്കൊണ്ടള്ള, ശക്തിപ്പെടുത്തിക്കൊണ്ടാണ് ഇവയെല്ലാം ചെയ്യുന്നത്. ഈ സര്‍ക്കാരിന്റെ കാലത്ത് അനുവദിച്ച കോളജുകളില്‍ ഭൂരിപക്ഷം പൊതുമേഖലയിലാണെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends