ചതുപ്പിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി; മൃതദേഹത്തിന് കാലപ്പഴക്കമുണ്ടെന്ന് പോലീസ്; സംഭവത്തിൽ അന്വേഷണം ആരംഭിച്ചു
കാര്‍ത്തികപ്പള്ളി വലിയ കുളങ്ങരയില്‍ ചതുപ്പിനുള്ളില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി.ഇന്ന് ഉച്ചയോടെയാണ് മൃതദേഹം കണ്ടെത്തിയത്. മൃതദേഹത്തിന് നല്ല പഴക്കമുണ്ടെന്ന് പോലീസ് പറഞ്ഞു. സ്ഥലത്ത് പോലീസ് പരിശോധന തുടങ്ങി.
അതിനിടെ ഒക്ടോബര്‍ 14ന് ഹരിപ്പാട് നിന്നും കാണാതായ നിര്‍മാണത്തൊഴിലാളി സേവ്യര്‍ എന്നയാളുടെ മൃതദേഹമാണ് കണ്ടെത്തിയതെന്ന് പോലീസ് സംശയിക്കുന്നുണ്ട്. ഇക്കാര്യം സ്ഥിരീകരിക്കാന്‍ ശാസ്ത്രീയ പരിശോധനകള്‍ ആവശ്യമാണ്.
ജോലിക്കായി സേവ്യര്‍ പ്രദേശത്ത് എത്തിയിരുന്നു. എന്നാല്‍ എങ്ങനെയാണ് ചതുപ്പിന്റെ പരിസരത്ത് എത്തിയതെന്ന് അന്വേഷണം തുടങ്ങിയിട്ടുണ്ട്. നേരത്തെ സേവ്യറിനെ കാണാനില്ലെന്ന് കാണിച്ച് ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കിയിരുന്നു. പരാതിക്ക് ശേഷവും ഇയാളെ കണ്ടെത്താന്‍ കഴിയാതെ വന്നതോടെ തിരോധാനത്തില്‍ ദുരൂഹതയുണ്ടെന്നും ബന്ധുക്കള്‍ ആരോപിച്ചിരുന്നു.
https://www.facebook.com/Malayalivartha