ഇസ്‌ലാമിക് സ്‌റ്റേറ്റ് തീവ്രവാദികളെ സോഷ്യല്‍ മീഡിയയില്‍ പിന്തുടരുന്ന ഇന്ത്യക്കാര്‍ ഗള്‍ഫില്‍ നിരീക്ഷണത്തില്‍, രണ്ട് മലയാളികളെ നാട്ടിലേക്ക് തിരിച്ചയച്ചു

സോഷ്യല്‍ മീഡിയകളില്‍ ഇസ്ലാമിക്‌സ്‌റ്റേറ്റ് തീവ്രവാദികളുടെ ചെയ്തികളെ പിന്തുടരുന്ന മലയാികളടങ്ങുന്ന ഇന്ത്യാക്കാര്‍ നിരീക്ഷണത്തില്‍. ഐഎസ് തീവ്രവാദികളെ പിന്തുണച്ച് നവമാധ്യമങ്ങളില്‍ എത്തിയ ഇന്ത്യാക്കാരാണ് യുഎഇയില്‍ നിരീക്ഷണത്തിലുള്ളത്. തീവ്രവാദികളുെട സൈറ്റുകളില്‍ പരതിയ രണ്ടു മലയാളികളെ ഇതിനകം തിരിച്ചയച്ചതായി കേന്ദ്ര രഹസ്യാന്വേഷണ വിഭാഗത്തിന് വിവരം കിട്ടിയിട്ടുണ്ട്.
ഇസ്‌ലാമിക് സ്‌റ്റേറ്റിനെ സാമൂഹ്യസൈറ്റിലൂടെ ഇന്ത്യാക്കാരടക്കം 10 പേര്‍ പിന്തുണയ്ക്കുന്നതായി കഴിഞ്ഞ 29 നാണ് യു എ ഇ അധികൃതരുടെ ശ്രദ്ധയില്‍ പെട്ടത്. തുടര്‍ന്നാണ് ഇവരെ നിരീക്ഷിക്കാന്‍ തുടങ്ങിയത്. ഇവരില്‍ നിന്നും കൊച്ചി സ്വദേശികളെയാണ് തീരിച്ചയച്ചത്.
ഇന്ത്യയില്‍ എത്തിയാലുടന്‍ കേന്ദ്ര രഹസ്യാന്വേഷണ വിഭാഗങ്ങള്‍ ചോദ്യം ഇവരെ ചെയ്യുമെന്നാണ് വിവരം. മലപ്പുറം ജില്ലയില്‍ അഞ്ചോളം പേര്‍ ഐ.എസ് ബന്ധത്തിന്റെ പേരില്‍ കേന്ദ്ര രഹസ്യാന്വേഷണ ഏജന്‍സികളുടെ നിരീക്ഷണത്തിലാണ്. സംശയിച്ച് റോ കസ്റ്റഡിയിലെടുത്ത മലപ്പുറം തിരുനാവായ സ്വദേശിയെ കഴിഞ്ഞ ദിവസം വിട്ടയച്ചു. ചോദ്യം ചെയ്തതില്‍ നിന്ന് ഇയാള്‍ക്ക് ഐ.എസുമായി ബന്ധമില്ലെന്ന് തെളിഞ്ഞതിനെ തുടര്‍ന്നാണ് വിട്ടയച്ചത്. അബൂദബിയിലായിരുന്ന ഇയാള്‍ ശനിയാഴ്ച രാവിലെ ഇത്തിഹാദ് എയര്‍വേഴ്‌സില്‍ കരിപ്പൂരിലെ ത്തിയ ഇയാളെ റോയുംഐ.ബിയും ചേര്‍ന്ന് ചോദ്യം ചെയ്തിരുന്നു.
അതേസമയം ഇവര്‍ക്ക് തീവ്രവാദി സംഘടനയുമായി ഏതെങ്കിലും വിധത്തില്‍ നേരിട്ട് പങ്കുള്ളതായി തെളിഞ്ഞിട്ടില്ല. ഇന്ന് നടക്കുന്ന സുഷമാ സ്വരാജ് യുഎഇ വിദേശകാര്യമന്ത്രി ഷേയ്ഖ് അബ്ദുള്ള ബിന്‍ സയേദ് അല്‍ നഹ്‌യാന്‍ കൂടിക്കാഴ്ചയില്‍ ഐഎസ് വിഷയമാകും.ഇസ്ലാമിക് സ്‌റ്റേറ്റില്‍ (ഐ.എസ്) ചേര്‍ന്ന കോഴിക്കോട് സ്വദേശി ദുരൂഹ സാഹചര്യത്തില്‍ മരണമടഞ്ഞതായും വിവരമുണ്ട്. പഠനാവശ്യത്തിനായി ദുബായിലെത്തിയ 23 വയസുള്ള കോഴിക്കോട് സ്വദേശിയെ മൂന്നുമാസമായി കാണാനില്ലെന്നും ഇയാള്‍ മരിച്ചെന്നു സംശയിക്കുന്നതായും തുടരന്വേഷണത്തില്‍ അബുദാബി പോലീസ് കേന്ദ്ര ഐ.ബിയെ അറിയിച്ചു.
വിദേശത്ത് കൂടുതല്‍ മലയാളികള്‍ ഐ.എസുമായി സഹകരിക്കുന്നുണ്ടെന്നും രഹസ്യാന്വേഷണവിഭാഗങ്ങള്‍ക്കു വിവരം ലഭിച്ചു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha























