Widgets Magazine
31
Aug / 2026
Monday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

വേളിയെ \'ഇന്റര്‍നാഷനല്‍ ടൂറിസം സോണ്‍\' ആക്കാന്‍ 5500 കോടിയുടെ പദ്ധതി

03 SEPTEMBER 2015 11:10 AM IST
മലയാളി വാര്‍ത്ത.

More Stories...

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം) പോളിറ്റ് ബ്യൂറോ

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിലവിളിച്ച് ഗർഭിണി,മരിച്ചു...!

വിഴിഞ്ഞത്തിനുശേഷം തലസ്ഥാന നഗരത്തെ രാജ്യാന്തര നിലവാരത്തിലേക്കുയര്‍ത്താന്‍ വേളിയെ \'ഇന്റര്‍നാഷനല്‍ ടൂറിസം സോണ്‍\' ആക്കാന്‍ 5500 കോടിയുടെ പദ്ധതിയൊരുങ്ങുന്നു. ഇതുസംബന്ധിച്ച വിശദമായ പദ്ധതി റിപ്പോര്‍ട്ട് ആസൂത്രണ ബോര്‍ഡിന്റെ നിര്‍ദേശങ്ങള്‍കൂടി ഉള്‍പ്പെടുത്തി മുഖ്യമന്ത്രി ഉമ്മന്‍ചാണ്ടി ചീഫ് സെക്രട്ടറിക്ക് കൂടുതല്‍ പഠനങ്ങള്‍ക്കായി നല്‍കി. സിയാല്‍ മാതൃകയില്‍ നടപ്പാക്കുന്നതിനെക്കുറിച്ചാണ് പദ്ധതി ശുപാര്‍ശ ചെയ്തിരിക്കുന്നത്. ലോകത്തുതന്നെ മറ്റേതു ഷോപ്പിങ് സ്ഥലങ്ങളോടും കിടപിടിക്കുന്ന ഷോപ്പിങ് സൗകര്യവും ഒപ്പം ടൂറിസം സാധ്യതകളുമാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഇതിനായി സര്‍ക്കാര്‍ ഓഹരിയായി സ്ഥലം മാത്രം വിട്ടുനല്‍കിയാല്‍ മതിയെന്നതാണു ശുപാര്‍ശ.

വിഴിഞ്ഞത്തു തുറമുഖത്തിന്റെ ഒരു ടെര്‍മിനല്‍ യാത്രാക്കപ്പലുകള്‍ക്കായി തുറന്നുകൊടുക്കുമെന്നും യാത്രാക്കപ്പലുകളുടെ വന്‍കിട രാജ്യാന്തരകമ്പനികളുമായി ഇതുസംബന്ധിച്ചു ചര്‍ച്ചകള്‍ നടത്തുന്നുണ്ടെന്നും അദാനി ഗ്രൂപ്പ് മുഖ്യമന്ത്രിയെ അറിയിച്ചിരുന്നു.

യാത്രക്കപ്പലുകള്‍കൂടി വരുന്നതോടെ തിരുവനന്തപുരത്തു ടൂറിസം-ഷോപ്പിങ് സാധ്യതകള്‍ വന്‍തോതില്‍ വര്‍ധിപ്പിക്കണമെന്നതും നഗരത്തിനകത്തുതന്നെയുള്ള വേളിയിലേക്കു സര്‍ക്കാരിന്റെ ശ്രദ്ധ പതിപ്പിച്ചു.

മുന്‍പു രാജ്യാന്തര കണ്‍വന്‍ഷന്‍ സെന്റര്‍ നിര്‍മാണത്തിനു സ്വകാര്യ ഗ്രൂപ്പിനു സര്‍ക്കാര്‍ വിട്ടുനല്‍കിയെങ്കിലും പദ്ധതി നടക്കാതെപോയതിനാല്‍ വെറുതെ കിടക്കുന്ന അറുപത് ഏക്കര്‍ സ്ഥലവും വേളിയോടു ചേര്‍ന്നുള്ള 36 ഏക്കര്‍ സ്ഥലവുമാണ് പദ്ധതി പ്രദേശമായി ഉദ്ദേശിക്കുന്നത്. കെടിഡിസി ചെയര്‍മാന്‍ വിജയന്‍ തോമസ് വിദേശകമ്പനികളുടെ നിക്ഷേപസഹകരണം കൂടി ഉറപ്പാക്കി രണ്ടുവര്‍ഷം മുന്‍പു തയാറാക്കി നല്‍കിയിരുന്ന റിപ്പോര്‍ട്ടാണ് മുഖ്യമന്ത്രി വേളിയുടെ വികസനത്തിനായി ഇപ്പോള്‍ പരിഗണിച്ചിരിക്കുന്നത്. ഇന്ത്യയില്‍ വരുന്ന ടൂറിസ്റ്റുകളുടെ പത്തുശതമാനം പേര്‍ ഇവിടേക്ക് ആകര്‍ഷിക്കപ്പെട്ടാല്‍ തന്നെ പദ്ധതി വിജയിക്കുമെന്നാണു ശുപാര്‍ശ.

ലോകത്തെ തന്നെ മികച്ച ബ്രാന്‍ഡുകളെ ഉള്‍പ്പെടുത്തി ഷോപ്പിങ് സെന്ററുകള്‍, രാജ്യാന്തര നിലവാരമുള്ള വന്‍കിട ഫുഡ്‌കോര്‍ട്ട്, ഒരു സെവന്‍സ്റ്റാര്‍ സംവിധാനമുള്ള ഹോട്ടല്‍, ഒപ്പം രാജ്യത്തെ ഏറ്റവും വലിയ കണ്‍വന്‍ഷന്‍ സെന്റര്‍, കാര്‍ പാര്‍ക്കിങ് സംവിധാനം, മിനി ഡിസ്‌നിലാന്‍ഡ് എന്നു പറയാവുന്ന തരത്തില്‍ അമ്യൂസ്‌മെന്റ് പാര്‍ക്കും തീംപാര്‍ക്കും, ഓഷനേറിയം, വിശാലമായ എക്‌സിബിഷന്‍ സെന്ററും വ്യാപാര മേളകള്‍ക്കു പ്രത്യേക സ്ഥലവും, കായലും കടലും ചേരുന്ന വേളിയില്‍ വാട്ടര്‍ സ്‌പോര്‍ട്‌സിനു ലോകത്തെ ഏറ്റവും വലിയ കേന്ദ്രമാകാന്‍ കഴിയുമെന്നുമാണ് പദ്ധതി റിപ്പോര്‍ട്ടില്‍ ശുപാര്‍ശയുള്ളത്. നേരിട്ടു പതിനായിരം പേര്‍ക്കും പരോക്ഷമായി 30,000 പേര്‍ക്കും ജോലി സാധ്യതയും പറയുന്നു.

ഇതിനായി നിക്ഷേപകരെ ആകര്‍ഷിക്കാന്‍ നിക്ഷേപകരുടെ സംഗമവും ആകാമെന്നും സ്വകാര്യ പങ്കാളിത്തത്തിനു ഏതു രീതി ഉപയോഗിക്കണമെന്നു സര്‍ക്കാര്‍ തീരുമാനിക്കണമെന്നുമാണ് പദ്ധതി ശുപാര്‍ശ. തിരുവനന്തപുരത്തെത്തുന്ന ടൂറിസ്റ്റുകള്‍ക്കു ഷോപ്പിങ്ങിനും മറ്റുമായി ഒരാഴ്ച വേളിയില്‍ തങ്ങാന്‍ കഴിയുന്ന തരത്തിലാണ് ടൂറിസ്റ്റ്-ഷോപ്പിങ് സോണ്‍ ആയി വേളിയെ വിഭാവനം ചെയ്യുന്നത്. സിംഗപ്പൂര്‍പോലുള്ള ഷോപ്പിങ് കേന്ദ്രങ്ങളും ശ്രീലങ്കപോലുള്ള ടൂറിസം കേന്ദ്രങ്ങളും ഉയര്‍ത്തുന്ന വെല്ലുവിളി തരണം ചെയ്യാന്‍ പറ്റുന്ന തരത്തില്‍ വേളിയെ മാറ്റിയെടുക്കണമെന്നാണ് ആശയം.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ്‌ ബുക്ക്‌Likeചെയ്യുക

https://www.facebook.com/Malayalivartha

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

മുന്നറിയിപ്പുണ്ടായിട്ടും നേപ്പാളിനോട് ചൈന ചെയ്ത കൊടുംചതി....!!! കേരളത്തിൽ അത് സംഭവിച്ചാൽ !!! മുല്ലപ്പെരിയാറിലും നെഞ്ചിടിപ്പ്  (11 hours ago)

