Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ ക്രൈം മാപ്പിങുമായി കുടുംബശ്രീ

03 SEPTEMBER 2015 08:55 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

സ്ത്രീകള്‍ക്ക് എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ ക്രൈം മാപ്പിങ് പദ്ധതി ഒരുങ്ങുന്നു. ഓരോ തദ്ദേശ സ്ഥാപനങ്ങളിലും അതിക്രമങ്ങള്‍ നടക്കുന്ന സ്ഥലം മാപ്പില്‍ രേഖപ്പെടുത്തും. തുടര്‍ന്ന് ഈ ക്രൈം മാപ്പുകള്‍ ഉള്‍പ്പെടുത്തി സംസ്ഥാനതലത്തില്‍ ക്രൈം മാപ്പ് തയ്യാറാക്കുന്നതാണ് പദ്ധതി. മാപ്പിങ് പൂര്‍ത്തിയായശേഷം അതിക്രമങ്ങളെ നേരിടാന്‍ തദ്ദേശ സ്ഥാപനങ്ങളിലെ വാര്‍ഡുകളില്‍ ജാഗ്രതാ സമിതികള്‍ രൂപീകരിക്കും. അതിക്രമങ്ങള്‍ പൂര്‍ണമായും അവസാനിച്ചു എന്നു ഉറപ്പാക്കുംവരെ സമിതികള്‍ പ്രവര്‍ത്തിക്കും. മാപ്പിങ് നടത്താന്‍ ഓരോ പഞ്ചായത്തിലും 20 വോളന്റിയര്‍മാരെ തെരഞ്ഞെടുത്തിട്ടുണ്ട്. ഇവര്‍ക്ക് വിദഗ്ധരുടെ നേതൃത്വത്തില്‍ പരിശീലനവും നല്‍കി കഴിഞ്ഞു. കുടുംബശ്രീയുടെ കീഴിലുള്ള സ്ത്രീ പദവി സ്വയം പഠന പദ്ധതിയുടെ നേതൃത്വത്തിലാണ് ക്രൈം മാപ്പിങ് നടപ്പാക്കുന്നത്. വിദേശങ്ങളില്‍ കുറ്റകൃത്യങ്ങള്‍ തടയാന്‍ ഏറെ ഫലപ്രദമാണെന്ന് കണ്ടെത്തിയ ഈ രീതി ഇന്ത്യയില്‍ ഇതാദ്യമായാണ് നടപ്പാക്കുന്നത്.
രണ്ടുതരത്തിലാണ് ക്രൈംമാപ്പിങ് നടത്തുക. ക്രൈം മാപ്പിങിന് നിയോഗിക്കപ്പെട്ട വോളന്റിയര്‍മാരുടെ നേതൃത്വത്തില്‍ പ്രത്യേക അയല്‍ക്കൂട്ട യോഗങ്ങള്‍ സംഘടിപ്പിച്ച് ഓരോ വാര്‍ഡിലും സത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളുടെ പട്ടിക തയ്യാറാക്കുകയാണ് ആദ്യ ഘട്ടം. അയല്‍കൂട്ട അംഗങ്ങള്‍ക്ക് പുറമെ താല്‍പര്യമുള്ള സ്ത്രീകള്‍ക്കും പെണ്‍കുട്ടികള്‍ക്കും ഇത്തരം യോഗത്തില്‍ പങ്കെടുക്കാം. ഇത്തരത്തില്‍ രൂപീകരിക്കുന്ന പ്രശ്‌നപട്ടികയുടെ അടിസ്ഥാനത്തില്‍ ചോദ്യാവലി തയ്യാറാക്കും. 20 പ്രധാന ചോദ്യങ്ങളും 80ലധികം ഉപ ചോദ്യങ്ങളും അടങ്ങുന്നതാണ് ചോദ്യാവലി. അതിക്രമങ്ങള്‍ നടക്കുന്ന സ്ഥലത്തെക്കുറിച്ച് വ്യക്തിപരമായും കൂട്ടായും അനുഭവങ്ങള്‍ പങ്കുവയ്ക്കാനും അതിക്രമം നടന്ന സ്ഥലം, സമയം, അതിക്രമത്തിന്റെ സ്വഭാവം എന്നിവയും ചോദ്യാവലിയില്‍ രേഖപ്പെടുത്താം. പൂരിപ്പിച്ച ചോദ്യാവലി നിക്ഷേപിക്കാനായി പ്രത്യേക ബോക്‌സുകള്‍ നല്‍കും. ഓരോ വ്യക്തിയുടെയും സ്വകാര്യ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത് ഉറപ്പാക്കുന്ന വിധത്തിലാണ് ചോദ്യാവലി തയ്യാറാക്കിയിരിക്കുന്നത്.
രണ്ടാം ഘട്ടത്തിലാണ് മാപ്പിങ് നടത്തുന്നത്. അതിക്രമങ്ങളെ ശാരീരികം, വാചികം എന്നിങ്ങനെ വേര്‍തിരിച്ചശേഷം മാപ്പില്‍ പ്രത്യേക നിറം നല്‍കും. ശാരീരിക അതിക്രമത്തിന് ചുവപ്പും, വാചികത്തിന് പച്ചയും, മോശമായ ശരീര ചേഷ്ട കള്‍ കാണിക്കുന്നതടക്കമുള്ള സംഭവങ്ങള്‍ നടന്ന സ്ഥലങ്ങള്‍ക്ക് മഞ്ഞ നിറവുമാണ് നല്‍കുന്നത്. ഇത്തരത്തില്‍ രേഖപ്പെടുത്തിയ മാപ്പുകള്‍ വാര്‍ഡ് തലത്തിലും പഞ്ചായത്ത് തലത്തിലും പരിശോധനയ്ക്ക് വിധേയമാക്കും. തുടര്‍ന്ന് ജില്ലാതലത്തിലും, സംസ്ഥാന തലത്തിലും ക്രൈം മാപ്പുകള്‍ തയ്യാറാക്കാനാണ് തീരുമാനം. ഈ മാപ്പുകള്‍ ആഭ്യന്തര വകുപ്പിന് കൈമാറും. ആദ്യഘട്ടത്തില്‍ ഓരോ ജില്ലയിലെയും തെരഞ്ഞെടുത്ത അഞ്ച് സി.ഡി.എസ് ( കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് സൊസൈറ്റി) വഴിയാണ് പദ്ധതി നടപ്പാക്കുന്നത്. സംസ്ഥാനത്ത് ഇത്തരത്തില്‍ 74 സി.ഡി.എസുകളിലും ക്രൈം മാപ്പിങ് പൂര്‍ത്തിയാക്കി കഴിഞ്ഞു. അതിക്രമങ്ങളുെട സ്വഭാവം മനസിലാക്കി ജനങ്ങള്‍ക്ക് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ സംഘടിപ്പിക്കാനും പൊലീസിന് തുടര്‍നടപടികള്‍ സ്വീകരിക്കാനും ക്രൈം മാപ്പിങ് ഉപയോഗപ്പെടുത്താന്‍ കഴിയുമെന്നാണ് കുടംബശ്രീയുടെ പ്രതീക്ഷ.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (15 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends