പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍; ആത്മഹത്യയ്ക്ക് പിന്നില്‍ കുടുംബ പ്രശ്‌നമെന്ന് പൊലീസ്

കണ്ണൂരില്‍ പോക്‌സോ കേസ് ഇര ആത്മഹത്യ ചെയ്ത നിലയില്‍. കണ്ണൂര്‍ തളിപ്പറമ്പ് സ്വദേശിനിയായ 19 കാരിയാണ് ജീവനൊടുക്കിയത്. മൂന്നു വര്‍ഷം മുമ്പായിരുന്നു പീഡനം നടന്നത്. തളിപ്പറമ്പ് സ്വദേശിനിയെ ഇന്നലെ വൈകീട്ടാണ് വീടിനകത്തെ കിടപ്പു മുറിയിലെ ജനല്‍ കമ്ബിയില്‍ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തുന്നത്.
കുട്ടിക്ക് 16 വയസ്സുള്ളപ്പോഴായിരുന്നു പീഡനം. 19 കാരി ജീവനൊടുക്കിയ സംഭവത്തിന് പിന്നില്‍ കുടുംബ പ്രശ്‌നങ്ങളാണെന്ന് പൊലീസ്. ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം പരിയാരം മെഡിക്കല്‍ കോളജ് മോര്‍ച്ചറിയിലേക്ക് മാറ്റി. പോസ്റ്റ്‌മോര്‍ട്ടത്തിന് ശേഷം ബന്ധുക്കള്‍ക്ക് വിട്ടുകൊടുക്കും.
പാലക്കാട് ചെര്‍പ്പുളശ്ശേരി സ്വദേശിയായ രാഹുല്‍കൃഷ്ണ എന്ന യുവാവ് ഇന്‍സ്റ്റഗ്രാമിലൂടെ പെണ്‍കുട്ടിയെ പരിചയപ്പെട്ടത്. പെണ്‍കുട്ടി പ്ലസ് വണിന് പഠിക്കുമ്‌ബോഴാണ് ഇന്‍സ്റ്റഗ്രാമിലൂടെ ഇയാളെ പരിചയപ്പെടുന്നത്. പിന്നീട് ചാറ്റിങ്ങ് അടക്കം സൗഹൃദം മാറി.
ഇതിനിടെ പെണ്‍കുട്ടിയുടെ വീഡിയോ ദൃശ്യങ്ങള്‍ കൈവശമുണ്ടെന്ന് പറഞ്ഞ് ബ്ലാക്ക്‌മെയില്‍ ചെയ്ത് അപമാനിക്കാന്‍ ശ്രമിച്ചു. വഴങ്ങുന്നില്ലെന്ന് കണ്ടതോടെ ദൃശ്യങ്ങള്‍ ബന്ധുക്കള്‍ക്ക് അയച്ചു കൊടുക്കുകയായിരുന്നു. ഇതേത്തുടര്‍ന്ന് പെണ്‍കുട്ടി പൊലീസില്‍ പരാതി നല്‍കി. കേസില്‍ രാഹുല്‍ കൃഷ്ണയെ 2021 ഏപ്രില്‍ 13ന് പൊലീസ് അറസ്റ്റ് ചെയ്ത് ജയിലിലടച്ചിരുന്നു.
https://www.facebook.com/Malayalivartha

























