Widgets Magazine
14
Jun / 2026
Sunday
Forex Rates:

1 aed = 19.19 inr 1 aud = 50.27 inr 1 eur = 79.92 inr 1 gbp = 90.97 inr 1 kwd = 231.92 inr 1 qar = 19.36 inr 1 sar = 18.79 inr 1 usd = 70.49 inr

സമൂഹമാധ്യമങ്ങളിലൂടെ വട്ടിയൂർക്കാവിലെ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് നടക്കുന്നത് കുപ്രചാരണമെന്ന് ഗായിക ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ

22 JANUARY 2022 02:16 PM IST
മലയാളി വാര്‍ത്ത

സമൂഹമാധ്യമങ്ങളിലൂടെ വട്ടിയൂർക്കാവിലെ ഫ്ലാറ്റ് സമുച്ചയവുമായി ബന്ധപ്പെട്ട് നടക്കുന്നത് കുപ്രചാരണമെന്ന് ഗായിക ചിത്രയുടെ ഭർത്താവ് വിജയ് ശങ്കർ. തനിക്കെതിരെ ആക്ഷേപം ഉയർത്തുന്ന പ്രമോദ് എന്നയാൾക്കെതിരെ പൊലീസ് റജിസ്റ്റർ ചെയ്ത വീടുകയറി ആക്രമണക്കേസ് ഒത്തുത്തീർക്കുന്നതിനുള്ള സമ്മർദതന്ത്രമാണ് നടക്കുന്നത്.

ഒരു പ്രമുഖ ഓൺലൈൻ മാധ്യമത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. തന്റെയും ഭാര്യയുടെയും പേര് അനാവശ്യമായി വലിച്ചിഴച്ചതിന് പ്രമോദിനും വിഡിയോ പ്രചരിപ്പിച്ച യൂട്യൂബർക്കും എതിരെ മാനനഷ്ടത്തിന് കേസ് കൊടുക്കുമെന്നും അദ്ദേഹം വ്യക്തമാക്കി.
കേസില്‍ അറസ്റ്റ് ചെയ്യുമെന്ന സാഹചര്യം ഉടലെടുത്തതോടെയാണ് പ്രമോദ് എന്നയാളും സ്ഥലത്തുള്ള ഗുണ്ടകളും ചേര്‍ന്ന് ആക്ഷേപവുമായി വന്നിരിക്കുന്നതെന്ന് വിജയ് ശങ്കര്‍ വ്യക്തമാക്കി. പൊലീസ് പറയുന്നത് ഇയാള്‍ ഇപ്പോള്‍ ഒളിവിലാണെന്നാണ്.

ഒളിവിലിരിക്കെയാണ് സോഷ്യല്‍ മീഡിയയില്‍ വീഡിയോയുമായി രംഗത്തെത്തിയത്. ഫ്‌ളാറ്റുമായി ബന്ധപ്പെട്ട് സാമ്പത്തികമായോ അല്ലാത്തതോ ആയ കാര്യങ്ങളില്‍ ഒരു ഇടപാടും തനിക്കില്ലെന്ന് വിജയ് ശങ്കര്‍ പറഞ്ഞു. 2008ല്‍ നിര്‍മ്മാണം ആരംഭിച്ച ഫ്‌ളാറ്റ് 2010ല്‍ കെട്ടിടനിര്‍മ്മാതാവ് മുങ്ങിയതിനെ തുടര്‍ന്ന് പണി മുടങ്ങിക്കിടക്കുകയായിരുന്നു. ഇത് പിന്നീട് പണികള്‍ പൂര്‍ത്തിയാക്കാന്‍ മുന്‍കൈ എടുത്തത് വിജയ് ശങ്കറായിരുന്നു. ഭൂമി ഉടമയ്ക്ക് ഫ്‌ളാറ്റ് നിര്‍മ്മാതാവ് പണം നല്‍കാത്തതിനാലാണ് രജിസ്‌ട്രേഷന്‍ നടക്കാത്തത് എന്നറിഞ്ഞ് കയ്യില്‍ നിന്ന് പണം മുടക്കി ഇദ്ദേഹം പണി പൂര്‍ത്തിയാക്കുകയായിരുന്നു.

എന്നാല്‍ ഫ്‌ളാറ്റ് വാങ്ങിയവരെ വിജയ് ശങ്കര്‍ ഭീഷണിപ്പെടുത്തുന്നുണ്ടെന്നും ബില്‍ഡര്‍ക്ക് കൂടുതല്‍ പണം വാങ്ങി നല്‍കാന്‍ നിര്‍ബന്ധിക്കുന്നു എന്നുമാണ് നിലവില്‍ ഉയരുന്ന ആക്ഷേപം. ഈ വിഷയത്തില്‍ റിയല്‍ എസ്റ്റേറ്റ് റെഗുലേറ്ററി അതോറിറ്റിക്ക് ഫ്‌ളാറ്റുടമ കൂടിയായ പ്രമോദ് പരാതി നല്‍കിയിരുന്നു. ഇതുമായി ബന്ധപ്പെട്ട് വന്ന വിധി ഇയാള്‍ക്ക് എതിരായിരുന്നു. ഇതോടെയാണ് വീഡിയോയുമായി രംഗത്തെത്തിയതെന്ന് വിജയ് ശങ്കര്‍ പറയുന്നു. ഫ്‌ളാറ്റിന്റെ മുഴുവന്‍ പണവും നല്‍കാന്‍ തയാറാകാതെയാണ് ആക്ഷേപം ഉയര്‍ത്തുന്നത്. പ്രമോദ് എന്നയാള്‍ അഞ്ചു ലക്ഷം രൂപ ഫ്‌ളാറ്റ് നിര്‍മാതാവിനു നല്‍കാനിരിക്കെയാണ് മറ്റൊരു ഫ്‌ളാറ്റില്‍ അതിക്രമിച്ചു കയറുന്നത്. അതില്‍ താമസിച്ചിരുന്ന ഹോം നഴ്‌സായ യുവതിയെ മര്‍ദ്ദിക്കുകയും വസ്ത്രം വലിച്ചു കീറുകയും ചെയ്തിരുന്നു. ഇതിനെതിരെ യുവതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് വട്ടിയൂര്‍ക്കാവ് പൊലീസ് കേസ് റജിസ്റ്റര്‍ ചെയ്തത്.

ഫ്‌ളാറ്റിന്റെ മുഴുവന്‍ തുകയും നല്‍കിയാല്‍ വെള്ളത്തിന്റെ കണക്ഷന്‍ ഉള്‍പ്പടെയുള്ളവ ശരിയാക്കി നല്‍കുമെന്നാണ് നിര്‍മ്മാതാവ് അറിയിച്ചത്. ഇതിനിടെ ഫ്‌ളാറ്റിന് സമീപത്തെ ചില ഗുണ്ടകള്‍ തന്നെ വിളിച്ച് ഭീഷണിപ്പെടുത്തിയിരുന്നു. ഫ്‌ളാറ്റിന്റെ രജിസ്‌ട്രേഷന്‍ പൂര്‍ത്തിയാക്കണമെന്നാണ് ആവശ്യപ്പെട്ടത്. തന്റെ പേരിലുള്ള ഫ്‌ളാറ്റ് പോലും രജിസ്റ്റര്‍ ചെയ്ത് കിട്ടിയിട്ടില്ല എന്ന മറുപടി പറഞ്ഞിട്ടും ഭീഷണി തുടരുകയായിരുന്നെന്ന് വിജയ് ശങ്കര്‍ പറയുന്നു. ഫ്‌ളാറ്റ് സമുച്ചയത്തില്‍ താന്‍ വാങ്ങിയ ഒരു കൊമേഴ്‌സ്യല്‍ സ്‌പേസ് മാത്രമാണ് ഇപ്പോള്‍ രജിസ്റ്റര്‍ ചെയ്ത് കിട്ടിയിട്ടുള്ളത്. പണം കെട്ടിട നിര്‍മ്മാണം പൂര്‍ത്തിയാക്കാന്‍ സഹായിച്ചതിനെ തുടര്‍ന്നാണ് അത് സാധിച്ചതെന്നും വിജയ് ശങ്കര്‍ വ്യക്തമാക്കി.

അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെ ഫേസ്‌ബുക്ക്‌ പേജ് LIKE ചെയ്യുക
https://www.facebook.com/Malayalivartha
Most Read
latest News

ഓവർസീസ് എൻ സി പി കുവൈറ്റ്- എൻ സി പി സ്ഥാപക ദിനാഘോഷം സംഘടിപ്പിച്ചു  (22 minutes ago)

സിപിഎം മാടായി ഏരിയാ സെക്രട്ടറി വി വിനോദ് നിര്യാതനായി  (44 minutes ago)

കെ.​എ​സ്.​ആ​ർ.​ടി.​സി ഓ​ർ​ഡി​ന​റി ബ​സു​ക​ളി​ൽ സ്ത്രീ​ക​ൾ​ക്ക് സൗ​ജ​ന്യ യാ​ത്ര​.... സീ​റോ ടി​ക്ക​റ്റി​ൽ ‘പ്രി​യ​ദ​ർ​ശി​നി’ എ​ന്ന പ​ദ്ധ​തി​യു​ടെ പേ​ര് മ​ല​യാ​ള​ത്തി​ലും  (46 minutes ago)

പുതിയ കരസേനാ മേധാവിയായി ലെഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത്  (1 hour ago)

സങ്കടക്കാഴ്ചയായി.... ബെെക്ക് ഡിവെെഡറിലിടിച്ചുണ്ടായ അപകടം... രണ്ട് മലയാളി നഴ്സിംഗ് വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം  (1 hour ago)

മോദി ഫ്രാൻസിൽ.... പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഒരാഴ്ച നീളുന്ന വിദേശ പര്യടനത്തിന് തുടക്കം.. .  (1 hour ago)

ദേവസ്വം മന്ത്രി കെ മുരളീധരന്‍ തിങ്കളാഴ്ച രാവിലെ ഗുരുവായൂരിലെത്തും...  (2 hours ago)

യാത്രകളിലും പ്രധാന രേഖകളിലും അതീവ ശ്രദ്ധ വേണം! കന്നി, മകരം, കുംഭം രാശിക്കാർക്ക് ജാഗ്രത!  (2 hours ago)

സംസ്ഥാനത്ത് ഇന്നും ഒറ്റപ്പെട്ട ശക്തമായ മഴ തുടരും... നാലു ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചു....  (2 hours ago)

അഫ്ഗാനിസ്ഥാനെതിരായ ഒന്നാം ഏകദിനത്തിൽ ഇന്ത്യക്ക് ഏഴ് വിക്കറ്റിന്റെ തകർപ്പൻ ജയം  (2 hours ago)

ഫിഫ ലോകകപ്പ്.... കരുത്തരായ സ്വിറ്റ്‌സർലൻഡിനെ അവസാന നിമിഷത്തെ ഗോളിൽ സമനിലയിൽ തളച്ച് ഖത്തർ.... ലോകകപ്പ് ചരിത്രത്തിലാദ്യമായി ഖത്തർ പോയിൻ്റ് ടേബിളിൽ ഇടംനേടി...  (2 hours ago)

നിപ്പ കൈകാര്യം ചെയ്യുന്നതില്‍ സര്‍ക്കാരിന് വീഴ്ച സംഭവിച്ചെന്ന് പ്രതിപക്ഷ നേതാവ്  (12 hours ago)

നിപ്പയില്‍ സമ്പര്‍ക്കപ്പട്ടികയിലുള്ള മൂന്നു പേരുടെ പരിശോധനാ ഫലം നെഗറ്റീവ് ആണെന്ന് ആരോഗ്യ മന്ത്രി  (12 hours ago)

ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ജീവനക്കാരന്‍ ട്രെയിനില്‍ നിന്ന് വീണു മരിച്ചു  (12 hours ago)

യുദ്ധം അവസാനിപ്പിക്കാന്‍ അമേരിക്കയും ഇറാനും 24 മണിക്കൂറിനുള്ളില്‍  (12 hours ago)

Malayali Vartha Recommends