വൻകിട കോർപ്പറേറ്റുകൾക്ക് പൊതു പണത്തിൽ നിന്ന് വൻതുകകൾ ആവർത്തിച്ച് ചോർത്തിക്കൊണ്ടുപോകാൻ അനുവദിക്കുന്ന തരത്തിലുള്ള സ്ഥിരമായ പ്രവണതയാണ് ട്രൈബ്യൂണലിന്റെ തീരുമാനങ്ങളിൽ പ്രകടമാകുന്നത്; തുറന്നടിച്ച് സിപിഐ(എം  (11 hours ago)

ഇന്നും നാളെയും ശക്തമായ കാറ്റിന് സാധ്യത; ശക്തമായ കാറ്റിനെ നേരിടാനുള്ള പൊതുജാഗ്രത നിർദേശങ്ങൾ  (12 hours ago)

ഓപ്പറേഷന്‍ തൂഫാന്‍; 10613 പേർ അറസ്റ്റിൽ; എടുത്ത കേസുകളുടെ എണ്ണം 9839  (12 hours ago)

സംസ്ഥാനത്തെ സ്വർണവിലയിൽ ഇന്ന് മാറ്റമില്ല...  (14 hours ago)

പ്രതികൂല കാലാവസ്ഥയെയും കാറ്റിനെയും അതിജീവിച്ച് 18,600 അടി ഉയരത്തിൽ ഇന്ത്യൻ സൈന്യത്തിന്റെ അതിസാഹസിക രക്ഷാദൗത്യം  (14 hours ago)

നേപ്പാളിൽ വീണ്ടും മിന്നൽ പ്രളയ മുന്നറിയിപ്പ്; അതിർത്തി ഗ്രാമങ്ങൾ ഒറ്റപ്പെടുന്നു...  (14 hours ago)

കസേരക്കളിയിൽ സി.പി.എം-സി.പി.ഐ പോര് തെരുവിലേക്ക്; പിണറായി വിജയന്റെ കടുംപിടുത്തത്തിനെതിരെ ഘടകകക്ഷികളിൽ കനത്ത അമർഷം...  (14 hours ago)

ബിരിയാണിച്ചെമ്പിലെ ശരീരഭാഗങ്ങൾ, കാത്തിരുന്ന ആ രണ്ട് അറസ്റ്റുകൾ; ചെന്നൈ കൊലപാതകക്കേസിൽ നിർണായക വഴിത്തിരിവ്...  (14 hours ago)

ചൊക്രമുടിയിൽ നീലക്കുറിഞ്ഞികൾ പൂത്തുനിൽക്കുന്നത് കാണാൻ സഞ്ചാരികളുടെ വൻ പ്രവാഹം  (14 hours ago)

ന്യൂമോണിയ ബാധയെ തുടർന്ന് അന്ത്യം; സോഷ്യൽ മീഡിയ ലോകത്തെ കണ്ണീരിലാഴ്ത്തി സ്വാലിഹിന്റെ വേർപാട്...  (15 hours ago)

ഇവർ എന്നെ കൊല്ലും രക്ഷിക്കണേ..!ലേബർ റൂമിൽ കയറും മുൻപ് നിവിളിച്ച് ഗർഭിണി,മരിച്ചു...!  (15 hours ago)

ഇന്റർ മയാമിക്കായി നാലും ​ഗോളും ഒരു അസിസ്റ്റുമായി മെസി നിറഞ്ഞാടി... സിഎഫ് മോൻഡ്രിയലിനെ 7-1ന് ടീം തകർത്തു  (15 hours ago)

വിലങ്ങാട് ജനവാസ മേഖലയിൽ കാട്ടുപോത്തിന്റെ ആക്രമണത്തിൽ ഒരു മരണം....  (15 hours ago)

സാംസ്കാരിക തലസ്ഥാനത്തെ ജനസാഗരമാക്കി മാറ്റിയ തൃശൂർ പുലിക്കളി മഹോത്സവം 2026-ന്റെ മത്സരഫലങ്ങൾ പ്രഖ്യാപിച്ചു...  (15 hours ago)

Malayali Vartha Recommends